Headlines

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് വന്‍ ക്രമക്കേടെന്ന് ധ്രുവ് റാഠി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകളുണ്ടായെന്ന് യൂട്യൂബര്‍ ധ്രുവ് റാഠി. താന്‍ പറയുന്ന തെളിവുകള്‍ തെറ്റാണെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും മറിച്ച് തെളിയിക്കണമെന്നും യൂട്യൂബ് വീഡിയോയില്‍ ധ്രുവ് റാഠി ആവശ്യപ്പെട്ടു. 1: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് സ്ത്രീകള്‍ക്ക് പതിനായിരം രൂപ നല്‍കിയത് കൈക്കൂലിയാണ്. തെരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ നല്‍കാന്‍ പാടില്ല. ബിഹാറില്‍ ഒക്ടോബര്‍ ഏഴിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17, 24, 31, നവംബര്‍ ഏഴ് എന്നീ…

Read More

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മണികണ്ഠന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഡിസംബര്‍ എട്ടിന് വിധി…

Read More

തലശ്ശേരിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂർ: തലശ്ശേരിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം ഇവരുടെ മകള്‍ നല്‍കിയ പരാതിയില്‍ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വായോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Read More

കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തു; കൈവിലങ്ങുകൊണ്ട് പൊലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം

പത്തനംതിട്ട: കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസുകാരന്റെ തലയ്ക്ക് കൈവിലങ്ങുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ 26 കാരനായ ആകേഷ്നെയാണ് 20 കാരനായ പ്രതി അജു കൈവിലങ്ങ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചത്. ആക്രമാസക്തനായ പ്രതിയെയും പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ അർജുൻ എന്നയാളെയും മെഡിക്കൽ പരിശോധനയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം ഉണ്ടായത്. ജീപ്പിൽ ഡ്രൈവർ സീറ്റിനു പിന്നിലിരുന്ന ആകേഷിനെ അജു…

Read More

രാജ്യത്തെ ഏറ്റവും വിലയേറിയ വാഹന നമ്പർ ലേലം; വില 1.17 കോടി

ന്യൂഡൽഹി ∙ ഹരിയാനയിൽ വാഹന റജിസ്ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്; ലേലത്തിൽ പങ്കെടുത്തത് 45 പേർ. രണ്ടും റെക്കോർഡാണ്. ‘വിഐപി’ നമ്പറായ HR 88B 8888 ആണ് രാജ്യത്തെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം ചെയ്തത്. ഹരിയാനയുടെ എച്ച്ആർ കഴിഞ്ഞ് ബാക്കിയെല്ലാം എട്ടായതും B എന്ന ഇംഗ്ലിഷ് അക്ഷരത്തിന് എട്ടിനോട് സാദൃശ്യമുള്ളതുമാണ് നമ്പറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 50,000 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഓൺലൈൻ ലേലം ചൂടുപിടിച്ചതോടെ വില ഒരു കോടി രൂപ കടന്നു. കഴിഞ്ഞയാഴ്ച…

Read More

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

    വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് തട്ടിയത്. വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി മരണപ്പെട്ട ആളെ തിരിച്ചറിയൽ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ ഭീകരത മൂലം ശരീരം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി, മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷാ നടപടികളും സ്ഥലത്ത് ശക്തമാക്കിയിട്ടുണ്ട്….

Read More

പ്രണയത്തിൻ്റെ പേരിൽ 9 മാസമായി വീട്ടുകാർ പൂട്ടിയിട്ട യുവതി കുറിപ്പെഴുതി റോഡിലിട്ടു; കോടതി വഴി പ്രണയസാഫല്യം

       കോട്ടയം : പത്തുവർഷത്തിലേറെയായി പ്രണയിക്കുന്ന യുവതിയെ ജാതിയുടെയും മതത്തിന്റെയും പേരിൽ വീട്ടുകാർ വിവാഹം ചെയ്തു നൽകിയില്ലെന്നാരോപിച്ച് കോടതിയെ സമീപിച്ച യുവാവിന് കോടതിയിൽ നിന്നും അനുകൂല വിധി. മാസങ്ങൾ നീണ്ടു നിന്ന വാദത്തിനൊടുവിൽ ഭാരതീയ ന്യായ സംഹിതയിലെ 100 -ാം വകുപ്പ് പ്രകാരം യുവതിയെ വാറണ്ട് അയച്ച് കോടതിയിൽ ഹാജരാക്കി. ഒടുവിൽ യുവതി സ്വന്തം ഇഷ്ടപ്രകാരം യുവാവിന് ഒപ്പം പോകുകയായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. ഒക്ടോബർ ആദ്യമായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്രണയിക്കുന്ന…

Read More

മുത്തങ്ങ ചെക്‌പോസ്റ്റിലെത്തിയ കെഎല്‍ 65 എന്‍ 6229 സ്വിഫ്റ്റ് കാർ, പരിശോധനയിൽ സീറ്റിനടിയിൽ കണ്ടത് എംഡിഎംഎ; യുവാവ് അറസ്റ്റിൽ

      സുല്‍ത്താന്‍ബത്തേരി : ചില്ലറവില്‍പ്പനക്കായി കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവ് പിടിയില്‍. കോട്ടക്കല്‍ വെസ്റ്റ് വില്ലൂര്‍ കൈതവളപ്പില്‍ വീട്ടില്‍ ഷമീം (33) നെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 65 എന്‍ 6229 സ്വിഫ്റ്റ് കാറിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 95.93 ഗ്രാം…

Read More

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്

        ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു, പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹർഗഞ്ചിലാണ് സംഭവം. പൊലീസിൻറെ തോക്ക് തട്ടി എടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തിൽ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആണ് വെടി ഉതിർത്തത്. പ്രതിയായ സൽമാന്റെ കാലിന് വെടിവെപ്പിൽ പരുക്കേറ്റു. ഗോഹർഗഞ്ചിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സൽമാനായി തിരച്ചിൽ നടത്തിയിരുന്നു. പ്രതി കുറച്ചുനാളായി ഒളിവിൽ കഴിയുകയായിരുന്നു, ഇയാളുടെ തലയ്ക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഭോപ്പാലിലെ 11-ാം വാർഡിൽ…

Read More

ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ മുഴുവൻ റിപ്പോര്‍ട്ടുകളും രോഗിക്ക് കൈമാറണം ; ഹൈകോടതി

ആശുപത്രിപ്രവർത്തനങ്ങള്‍ക്ക് മാർഗ്ഗ നിർദ്ദേശവുമായി ഹൈക്കോടതി.സേവനങ്ങള്‍, ചികിത്സാ നിരക്കുകള്‍ എന്നിവ പ്രദർശിപ്പിക്കണം. ഡോക്ടർമാരുടെ വിവരങ്ങള്‍, യോഗ്യത എന്നിവ സർക്കാരിന് കൈമാറണമെന്നും കോടതി. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെൻ്റ് ആക്‌ട് ആക്റ്റിൻ്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ആശുപത്രി ഉടമകള്‍, ഇന്ത്യൻ മെഡിക്കലഅസോസിയേഷൻ എന്നിവർ നല്‍കിയ അപ്പീല്‍ ആണ് കോടതി തള്ളിയത്. ആരോഗ്യത്തോടെജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിൻ്റെ ഭാഗമാണ് നിയമം എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിച്ച്‌ നില ഭദ്രമാക്കണം. പണമില്ല എന്ന പേരില്‍ ചികിത്സ നിഷേധിക്കരുത്.തുടർച്ചികിത്സ ആവശ്യമെങ്കില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial