Headlines

കേരള ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ജസ്റ്റിസ് ശുഭാന്‍ഷു ധൂലിയ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് വിമര്‍ശനം. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് വിരമിച്ച ജസ്റ്റിസ് ശുഭാന്‍ഷു ധൂലിയ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാലയും കെ വി വിശ്വനാഥും ഉള്‍പ്പെട്ട ബെഞ്ചാണ് ഗവര്‍ണറുടെ നിലപാടിനെ ചോദ്യം ചെയ്തത്. റിപോര്‍ട്ടിനെക്കുറിച്ച് ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു. ധൂലിയ കമ്മിറ്റിയുടെ…

Read More

തദ്ദേശ തിരഞ്ഞെടുപ്പിലെ വിമത നീക്കം: എറണാകുളത്ത് മുസ് ലിം ലീഗിലെ 10 പേരെ സസ്‌പെന്‍ഡ് ചെയ്തു

എറണാകുളം: എറണാകുളത്ത് മുസ്‌ലിം ലീഗില്‍ വിമതര്‍ക്കെതിരേ നടപടി. കളമശേരി നഗരസഭയിലെ വിമത സ്ഥാനാര്‍ഥിയേയും, പിന്തുണച്ച സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഉള്‍പ്പെടെയുള്ളവരെയും സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എന്‍ കെ നാസറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിമത സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തിയതിനാണ് നടപടി. കളമശ്ശേരി നഗരസഭയിലെ വിമത സ്ഥാനാര്‍ഥി പി എ അനസിനെയും സസ്പെന്‍ഡ് ചെയ്തു. ജില്ലയില്‍ വിമത നീക്കത്തില്‍ ഇതുവടരെ 10 പേര്‍ക്കെതിരേ മുസ്‌ലിം ലീഗ് നടപടിയെടുത്തു.

Read More

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്’; മുൻകൂര്‍ ജാമ്യ ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുൻകൂര്‍ ജാമ്യഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും കേസിന് പിന്നില്‍ സിപിഎം -ബിജെപി ബന്ധമുണ്ടെന്നുമാണ് പ്രധാന വാദം. പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യയാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ഫെയ്സ് ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഗർഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുല്‍ ജാമ്യ…

Read More

എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ഇഡി

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡി നടപടി. ഓസ്ട്രേലിയയിലേക്കു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇഡി ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഫസല്‍ ഗഫൂറിനെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ഫസല്‍ ഗഫൂറിനെ ഇഡി ചോദ്യം ചെയ്തു. ഇന്നോ നാളെയോ ഇഡിക്കു മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ പലതവണ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഫസല്‍…

Read More

കെഎസ്ആർടിസിയിൽ കയറാൻ പെട്ടെന്ന് വലിയ തിരക്ക്, വൈകാതെ കാര്യം മനസിലായി, ബസ് സ്റ്റാൻഡിൽ ഫോണും പഴ്സും മോഷ്ടിച്ചവര്‍ പിടിയിൽ

      തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലും പരിസരങ്ങളിലും മൊബൈൽ ഫോണുകളും പേഴ്സുകളും മോഷ്ടിച്ചിരുന്ന പ്രധാനികൾ പിടിയിലായി. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടുകൂടിയാണ് സംഭവം. തമ്പാനൂർ കെഎസ്ആർടിസി നെയ്യാറ്റിൻകര-കളിയിക്കാവിള ബസ്റ്റാൻഡിൽ ബസ്സിൽ കയറാൻ ശ്രമിച്ച യാത്രക്കാർക്കിടയിൽ തിരക്ക് സൃഷ്ടിച്ച് സ്മാർട്ട് ഫോണുകളും പേഴ്സുകളും മോഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ അറസ്റ്റിലായത്. കൊട്ടാരക്കര സ്വദേശിയായ മധുരാജ് (66), കോട്ടയം നട്ടാശ്ശേരി സ്വദേശി ശിവ പ്രകാശ് (51) എന്നിവരെയാണ് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം…

Read More

ഒബിസി വോട്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ജോലി കളയുമെന്ന് ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബൂത്ത് ലെവല്‍ ഓഫീസർമാരുടെ ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണവുമായി രാഹുല്‍ ഗാന്ധി. ഒബിസി വോട്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടുത്തുമെന്ന് ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുല്‍ ആരോപിച്ചുസമ്മർദം താങ്ങാനാവാതെ ബിഎല്‍ഒമാർ ആത്മഹത്യ ചെയ്യുകയാണ്. എസ്‌ഐആറിന്റെ പേരില്‍ ദലിത്, പിന്നാക്ക, ദരിദ്ര വോട്ടർമാരെ ഒഴിവാക്കി ബിജെപി സ്വന്തം വോട്ടർ പട്ടിക തയ്യാറാക്കുകയാണ്. ജനാധിപത്യത്തിന്റെ കൊലപാതകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്നും രാഹുല്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. അതിനിടെ എസ്‌ഐആറിന് എതിരെ ആർഎസ്‌എസ് അനുകൂല സംഘടനയും രംഗത്തെത്തി. അഖില ഭാരതീയ…

Read More

കോളേജ് ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മെക്കാനിക് മരിച്ചു

പത്തനംതിട്ട: ചെങ്ങന്നൂരില്‍ ബസിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച്‌ മെക്കാനിക് മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി കുഞ്ഞുമോന്‍(61) ആണ് മരിച്ചത്. കോളേജ് ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് മെക്കാനിക് മരിച്ചത്. സംഭവത്തില്‍ തിരുവല്ല സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഐഎച്ച്‌ആര്‍ഡി കോളേജിലെ ബസിന്റെ എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. ബസിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Read More

തൊഴിൽ കോഡുകൾ കേന്ദ്ര സമ്മർദത്തിലാണ് കരട് ചട്ടം തയാറാക്കിയതെന്ന് മന്ത്രി ശിവൻകുട്ടി

കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം കരട് ചട്ടങ്ങൾ തയ്യാറാക്കിയതെന്നത് കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമെന്നാണ് തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മറുപടി. എല്ലാ ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതെന്നും താൻ വിവരങ്ങൾ മനസ്സിലാക്കിയിട്ടാണ് തീരുമാനം എടുത്തതെന്നും മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. “തൊഴിൽ കോഡുകൾക്കെതിരെ സംസ്ഥാനം ശക്തമായ നിലപാടിലാണ്”കേന്ദ്ര തൊഴിൽ കോഡുകൾക്കെതിരെ സംസ്ഥാനത്തിന് വ്യക്തവും ശക്തവുമായ നിലപാട് ഉണ്ടെന്നും, ഈ സാഹചര്യത്തിൽ കരട് ചട്ടങ്ങൾ കേന്ദ്രത്തിന് ഇതുവരെ അയച്ചിട്ടില്ലെന്നും…

Read More

ശബരിമല തീർത്ഥാടകൻ സന്നിധാനത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ശബരിമല തീർത്ഥാടകൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്.തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനിടെ ഇതുവരെ മരിച്ചവരുടെ എണ്ണം ഒൻപതായി. ശബരിമല തീര്‍ത്ഥാടനമാരംഭിച്ച ശേഷം ആദ്യ 9 ദിവസത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് 9 പേര്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 17നാണ് ശബരിമല നട തുറന്നത്.കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്‍ ഉണ്ടായത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Read More

നടി അംബികയുടെ മാതാവും ആദ്യകാല കോൺഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു

തിരുവനന്തപുരം സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോൺഗ്രസ് നേതാവുമായ കല്ലറ സരസമ്മ (86) അന്തരിച്ചു. സംസാരം 29ന് വൈകിട്ട് മൂന്നിന് കല്ലറയിലെ വസതിയിൽ. പരേതനായ കുഞ്ഞൻ നായരാണ് ഭർത്താവ്. മക്കൾ: അംബിക നായർ, മല്ലിക നായർ, ഉദയചന്ദ്രിക നായർ (രാധ), മല്ലികാർജുൻ നായർ, സുരേഷ് നായർ. മരുമക്കൾ: ശ്രീകുമാർ, രാജശേഖരൻ നായർ, പാർവതി നായർ, പ്രജി നായർ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial