Headlines

വീട്ടിലേക്ക് സമ്മാനങ്ങളുമായി പുറപ്പെട്ടു, ട്രെയിൻ യാത്രയ്ക്കിടെ അഭിഭാഷകയെ കാണാതായി, തെരച്ചിൽ ഊർജ്ജിതം

      ഭോപ്പാൽ : രക്ഷാബന്ധൻ ആഘോഷിക്കാൻ ബന്ധുക്കൾക്ക് സമ്മാനങ്ങളുമായി ട്രെയിനിൽ കയറി യുവതി. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയത് ബാഗുകളും സമ്മാനങ്ങളും മാത്രം. ട്രെയിനിൽ നിന്ന് കാണാതായ 29കാരിക്കായി തെരച്ചിൽ ഊർജ്ജിതം. മധ്യപ്രദേശിലാണ് സംഭവം. നർമ്മദ എക്സ്പ്രസിൽ വീട്ടിലേക്ക് പുറപ്പെട്ട അ‍ർച്ചന തിവാരി എന്ന 29കാരിയെയാണ് ഓഗസ്റ്റ് 6 മുതൽ കാണാതായത്. നർമ്മദ എക്സ്പ്രസിലെ ബി 3 കോച്ചിൽ മൂന്നാം ബർത്തിൽ അ‍ർച്ചന ബോർഡ് ചെയ്തതായി ടിടിയും സഹയാത്രികരും വിശദമാക്കുന്നത്. എന്നാൽ മധ്യപ്രദേശിലെ കട്നി സൗത്ത് സ്റ്റേഷനിൽ ഓഗസ്റ്റ്…

Read More

കോതമംഗലത്ത് കാമുകനെ വീട്ടില്‍വിളിച്ചുവരുത്തി പാനീയത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എറണാകുളം: കോതമംഗലത്ത് കാമുകനെ വീട്ടില്‍വിളിച്ചുവരുത്തി പാനീയത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് മാതിരപ്പള്ളി സ്വദേശി അന്‍സിലി(38)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാലിപ്പാറ സ്വദേശിനി അഥീന(30)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഥീന കാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായാണെന്ന് പൊലീസ് പറയുന്നു. ഒരു തവണ ബന്ധപ്പെട്ട ശേഷമായിരുന്നു കൊലപാതകം. റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി അന്‍സിലിനെ കൊണ്ട് കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. കുടിക്കാന്‍ നല്‍കിയ എനര്‍ജിഡ്രിങ്കിലാണ്…

Read More

ബലാത്സംഗക്കേസില്‍  റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ബലാത്സംഗക്കേസില്‍  റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. നാളെയും ഹര്‍ജിയില്‍ വാദം തുടരും. വിവാഹ വാഗ്ദാനം നല്‍കി വേടന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിക്കാരി കോടതിയില്‍ ആവര്‍ത്തിച്ചു. വേടന്‍ തന്നെ തെറ്റ് തുറന്നുസമ്മതിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മറുചോദ്യമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സ്‌നേഹബന്ധത്തിലിരിക്കുന്ന സമയത്ത് നടന്ന ലൈംഗിക ബന്ധം…

Read More

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് 2021, 2022ന് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. 2021- ലെ വിഷയം ‘നവകേരളം’ എന്നതും 2022 – ലെ വിഷയം ‘ഡിജിറ്റൽ ജീവിതം’ എന്നതുമാണ്. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. എൻട്രികളിൽ ആദ്യ മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നൽകും. കൂടാതെ ജേതാക്കൾക്ക് സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹന സമ്മാനം ആയി 2,500 രൂപ വീതവും സാക്ഷ്യപത്രവും നൽകും. മത്സരത്തിന് ഒരാൾക്ക്…

Read More

മിൽമ പാൽ നാളെ മുതൽ കുപ്പിയിൽ വിപണിയിലെത്തും

തിരുവനന്തപുരം: മില്‍മയുടെ പശുവിൻ പാല്‍ നാളെ മുതല്‍ കുപ്പിയില്‍ വിപണിയിലെത്തും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനാണ് ഒരു ലിറ്റർ ബോട്ടില്‍ വിപണിയിലെത്തിക്കുന്നത് നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹോട്ടല്‍ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം നിർവഹിക്കും. ന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിലാകും ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം. ചടങ്ങില്‍വെച്ച്‌ മികച്ച ഡീലർമാർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്യും. 2024-2025 വർഷത്തില്‍ മികച്ച വില്‍പന കൈവരിച്ച മില്‍മ ഏജൻറുമാർ, മൊത്ത വിതരണ ഏജൻറുമാർ, റി-ഡിസ്ട്രിബ്യൂട്ടർ,…

Read More

സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

മംഗളൂരു: സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കടം വീട്ടാൻ ഭാര്യയുടെ പേരിലുള്ള സ്വത്ത് വിൽക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും ഒപ്പിട്ടു നൽകാത്തതിനെത്തുടർന്നാണ് വയോധികനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. വിജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെബ്ബാളിലാണ് സംഭവം. മഹാദേശ്വരനഗറിലെ 64 കാരനായ പാപണ്ണയാണ് 54 കാരിയായ ഭാര്യ ഗായത്രിയെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയും കുട്ടികളുമൊത്ത് പാപണ്ണ താമസിച്ചിരുന്ന സ്ഥലത്താണ് സംഭവം. ഏറെ നാളായി ഗായത്രിയെ വകവരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു ഇയാൾ….

Read More

കനത്ത മഴ  പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 19ന്) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായുമാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡന്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍,…

Read More

സംവിധായകൻ നിസാർ അന്തരിച്ചു.

കോട്ടയം: മലയാളികൾക്ക് നിരവധി ഹാസ്യ ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സിനിമാ സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ അന്തരിച്ചു. 63 വയസായിരുന്നു. കരള്‍- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം 25 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍. 1994 ല്‍ പുറത്തിറങ്ങി ജയറാമും ദിലീപും പ്രധാനവേഷങ്ങളിലെത്തിയ സുദിനമാണ് ആദ്യചിത്രം. ഹാസ്യചിത്രങ്ങളായിരുന്നു അദ്ദേഹം കൂടുതലായും ചെയ്തിരുന്നത്. ത്രീമെന്‍ ആര്‍മി, മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പര്‍ ബോയ്, അപരന്മാര്‍ നഗരത്തില്‍,…

Read More

മുസ്ലിം യുവാവിനോട് ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ആക്രമണം; സംഘം ചേർന്ന് ആക്രമിച്ച് ഹിന്ദുത്വവാദികൾ

ഡെറാഡൂൺ: മുസ്ലിം യുവാവിനോട് ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ആക്രമണം. സ‌ർക്കാർ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞ് മുസ്‍ലിം യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് ഹിന്ദുത്വവാദികൾ. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയിലാണ് സംഭവം. സഹാറൻപൂർ സ്വദേശി റിസ്‌വാന്‍ ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മുകേഷ് ഭട്ട്, നവീന്‍ ഭന്താരി, മനീഷ് ബിഷ്ട് എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ്. രാകേഷ് ലാൽ എന്നയാൾ നടത്തുന്ന കടയിൽ ചായ കുടിക്കാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന മൂന്ന് പേരാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. അവരിൽ ഒരാളായ മുകേഷ്…

Read More

സ്വന്തം യാത്രയയപ്പ് ചടങ്ങിൽ പാട്ടുപാടി; തഹസിൽദാർക്ക് സസ്പെൻഷൻ

തന്റെ യാത്രയയപ്പ് ചടങ്ങിൽ ഔദ്യോഗിക പദവിയിലിരുന്ന് പാട്ടുപാടിയ തഹസിൽദാർക്ക് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ ഉമ്രിയിൽ തഹസിൽദാരായിരുന്ന പ്രശാന്ത് തോറട്ട് ആണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ഔദ്യോഗിക പദവിയുടെ മഹത്വം കുറയ്ക്കുന്ന തരത്തിലുള്ള പെരുമാറ്റം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നാന്ദേഡ് ജില്ലയിലെ ഉമ്രിയിൽ നിന്ന് ലാത്തൂരിലെ റെനാപൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച പ്രശാന്ത് തോറട്ടിനായി ഓഗസ്റ്റ് 8-ന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ, തന്റെ ഔദ്യോഗിക കസേരയിലിരുന്ന് പ്രശാന്ത് പാട്ടുപാടി. 1981-ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ ചിത്രം ‘യാര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial