തൊടുപുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
തൊടുപുഴ: തൊടുപുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇന്നലെ രാത്രിയിൽ കുന്നംകവലയിൽ വാഴയിരുന്നു അപകടം. കാരൂപ്പാറ മധുരറ്റത്തിൽ സോജി സോജൻ (20) ആണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാവ് നിയന്ത്രണം വിട്ട് വരികയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ഉടൻ തന്നെ യുവാവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന്…

