ഓടുന്ന ബസിൽ വെച്ച് പ്രസവിച്ച ആൺകുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്ന് മാതാപിതാക്കൾ
മുംബൈ: ഓടുന്ന ബസിൽ വെച്ച് പ്രസവിച്ച ആൺകുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്ന് മാതാപിതാക്കൾ. മഹാരാഷ്ട്രയിലെ പ്രഭാനിയിലായിരുന്നു മനസാക്ഷി മരവിക്കുന്ന സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് സ്ലീപ്പര്‍ ബസിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ റിഥിക എന്ന യുവതിയെയും ഭർത്താവെന്ന് പറയപ്പെടുന്ന യുവാവിനെയും പോലീസ് പിടികൂടി. ഇരുവരും ഭാര്യാ-ഭര്‍ത്താക്കന്മാരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വിവാഹം കഴിച്ചതിന്റെ തെളിവുകൾ ഒന്നുമില്ല. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് ബസില്‍ നിന്ന് കുട്ടിയെ ഇവര്‍ വലിച്ചെറിയുന്നത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയില്‍ പൊതിഞ്ഞ് എറിയുകയായിരുന്നു. എന്തോ ഒന്ന് പുറത്തേക്ക്…

