Headlines

സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

മംഗളൂരു: സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കടം വീട്ടാൻ ഭാര്യയുടെ പേരിലുള്ള സ്വത്ത് വിൽക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും ഒപ്പിട്ടു നൽകാത്തതിനെത്തുടർന്നാണ് വയോധികനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. വിജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെബ്ബാളിലാണ് സംഭവം. മഹാദേശ്വരനഗറിലെ 64 കാരനായ പാപണ്ണയാണ് 54 കാരിയായ ഭാര്യ ഗായത്രിയെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയും കുട്ടികളുമൊത്ത് പാപണ്ണ താമസിച്ചിരുന്ന സ്ഥലത്താണ് സംഭവം. ഏറെ നാളായി ഗായത്രിയെ വകവരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു ഇയാൾ….

Read More

കനത്ത മഴ  പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 19ന്) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായുമാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡന്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍,…

Read More

സംവിധായകൻ നിസാർ അന്തരിച്ചു.

കോട്ടയം: മലയാളികൾക്ക് നിരവധി ഹാസ്യ ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സിനിമാ സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ അന്തരിച്ചു. 63 വയസായിരുന്നു. കരള്‍- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം 25 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍. 1994 ല്‍ പുറത്തിറങ്ങി ജയറാമും ദിലീപും പ്രധാനവേഷങ്ങളിലെത്തിയ സുദിനമാണ് ആദ്യചിത്രം. ഹാസ്യചിത്രങ്ങളായിരുന്നു അദ്ദേഹം കൂടുതലായും ചെയ്തിരുന്നത്. ത്രീമെന്‍ ആര്‍മി, മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പര്‍ ബോയ്, അപരന്മാര്‍ നഗരത്തില്‍,…

Read More

മുസ്ലിം യുവാവിനോട് ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ആക്രമണം; സംഘം ചേർന്ന് ആക്രമിച്ച് ഹിന്ദുത്വവാദികൾ

ഡെറാഡൂൺ: മുസ്ലിം യുവാവിനോട് ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ആക്രമണം. സ‌ർക്കാർ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞ് മുസ്‍ലിം യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് ഹിന്ദുത്വവാദികൾ. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയിലാണ് സംഭവം. സഹാറൻപൂർ സ്വദേശി റിസ്‌വാന്‍ ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മുകേഷ് ഭട്ട്, നവീന്‍ ഭന്താരി, മനീഷ് ബിഷ്ട് എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ്. രാകേഷ് ലാൽ എന്നയാൾ നടത്തുന്ന കടയിൽ ചായ കുടിക്കാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന മൂന്ന് പേരാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. അവരിൽ ഒരാളായ മുകേഷ്…

Read More

സ്വന്തം യാത്രയയപ്പ് ചടങ്ങിൽ പാട്ടുപാടി; തഹസിൽദാർക്ക് സസ്പെൻഷൻ

തന്റെ യാത്രയയപ്പ് ചടങ്ങിൽ ഔദ്യോഗിക പദവിയിലിരുന്ന് പാട്ടുപാടിയ തഹസിൽദാർക്ക് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ ഉമ്രിയിൽ തഹസിൽദാരായിരുന്ന പ്രശാന്ത് തോറട്ട് ആണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ഔദ്യോഗിക പദവിയുടെ മഹത്വം കുറയ്ക്കുന്ന തരത്തിലുള്ള പെരുമാറ്റം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നാന്ദേഡ് ജില്ലയിലെ ഉമ്രിയിൽ നിന്ന് ലാത്തൂരിലെ റെനാപൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച പ്രശാന്ത് തോറട്ടിനായി ഓഗസ്റ്റ് 8-ന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ, തന്റെ ഔദ്യോഗിക കസേരയിലിരുന്ന് പ്രശാന്ത് പാട്ടുപാടി. 1981-ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ ചിത്രം ‘യാര…

Read More

മുറിയിൽ ഉറങ്ങിക്കിടന്ന ആശ്രമ അന്തേവാസിയെ ബലാത്സംഗം ചെയ്തു; മുഖ്യ പുരോഹിതന്‍ അറസ്റ്റില്‍

ഭുവനേശ്വർ: മുറിയിൽ ഉറങ്ങിക്കിടന്ന ആശ്രമ അന്തേവാസിയെ ബലാത്സംഗം ചെയ്തു. ഒഡീഷയിൽ ആശ്രമത്തിലെ മുഖ്യ പുരോഹിതന്‍ അറസ്റ്റില്‍. ദങ്കനലിലെ മഠകര്‍ഗോള ആശ്രമത്തിലാണ് പുരോഹിതൻ 35 കാരിയായ ആശ്രമ അന്തേവാസിയെ ബലാത്സംഗം ചെയ്തത്. പുരോഹിതനായ 47 കാരൻ മധു മംഗള്‍ ദാസ് ആണ് പിടിയിലായത്. ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. പുരോഹിതൻ തന്നെ അധിക്ഷേപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് സ്ത്രീ പരാതിയിൽ പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി ജില്ലാ അഡീഷണല്‍ എസ്പി സൂര്യമണി പ്രധാന്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം…

Read More

പി പി ദിവ്യക്കെതിരായ അഴിമതി ആരോപണം, വിജിലന്‍സ് അന്വേഷണം അട്ടിമറിക്കപ്പെട്ടു; കെഎസ്‌യു ഹൈക്കോടതിയില്‍

കൊച്ചി: സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചുമതലയില്‍ ഉണ്ടായിരുന്ന കാലത്ത് ഉയര്‍ന്ന് അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം അട്ടിമറിയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും ബിനാമി ഇടപാടുകളില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ചൂണ്ടിക്കാട്ടി നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു….

Read More

തൃശൂരില്‍ വോട്ട് ചേര്‍ത്തത് കൃത്രിമ രേഖയുണ്ടാക്കി, ഇലക്ഷന്‍ കമ്മീഷനെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാകില്ല’; സുരേഷ് ഗോപിക്കെതിരെ ടി എന്‍ പ്രതാപന്‍

തൃശൂര്‍: ഇലക്ഷന്‍ കമ്മീഷനെ കൂട്ട് പിടിച്ച് കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കരുതേണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും മുന്‍ എംപിയുമായ ടി എന്‍ പ്രതാപന്‍. ഒരു വ്യക്തിയും കുടുംബവും താമസസ്ഥലം മാറിപോകുമ്പോള്‍ വോട്ട് മാറ്റി ചേര്‍ത്തത് പോലെയല്ല സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ വോട്ട് ചേര്‍ത്തത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് തിരുവനന്തപുരത്ത് തന്നെയാണ് വോട്ട്. എന്നാല്‍ ഇത്തവണ 75000 ത്തോളം വ്യാജ വോട്ടുകള്‍ ചേര്‍ത്താനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ സുരേഷ് ഗോപിയും…

Read More

സംസ്ഥാനത്ത് മഴ ഇന്ന് ശക്തമാകും; രണ്ട് ജില്ലുകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും. വരും മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മഴ മുന്നറിയിപ്പിനെത്തുടർന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു.കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ് നിലവിലുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

Read More

സിപിഎമ്മിൽ കൂട്ടരാജി; വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് സെക്രട്ടറിയടക്കം രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കളുടെ കൂട്ടരാജി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങളുണ്ടായത്. സിപിഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീപ്, സി.കെ ബാബു, റഫീഖ് പറക്കാടൻ, മോഹനൻ എന്നിവരാണ് വെള്ളിയാഴ്‌ച ചെർപ്പുളശ്ശേരി ഏരിയാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial