Headlines

ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: അടിസ്ഥാനപലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് തീരുമാനം അറിയിച്ചത്. നിരക്ക് കുറവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും നിലവില്‍ ഉയര്‍ന്നുവരുന്ന മാക്രോ ഇക്കണോമിക് സാഹചര്യങ്ങളെയും ഭാവി പ്രതീക്ഷകളെയും കുറിച്ച് എംപിസി വിശദമായ വിലയിരുത്തല്‍ നടത്തിയതായി ഗവര്‍ണര്‍ പറഞ്ഞു….

Read More

കാമുകിയെ സ്വന്തം പണം മുടക്കി പഠിപ്പിച്ചു; അധ്യാപികയായി ജോലി കിട്ടിയതോടെ പഠിപ്പിച്ച കാമുകനെ യുവതി ഉപേക്ഷിച്ചു;യുവാവ് ജീവനൊടുക്കി

ഭുവനേശ്വർ: കാമുകിയെ സ്വന്തം പണം മുടക്കി പഠിപ്പിച്ചു. അധ്യാപികയായി ജോലി കിട്ടിയതോടെ പഠിപ്പിച്ച കാമുകനെ യുവതി ഉപേക്ഷിച്ചു. ഇതോടെ യുവാവ് ജീവനൊടുക്കുകയും ചെയ്തു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ കൊളാത്തളയിലാണ് സംഭവം. ചതുർഭുജ് ദാസ് എന്ന യുവാവാണ് മരിച്ചത്. 14 വർഷമായി തുടർന്ന പ്രണയമാണ് യുവാവിന്റെ ആത്മഹത്യയിൽ കലാശിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ യുവതി പഠിക്കാൻ മിടുക്കിയായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ ഇരുവരും തമ്മിൽ പരിചയപ്പെട്ടിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും പഠനത്തിലുള്ള…

Read More

ബാബറി മസ്ജിദ് സംബന്ധിച്ച പ്രസംഗം വിവാദമായി; തൃണമൂൽ കോൺഗ്രസ് എം.എൽ.എയെ സസ്പെൻഡ് ചെയ്തു

കൊൽക്കത്ത: ബാബറി മസ്ജിദ് സംബന്ധിച്ച പ്രസംഗം വിവാദമായതോടെ തൃണമൂൽ കോൺഗ്രസ് എം.എൽ.എയെ സസ്പെൻഡ് ചെയ്ത് പാർട്ടി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ പുതിയ ബാബറി മസ്ജിദ് നിർമാണത്തിന് തറക്കല്ലിടുമെന്നാണ് എംഎൽഎ പ്രഖ്യാപിച്ചത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ ഹുമയൂൺ കബീറിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിന് തറക്കല്ലിടുമെന്ന മുൻ ഐ.ജി കൂടിയായ ഹുമയൂൺ കബീറിന്റെ പ്രഖ്യാപനം വിവാദമായിരുന്നു. അഞ്ചു വർഷം മുമ്പ് തൃണമൂലിൽ ചേർന്ന ഇദ്ദേഹം ഭരത്പൂരിൽനിന്നുള്ള…

Read More

തൃശ്ശൂരിൽ കമ്പി വടികൊണ്ടു തലയ്ക്കടിയേറ്റ് കര്‍ഷകന്‍ മരിച്ചു

തൃശൂര്‍: നെടുപുഴയില്‍ കമ്പി വടികൊണ്ടു തലയ്ക്കടിയേറ്റ് കര്‍ഷകന്‍ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്. കോള്‍ പാടത്തെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍വാസിയായ ഗണേഷ് കമ്പി വടികൊണ്ടു സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് കൊലയിലേക്ക് നയിച്ച സംഭവം. വാക്കു തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗണേഷ് പ്രകോപിതനായി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കമ്പി വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സന്തോഷ് രണ്ട് ദിവസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിച്ചു…

Read More

രാഹുൽ ഒളിവിൽ തന്നെ;മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്. ഇന്നുതന്നെ ബെഞ്ചില്‍ ഹര്‍ജി കൊണ്ടുവന്ന് പൊലീസിന്‍റെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോ എന്നാണ് നോക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുളള ഗുരുതര ആരോപണങ്ങളെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം തളളിയത്. എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്നും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുലിന്‍റെ വാദം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ…

Read More

അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ.

കോട്ടയം: അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ. വേളൂർ പതിനഞ്ചിൽകടവ് സ്വദേശി ജെറിൻ (39) ആണ് പിടിയിലായത്. യൂട്യൂബറായ ഇയാൾ അതിജീവിതയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങളോടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. നവംബർ മുപ്പതിനാണ് സംഭവം. വോയിസ് ഓഫ് മലയാളി’ എന്ന സമൂഹമാധ്യമ പേജിന്റെ ഉടമയാണ് ജെറിൻ. അതിജീവിതയെക്കുറിച്ച് ലൈംഗിക പരാമർശം നടത്തിയ വീഡിയോ ജെറിൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിൽ ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക് വിഡിയോ ലിങ്കിന്റെ യുആർഎൽ പരിശോധിച്ച് കേസ് റജിസ്റ്റർ…

Read More

കോൾപാടവുമായി ബന്ധപ്പെട്ട തർക്കം; മർദ്ധനമേറ്റ യുവാവ് മരിച്ചു

തൃശൂർ: കോൾപാടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ തൃശൂർ നെടുപുഴയിൽ മർദനമേറ്റ യുവാവ് മരിച്ചു. കർഷകനായ സന്തോഷാണ് മരിച്ചത്. നെടുപുഴ പള്ളിക്ക് സമീപം ഈ മാസം രണ്ടിനാ‌‌യിരുന്നു സന്തോഷിന് മർദനമേറ്റത്. കോൾപാടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നെടുപുഴ സ്വദേശി ഗണേഷാണ് സന്തോഷിനെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷ് എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേസിൽ അറസ്റ്റിലായ ഗണേഷ് നിലവിൽ റിമാൻഡിൽ ആണ്

Read More

മദ്യം വാങ്ങാൻ പണം നൽകിയില്ല അമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ; മകൻ അറസ്റ്റിൽ

ഭുവനേശ്വർ: അമ്മയെ ക്രൂരമായി മർദ്ദിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി. മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയോട് ക്രൂരത കാട്ടിയ മകൻ അറസ്റ്റിൽ. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. 45 കാരനായ ദേബാഷിഷ് നായക് ആണ് പിടിയിലായത്. 65 കാരിയായ മാതാവ് ജ്യോത്സനറാണി നായകിനെയാണ് ഇയാൾ ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയത്. ക്രൂരകൃത്യത്തിന് ശേഷം ഓടിരക്ഷപെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ്,‌ മദ്യം വാങ്ങാൻ അമ്മയോട് പണമാവശ്യപ്പെടുകയായിരുന്നു. ജ്യോത്സനറാണി പണം…

Read More

വിവാഹസമയത്തെ സ്വര്‍ണവും പണവും സമ്മാനവും വിവാഹമോചന സമയത്ത് മുസ്‌ലിം സ്ത്രീക്ക് തിരികെ ലഭിക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: വിവാഹസമയത്ത് തന്റെ കുടുംബവും ബന്ധുക്കളും ഭര്‍ത്താവിന് നല്‍കിയ സ്വര്‍ണവും പണവും സമ്മാനങ്ങളും വിവാഹമോചന സമയത്ത് മുസ്‌ലിം സ്ത്രീക്ക് തിരികെ ലഭിക്കണമെന്ന് സുപ്രിംകോടതി. 1986ലെ മുസ്‌ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമപ്രകാരം മുസ്‌ലിം സ്ത്രീക്ക് ഈ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. 2024 ജനുവരിയിലെ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ റൂസനാര ബീഗം സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചു. വിവാഹസമയത്ത് ഭര്‍ത്താവിന് സ്വര്‍ണവും ഏഴു ലക്ഷം…

Read More

ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു നല്‍കി; പരീക്ഷ റദ്ദാക്കി കേരള സര്‍വകലാശാല

തിരുവനന്തപുരം: മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു നല്‍കിയതില്‍ പരീക്ഷ റദ്ദാക്കി കേരള സര്‍വകലാശാല. ജനുവരി 13ന് വീണ്ടും പരീക്ഷ നടത്തും. സംഭവിച്ചത് ഗുരുതര പിഴവ്. വീഴ്ചവരുത്തിയ അധ്യാപികയെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ചുമതലയില്‍ നിന്നു മാറ്റി. ബിഎസ്സി ബോട്ടണിയിലെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയിലാണ് മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു നല്‍കിയത്. ഇന്നലെ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു നല്‍കിയത്. എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024ല്‍ അച്ചടിച്ച അതേ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial