കോടികൾ വിലവരുന്ന തിമിംഗല ഛർദിയുമായി പാലക്കാട് ഒരാൾ പിടിയിൽ
പാലക്കാട്: അത്യപൂർവമായ തിമിംഗല ഛർദി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരാൾ പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്ത് വനം വകുപ്പ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാറൂക്ക് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലവരുന്ന 4.6 കിലോഗ്രാം തിമിംഗല ഛർദി കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്

