Headlines

2026ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; സമ്പൂർണ പട്ടിക കാണാം

തിരുവനന്തപുരം: 2026 ലെ പൊതുഅവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ച കൂട്ടത്തിലുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. തൊഴില്‍നിയമം -ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്സ്, കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. മാര്‍ച്ച് നാല്…

Read More

പത്തനംതിട്ടയിൽ 12 വയസ്സുകാരനായ മകനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ 12 വയസ്സുകാരനായ മകനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഴൂർ സ്വദേശിയായ ഇയാളെ പത്തനംതിട്ട വനിതാ പോലീസാണ് കസ്റ്റഡിയിലെടുത്തത്. മർദ്ദനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടിയുടെ ശരീരത്തിൽ ചൂടാക്കിയ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിലിടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ കുട്ടിക്ക് നേരെ 2019 മുതൽ സമാനമായ രീതിയിലുള്ള പീഡനങ്ങൾ തുടർച്ചയായി നടന്നിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. വിവാഹബന്ധം വേർപെടുത്തിയ…

Read More

തിരുവനന്തപുരത്ത് മകൻ മാതാവിനെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ മാതാവിനെ മകൻ കഴുത്തറുത്ത് കൊന്നു. മാതാവ് വിജയകുമാരി(74)യെയാണ് മകൻ അജയകുമാർ കഴുത്തറത്ത് കൊന്നത്. ബുധനാഴ്‌ച രാത്രി 11.45 ഓടുകൂടിയാണ് കൊലപാതകം നടന്നത്. അജയകുമാർ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടിയിരുന്നു. ഇത് മാതാവ് ചോദ്യം ചെയ്‌തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാർ. വിജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്‌ച രാവിലെ പ്രതിയുമായി സ്ഥലത്തെത്തി…

Read More

വൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ;ക്ഷേമ പെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ചു

തിരുവനന്തപുരം: വൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച്‌ 2000 രൂപയാക്കി വർധിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയനാണ് ക്ഷേമ പെൻഷൻ വർധന പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷൻ തുക 1600ല്‍ നിന്നാണ് 2000 രൂപയാക്കി സർക്കാർ വർധിപ്പിച്ചത്. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വമ്പൻ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സ്ത്രീ സുരക്ഷയ്ക്ക് സഹായം നല്‍കുന്ന പുതിയ പദ്ധതി പ്രകാരം 1000 രൂപ വീതം അർഹരായ സ്ത്രീകള്‍ക്ക് നല്‍കും. ഇത്തരത്തില്‍ സംസ്ഥാനത്തെ…

Read More

മികച്ച ഡോക്യുമെൻ്ററി  സംവിധാനത്തിനുള്ള പുരസ്കാരം ബിന്ദുനന്ദനക്ക് ലഭിച്ചു

ആറ്റിങ്ങൽ: പുലരി ടി.വി. ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി  സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്.തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപനം നടന്നു. പ്രമുഖ സംവിധായകൻ ടി. എസ് സുരേഷ് ബാബു ജൂറി ചെയർമാനായുള്ള സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.നിരൂപകൻ സുനിൽ സി ഇ ,ചലച്ചിത്ര താരം മായ വിശ്വനാഥ്,സംവിധായകൻ ടി എസ് സുരേഷ് ബാബു,ദീപ സുരേന്ദ്രൻ തുടങ്ങിയവർ…

Read More

പിഎം ശ്രീ; സിപിഐഎം സിപിഐ ക്ക് വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്ത് നല്‍കും

തിരുവനന്തപുരം : പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന് വിവരം. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയായിരുന്നു സിപിഐഎമ്മിന്റെ നിര്‍ണായക നീക്കം. എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാദി. ആ ഉപാദിക്കാണ്…

Read More

നമ്പര്‍ പ്ലേറ്റിൽ മണ്ണ്, കരിയാത്തന്‍കാവ് ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയ ചുവന്ന കാർ, സംശയം, ക്ഷേത്ര കവർച്ചാ സംഘം പിടിയിൽ

    കല്‍പ്പറ്റ : മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പര്‍ പ്ലേറ്റുള്ള കാര്‍ കണ്ട നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയില്‍ കുരുങ്ങിയത് മോഷ്ടാക്കളായ യുവാക്കള്‍. വയനാട് വടുവഞ്ചാല്‍ ചെല്ലങ്കോടുള്ള കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ മൂന്ന് പേരെയാണ് കല്‍പ്പറ്റ കണ്‍ട്രോള്‍ റൂം എ.എസ്.ഐ സി. മുജീബിന്റെ നേതൃത്വത്തിലുള്ള സംഘം നൈറ്റ് ഡ്യൂട്ടിക്കിടെ 28ന് പുലര്‍ച്ചെ കല്‍പ്പറ്റ ടൗണില്‍ നിന്ന് പിടികൂടിയത്. ചുവന്ന കളറുള്ള സ്വിഫ്റ്റ് കാറിനുള്ളില്‍ നിന്ന് മോഷണ മുതലുകളായ പണവും ആംപ്ലിഫയറും കണ്ടെടുത്തു….

Read More

സംസ്ഥാനത്ത് ഇന്ന് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. അതേസമയം, യുണിവേഴ്‌സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കിയായിരിക്കും ബന്ദ് നടത്തുകയെന്ന് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍പ്പ് കടുപ്പിക്കുന്നതിനിടെയാണ് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നത്.

Read More

കരിപ്പൂരില്‍ വൻ ലഹരി വേട്ട; 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ. ലഗേജിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇന്‍റലിജൻസ് കണ്ടെത്തിയത്. മസ്കറ്റിൽ നിന്ന് എത്തിയ രാഹുൽ എന്ന യാത്രക്കാരന്‍റെ ലഗേജ് ബാഗിൽ നിന്നാണ് 3.98 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്

Read More

മണ്ണാർക്കാട് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടിയിലാണ് സംഭവം. മണലടി സ്വദേശിയായ റിയാസിന്റെ മകൻ റിസ്‌വാനാണ് (15) മരിച്ചത്. മണ്ണാർക്കാട് ഡി.എച്ച്.എസ്.എസ്. സ്കൂളിലെ വിദ്യാർത്ഥിയാണ് റിസ്‌വാൻ. മണലടിയിലെ മസ്ജിദിനോട് ചേർന്നുള്ള ശുചിമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കുട്ടി പള്ളിയോട് ചേർന്നുള്ള മതപാഠശാലയിൽ (മദ്രസ) പോയിരുന്നു. എന്നാൽ, വിദ്യാർത്ഥിയെ കാണാതായതോടെ വീട്ടുകാരും മറ്റും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഈ തിരച്ചിലിനൊടുവിലാണ് മസ്ജിദ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial