Headlines

പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടും ഒക്കെയാണ് യുവാവ് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയത്. കോട്ടയം കാഞ്ഞിരത്താനം സ്വദേശി 34 കാരനായ രാഹുല്‍ എസ്.പി ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. പണം തട്ടിയ ശേഷം പ്രതി ഉത്തര്‍പ്രദേശിലും വാരണാസിയിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ വാരണാസിയില്‍ നിന്ന് വന്ന ഒരു ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി വാരണാസിയിലുണ്ടെന്ന് പേരാമ്പ്ര പോലീസിന് സൂചന ലഭിച്ചിരുന്നു. വാരണാസിയിലെത്തി…

Read More

എറണാകുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം;വീട് കത്തി നശിച്ചു

എറണാകുളം: ചെങ്ങമനാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ഓലമേഞ്ഞ ഷെഡാണ് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചത്. 52കാരിയായ വീട്ടമ്മ ഒറ്റക്ക് ഇവിടെ താമസിച്ചുവരുകയായിരുന്നു. തൊട്ടടുത്ത ആളില്ലാത്ത വീടിന്‍റെ ചാർത്തിലുണ്ടായിരുന്ന ഫ്രിഡ്ജും, വാഷിങ് മെഷിൻ, എ.സി അടക്കമുള്ള ഉപകരണങ്ങളും കത്തിനശിച്ചു. വീട്ടമ്മ തൊട്ടടുത്ത വീട്ടിൽ ടി.വി കാണാൻ പോയതുകൊണ്ട് അപകടമൊന്നും പറ്റിയില്ല. ചെങ്ങമനാട് പഞ്ചായത്തിലെ 17-ാം വാർഡ് ദേശം കുന്നുംപുറത്ത് അമ്പാട്ടുപള്ളം കോളനിയിലെ തോപ്പിൽ പറമ്പിൽ വീട്ടിൽ പ്രഭ ദിലീപ് താമസിച്ചിരുന്ന ഷെഡാണ്…

Read More

സിപിഐ തിരുവനന്തപുരം  ജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം : സിപിഐ തിരുവനന്തപുരംജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനം. സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്‌ടപ്പെടുന്നു. ഇടതു സർക്കാരിനെപ്പോലെ അല്ല പലകാര്യങ്ങളിലും തീരുമാനങ്ങൾ. ഗവർണർ വിഷയത്തിൽ സിപിഐഎമ്മിന് ഇരട്ടത്താപ്പെന്നും സമ്മേളനം വിമർശിച്ചു. എല്ലാ മേഖലകളിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഐഎമ്മിന്റെ ശ്രമം. വലിയ പാർട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവർത്തനം. സിപിഐ വകുപ്പുകളോടും അവഗണന കാണിക്കുന്നു. സിവിൽ സപ്ലൈസ് വകുപ്പിനെ അവഗണിക്കുന്നു. ആവശ്യത്തിനു ഫണ്ട് നൽകുന്നില്ല അതേസമയം സിപിഐഎം ഭരിക്കുന്ന കൺസ്യൂമർഫെഡിന് യഥേഷ്ടം സഹായം നൽകുന്നുവെന്നും…

Read More

സിപിഎം നേതാക്കൾ ജ്യോത്സന്മാരെ കാണാൻ പോകുന്നെന്ന് സംസ്ഥാന കമ്മിറ്റിയിൽ മുതിർന്ന നേതാവ്; പ്രതികരിക്കാതെ മറ്റു നേതാക്കൾ

തിരുവനന്തപുരം: നേതാക്കളുടെ അന്ധവിശ്വാസത്തെ വിമർശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ മുതിർന്ന നേതാവ് സംസാരിച്ചെങ്കിലും വിഷയം ഏറ്റെടുക്കാതെ മറ്റ് നേതാക്കൾ. കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നേതാക്കൾ ജ്യോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയത്. എന്ത് രാഷ്ട്രീയ ബോധമാണ് ഇവരെ നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് മറ്റു നേതാക്കളാരും പ്രതികരിച്ചില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മറുപടി പ്രസം​ഗത്തിലും ഈ വിമർശനത്തിന് മറുപടിയുണ്ടായില്ല എന്നാണ് റിപ്പോർട്ട്. സിപിഎം നേതാക്കൾ ജ്യോത്സ്യന്മാരെ കാണുന്ന…

Read More

രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെങ്കിൽ നടപടിയെടുക്കണം; ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ രാജിവയ്ക്കണം ബിനോയ് വിശ്വം

തിരുവനന്തപുരം:കർണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം ബിജെപിക്കുവേണ്ടി നടത്തിയ കള്ളക്കളിയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ, അദ്ദേഹത്തെ ശിക്ഷിക്കണമെന്നും ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ രാജിവയ്ക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്കുവേണ്ടി സ്തുതിപാടുന്നവരെ മാത്രം ഉയർത്തിക്കാട്ടി എല്ലാ സ്ഥാപനങ്ങളെയും അവരുടെ കയ്യിലെ കളിപ്പാവയാക്കുന്നതിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നിലുണ്ടാകുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി….

Read More

കാഞ്ഞങ്ങാട് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവം; യുവാവിനെ തള്ളിയിട്ടതെന്ന് പരാതി , ഒരാൾ അറസ്റ്റിൽ

കാസർകോട്: കാഞ്ഞങ്ങാട് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവം യുവാവിനെ തള്ളിയിട്ടതെന്ന് പരാതി. കേസിൽ ഒരാൾ കസ്റ്റഡിയിൽ. കെട്ടിട ഉടമ വെള്ളിക്കോത്ത് പെരളം സ്വദേശി റോയി ജോസഫാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ചികിത്സക്കിടെ മരിച്ചത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നിർമാണ കരാർ എടുത്തിരുന്ന നരേന്ദ്രൻ മുകളിൽ നിന്ന് ചവിട്ടി തള്ളിയിട്ടതാണ് എന്നാണ് പരാതി. ഹോസ്ദുർഗ് പൊലീസ് ആണ് നരേന്ദ്രനെ കസ്റ്റഡിയിൽ എടുത്തത്.

Read More

മലപ്പുറം തിരൂരിൻ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടിലപ്പള്ളി സ്വദേശിയായ തുഫൈൽ ആണ് മരിച്ചത്. വാടിക്കലിൽ വച്ചു വൈകീട്ട് അഞ്ചുമണിയോടെയാണ് ആക്രമണമുണ്ടായത്. രണ്ടുപേർ ആക്രമിച്ചു എന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Read More

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച അഭിഭാഷകൻ അറസ്റ്റിൽ

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച അഭിഭാഷകൻ അറസ്റ്റിൽ. പഴയകാല സിനിമ സംവിധായകനും അഭിഭാഷകനുമായ കൊല്ലം കുണ്ടറ സ്വദേശി 46 കാരനായ സംഗീത് ലൂയിസാണ് അറസ്റ്റിലായത്. നിലവിൽ ഇയാൾ തൃശൂർ അയ്യന്തോളിൽ താമസിച്ചുവരുകയായിരുന്നു. ബാലചന്ദ്രമേനോനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അപമാനിക്കുകയുംചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. കൊച്ചി സിറ്റി സൈബർ പൊലീസ് വ്യാഴാഴ്ച പുലർച്ച അയ്യന്തോളിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാംപ്രതി…

Read More

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മോദിക്കും നദ്ദയ്ക്കും ചുമതല

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ധ എന്നിവരെ ചുമതലപ്പെടുത്തി എന്‍ഡിഎ. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. മുന്നണി ഏകകണ്ഠമായാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഇരു നേതാക്കളെയും ചുമതലപ്പെടുത്തിയതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ എന്നിവയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിങ് അധ്യക്ഷനായ യോഗത്തില്‍ അമിത്…

Read More

‘ഗൂഢാലോചനയുടെ ഭാഗം’; എഫ്ഐആർ റദ്ദാക്കണം, ശ്വേത മേനോൻ ഹൈക്കോടതിയിൽ

നിയമപരമായി തന്നെ താൻ മുന്നോട്ട് പോകുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായി തന്നെ താൻ മുന്നോട്ട് പോകുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത കോടതിയിൽ ഹർജിയിൽ നൽകിയിരിക്കുന്നത്. അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ പരാതിയും കേസും ഗൂഢാലോചനയുടെ ഭാഗമാണെന്നും ശ്വേത ഹർജിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial