വി പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; ബി പി മുരളി വൈസ് പ്രസിഡൻ്റ് തീരുമാനം CPIM ജില്ലാ സെക്രട്ടറിയേറ്റിൽ
തിരുവനന്തപുരം: കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള വി പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഐഎം വർക്കല ഏരിയ കമ്മിറ്റി അംഗമാണ് പ്രിയദർശിനി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. 15 സീറ്റുകൾ നേടിയാണ് ഇത്തവണ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ബി പി മുരളി വൈസ് പ്രസിഡന്റാകും. നാവായിക്കുളം ഡിവിഷനിൽനിന്നും മത്സരിച്ച മുതിർന്ന നേതാവാണ് ബി…

