Headlines

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം;ചോദ്യങ്ങളുടെ എണ്ണം 30 ആക്കി, ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിൽ

     തിരുവനന്തപുരം : ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം…

Read More

ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലത്തെ പതിമൂന്നുകാരിയില്‍ തുടിക്കും; ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി

കൊച്ചി: വാഹനാപകടത്തെ തുടർന്ന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത്‌ ബിജു (18) വിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിക്കും കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചി ലിസി ആശുപത്രിയില്‍ പൂർത്തിയായി. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ നിന്ന് ഹൃദയം എത്തിച്ചതിന് ശേഷം പുലർച്ചെ ഒന്നരയോടെ തുടങ്ങിയത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പുലർച്ചെ 3.30 ന് തന്നെ ഹൃദയം കുട്ടിയില്‍ സ്പന്ദിച്ച്‌…

Read More

വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് പെൺസുഹൃത്തിനെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്

       നെന്മാറ : പാലക്കാട് നെന്മാറയിൽ വിവാഹ അഭ്യർത്ഥന നിരസിച്ച പെൺ സുഹൃത്തിനെയും അച്ഛനെയും വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ്. മേലാർക്കോട് സ്വദേശി ഗിരീഷ് ആണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു ഇയാൾ മദ്യലഹരിയിൽ പെൺ സുഹൃത്തിനെയും പിതാവിനെയും ആക്രമിച്ചത്. ഗിരീഷും നെന്മാറ എൻഎസ്എസ് കോളജിന് സമീപം താമസിക്കുന്ന 22 കാരിയും തമ്മിൽ നാലു വർഷത്തോളമായി പ്രണയത്തിലായിരുന്നു. രണ്ടുവർഷം മുൻപ് ഗൾഫിൽ അക്കൗണ്ടൻ്റ് ആയി ജോലി നേടിപ്പോയ യുവതി തിരിച്ചെത്തിയപ്പോൾ ബസ് ഡ്രൈവറായ ഗിരീഷിന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതാണ്…

Read More

മൂന്നാറിൽ വിനോദ സഞ്ചാരികളുമായിപ്പോയ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു

         മൂന്നാർ : ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഏർപ്പെടുത്തിയ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു. സർവീസിനിടെ ദേവികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആനയിറങ്കലിൽ നിന്ന് തിരികെ മൂന്നാറിലേക്ക് വരുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എതിർ ദിശയിൽ വന്ന കാറിനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിക്കുകയും ഇതിന്റെ ഭാഗമായി വാഹനം തെന്നി മാറി സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറുകയുമായിരുന്നു. യാത്രക്കാർക്ക് നിസാരമായ പരുക്കേറ്റു. ബസിന് മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്നാണ് അധികൃതർ പറയുന്നത്.

Read More

തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി. ചിറയിൻകീഴ് സ്വദേശിയായ അനഘ സുരേഷാണ് ആത്മഹത്യ ചെയ്തത്. മരണകാരണം പൂർണമായി വ്യക്തമല്ല. കുട്ടിയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. അതിൽ കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് എഴുതിയിട്ടുണ്ട്. എന്നാൽ അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അനഘ. കുട്ടി ഏറെക്കാലമായി മാനസിക സംഘർഷത്തിലായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ്…

Read More

ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെ കാറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെ കാറിന് തീപിടിച്ചു. ഇടുക്കി വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം. കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തൊടുപുഴയിൽ നിന്നും വന്ന കാർ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെ തീ പിടിക്കുകയായിരുന്നു. തീ പടർന്നതോടെ പെട്രോൾ പമ്പിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഉള്ളവരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

Read More

സിപിഐ സംസ്ഥാന സമ്മേളന നഗരിയിൽ നിന്നും പൊതുസമ്മേളനം ആരംഭിക്കും മുന്നേ മടങ്ങി കെ ഇ ഇസ്മായിൽ

ആലപ്പുഴ:സിപിഐ സംസ്ഥാന സമ്മേളനം നഗരിയിൽ എത്തിച്ചേർന്ന മുതിർന്ന നേതാവ് കെ ഇ  ഇസ്മായിൽ പൊതുസമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ മടങ്ങിപ്പോയി. സമ്മേളന നഗരിയിൽ എത്തിച്ചേർന്ന ഇസ്മായിൽ നോടൊപ്പം ഫോട്ടോ എടുക്കുന്നതിന് വേണ്ടി പ്രവർത്തകർ ഒഴുകിയെത്തി.റെഡ് വോളണ്ടിയർ മാർച്ച് പകുതിപോലും സമ്മേളനഗരിയിൽ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ പോകാൻ കെ ഇ തീരുമാനിച്ചു. സമ്മേളന നഗരിയിലെ പ്രവേശന കവാടത്തിനു മുന്നിൽ നിലയിറപ്പിച്ച കെ ഇ ഇസ്മായിനെ പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രവർത്തകരോടൊപ്പം സൗഹ്യദ സംഭാഷണം നടത്തിയാണ് അദ്ദേഹം മടങ്ങിയത്….

സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങൾ

സ്റ്റേറ്റ് സെന്റര്‍ 1. ബിനോയ് വിശ്വം2. കെ പ്രകാശ്ബാബു3. കെ പി രാജേന്ദ്രന്‍4. പി സന്തോഷ്‌കുമാര്‍5. പി പി സുനീര്‍6. സത്യന്‍ മൊകേരി7. കെ രാജന്‍8. പി പ്രസാദ്9. ജി ആര്‍ അനില്‍10. ജെ ചിഞ്ചുറാണി11. രാജാജി മാത്യു തോമസ്12.. പി വസന്തം13. എന്‍ രാജന്‍14. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍15. കെ എം ദിനകരന്‍16. ടി ടി ജിസ്‌മോന്‍17. ആര്‍ രമേശ്18. മുല്ലക്കര രത്‌നാകരന്‍19. ……….(മഹിളാസംഘം) ജില്ലകള്‍ 20. മാങ്കോട് രാധാകൃഷ്ണന്‍21. പള്ളിച്ചല്‍ വിജയന്‍22. അരുണ്‍ കെ എസ്23….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial