രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്; 7,264 ആക്റ്റീവ് കേസുകൾ

ഡൽഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ പതിനൊന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. ഏഴ് കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 1920 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. മരണ സംഖ്യം വർ‌ധിക്കുന്നുണ്ട്. ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ…

Read More

ഗതാഗതക്കുരിക്കിൽ പെട്ട് ആംബുലൻസ് എത്താൻ വൈകി; കണ്ണൂരിൽ ചികിത്സ വൈകിയ ആദിവാസി ബാലൻ മരിച്ചു.

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂരിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ആദിവാസി ബാലൻ മരിച്ചു. ഗതാഗതക്കുരുക്കിൽ പെട്ട് ആംബുലൻസ് എത്താൻ വൈകിയതാണ് ചികിത്സ വൈകാൻ കാരണമായത്. കൊട്ടിയൂർ അമ്പായത്തോട് താഴെപാല്‍ച്ചുരം നഗറിലെ പ്രജോഷ്- ബിന്ദു ദമ്പതികളുടെ മൂന്നര വയസ്സുകാരനായ മകൻ പ്രജുൽ ആണ് മരിച്ചത്. പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗത കുരുക്കിൽ കുടുങ്ങുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാവിലെ 11.45ഓടെയാണ് സംഭവം. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച…

Read More

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു

തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ ഇടുക്കി സ്വദേശിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു . ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തിൽ ബന്ധുവിനെപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ഷിനി. സഹോദരങ്ങൾ: ബ്രിറ്റോ, ബിൻ്റോ

Read More

മഴ കനക്കുന്നു; അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, കണ്ണൂർ, വയനാട്, തൃശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്‌സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. തൃശൂർ ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയിൽ റെഡ് അലർട്ടും കാസർകോട് ജില്ലയിൽ റെഡ് അലർട്ടും തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അവധി. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നൽകി. വരും…

Read More

കനത്ത മഴയെ തുടർന്ന് കാസർഗോഡ്, തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടർമാര്‍ അവധി (ജൂണ്‍ 16) പ്രഖ്യാപിച്ചു. തൃശ്ശൂര്‍ , കാസർഗോഡ് ജില്ലാകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൃശ്ശൂര്‍ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. കാസർഗോഡ് ജില്ലയിലെ കോളേജുകൾ,പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ…

Read More

കളിക്കുന്നതിനിടയില്‍ അബദ്ധത്തിൽ മാലിന്യ ടാങ്കില്‍ വീണ് 15 കാരിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തിൽ മാലിന്യ ടാങ്കില്‍ വീണ് 15 കാരി മരിച്ചു. കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിന്‍റെ മാലിന്യ ടാങ്കിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇവിടുത്തെ താമസക്കാര്‍ കുട്ടി മരിച്ച സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ബില്‍ഡിങ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 15 അടി ആഴമുണ്ടായിരുന്നു ടാങ്കിന്. കുട്ടി വീണതിനെ തുടര്‍ന്ന് കൂടെ കളിക്കുകയായിരുന്നു കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് പ്രദേശ വാസികള്‍…

Read More

തൃശൂരിൽ സിപിഐയെ വെട്ടിലാക്കി നിരവധി പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു

തൃശൂർ: സിപിഐയെ വെട്ടിലാക്കി നിരവധി പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു. സിപിഐ നടത്തറ ബ്രാഞ്ച് സെക്രട്ടറി അടക്കം ഭൂരിപക്ഷം പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഐ ബ്രാഞ്ച് സെക്രട്ടറിയും നടത്തറ ലോക്കൽ കമ്മിറ്റി അംഗവുമായ ഓമന ഭാഗ്യനാഥ്‌, സിപിഐ ബ്രാഞ്ച് അംഗം നടത്തറ, എഐവൈഎഫ് നടത്തറ യൂണിറ്റ് പ്രസിഡന്റുമായ ഭവ്യ ബിജോയ്‌, നടത്തറ ജോയിന്റ് സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ നിഷ രാജൻ,…

Read More

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ തിരിച്ചറിഞ്ഞു

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ  തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടം നടന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഡിഎന്‍എ പരിശോധനകള്‍ വേഗത്തിലായത്. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് രമേശ്ഭായ് സംഘ്‌വിയാണ് ഡിഎന്‍എ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ് പകല്‍ ഒരു മണിയ്ക്കിടെ 22 ഡിഎന്‍എ സാംപിളുകളുടെ പരിശോധന പൂര്‍ത്തിയാക്കി. ഇതോടെ…

Read More

തിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബിന്ദു, സതീഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. കോണ്‍ട്രാക്ടറാണ് മരിച്ച സതീശ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോലിസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.

Read More

നഷ്ടപ്പെട്ട സ്വർണമാല 25 വർഷത്തിന് ശേഷം കണ്ടെത്തി

രാമപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല തിരികെ ലഭിച്ചു. രാമപുരം സ്കൂൾ പടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ പരിസരവാസിയായ മച്ചിങ്ങൽ മുഹമ്മദിന്‍റെ ഭാര്യ ആമിനയുടെ നാലര പവൻ സ്വർണ മാല വസ്ത്രമലക്കുന്നതിനിടെ നഷ്ടമായിരുന്നു. 25 വർഷം മുമ്പായിരുന്നു അത്. അന്ന് കുറെ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായിരുന്നില്ല.ഇന്നലെ രാവിലെ 11ന് പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കിടെ കൈകാലുകൾ കഴുകാനായി ക്വാറിയിലെത്തിയതായിരുന്നു. ക്വാറിയുടെ ഒരു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial