ബംഗളൂരു ദുരന്തം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വര്‍ധിപ്പിച്ചു, 25 ലക്ഷമാക്കി ഉയര്‍ത്തി സർക്കാർ

ബംഗളൂരു: ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ടീമിനെ സ്വീകരിക്കാനുള്ള ആഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിമര്‍ശനം ബിജെപി ഉന്നയിച്ചിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം 25 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് ദുരന്തത്തിന് വഴിവച്ചതെന്ന വാദത്തിലുറച്ച് നില്‍ക്കുമ്പോഴാണ് ധനസഹായ തുക ചൂണ്ടി ബിജെപി വിമര്‍ശിച്ചത്. കേരളത്തില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 25…

Read More

പത്തനംതിട്ടയിൽ യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലാണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുട‍ർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Read More

ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ രക്തസ്രാവം; യുവതി മരിച്ചു

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയില്‍ കെജെ മോഹനന്റെ മകള്‍ നിത്യ മോഹനൻ (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നില്‍ക്കാത്തതിനാല്‍ യൂട്രസ് നീക്കം ചെയ്യണമെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ അതിന് സമ്മതിച്ചു. പിന്നീട് മൂന്ന് മണിയോടെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാല്‍, വീട്ടുകാരെ…

Read More

ഇടുക്കിയിൽ  കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി

ഇടുക്കി ഇരട്ടയാറില്‍ കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമായ എസ്.രതീഷിന്റെ കടയില്‍ നിന്നുമാണ് കട്ടപ്പന പൊലീസ് കഞ്ചാവ് പിടികൂടിയത് ഐ എൻ ടി യു സി ഇരട്ടയാർ മണ്ഡലം പ്രസിഡൻ്റായ രതീഷ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസിൻ്റെ പ്രതിനിധിയാണ്. ഇടുക്കി ഇരട്ടയാറില്‍ കോണ്‍ഗ്രസ്സ് പഞ്ചായത്ത്‌ അംഗമായ രതീഷിന്റെ കടയില്‍ നിന്നും 7 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കട്ടപ്പന പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു…

Read More

റോഡരികില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി കാര്‍ ഇടിച്ച് മരിച്ചു

തിരുവനന്തപുരം: റോഡരികില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി കാര്‍ ഇടിച്ച് മരിച്ചു. പാലച്ചിറ ബൈജു ഭവനില്‍ ശാന്ത (65) ആണ് മരിച്ചത്. വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപമാണ് അപകടം. ജോലി കഴിഞ്ഞ് റോഡരികില്‍ വിശ്രമിക്കുകയായിരുന്ന ശാന്തയെ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊല്ലം കിളിവല്ലൂര്‍ സ്വദേശി സുകേശന്‍ എന്നയാളാണ് കാറോടിച്ചിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

സോണിയ ഗാന്ധി ആശുപത്രിയിൽ

ദില്ലി: സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരം എന്ന് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് ദില്ലിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ ചികിത്സിച്ചിരുന്നത്. ആരോഗ്യനില ഭേദപ്പെട്ടതോടെ ഫെബ്രുവരി 21 ന് അവർ ആശുപത്രി വിട്ടിരുന്നു. ഇപ്പോഴത്തെ ആരോഗ്യ…

Read More

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശം 08/06/2025 മുതൽ 11/06/2025 വരെ: തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മാന്നാർ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ…

Read More

അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയതിന് റിട്ടയേർഡ് അധ്യാപകൻ പിടിയിലായി

അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയതിന് റിട്ടയേർഡ് അധ്യാപകൻ പിടിയിലായി. കോട്ടയത്തെ എയിഡഡ് സ്കൂളിൽ മൂന്ന് അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിനാണ് റിട്ടയർഡ് അധ്യാപകനായ വിജയൻ കൈക്കൂലി വാങ്ങിയത്. വടകര സ്വദേശിയായ ഇയാൾ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന് വേണ്ടി ഇടനില നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. രണ്ടു ലക്ഷം രൂപയാണ് ഇയാൾ അധ്യാപകരോട് ആവശ്യപ്പെട്ടത്. പിന്നീട് അത് സംസാരിച്ച് ഒന്നര ലക്ഷം രൂപയാക്കുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട അധ്യാപകരിൽ ഒരാൾ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഏറണാകുളത്ത് വാട്ടർ മെട്രോയുടെ സമീപം കൈക്കൂലിയുമായി…

Read More

കാലിൽ തെരുവുനായ നക്കിയ ആൾ പേവിഷബാധയേറ്റ് മരിച്ചു

കൊല്ലം: കാലിൽ തെരുവുനായ നക്കിയ ആൾ പേവിഷബാധയേറ്റ് മരിച്ചു. കൊല്ലം കടയ്ക്കലിലാണ് 44 വയസുകാരന്‍ മരിച്ചത്. യുവാവിന്റെ മരണം പേവിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനുള്ള ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച രാത്രിയിൽ കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്. ബൈജുവിന്റെ കാലില്‍ തെരുവുനായ നക്കിയിരുന്നതായി ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു. ആറുമാസം മുന്‍പായിരുന്നു സംഭവം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബൈജുവുമായി ഇടപഴകിയിട്ടുള്ളവര്‍…

Read More

മുകേഷ് അംബാനി താന്‍ പഠിച്ച സ്ഥാപനത്തിന് നൽകിയത് 151 കോടി രൂപ

മുംബൈ: റിലയന്‍സ് ചെയര്‍മാനും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി താന്‍ പഠിച്ച സ്ഥാപനത്തിന് നൽകിയത് 151 കോടി രൂപ. മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂര്‍ത്തിയാക്കിയ മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിക്കാണ് അംബാനി ഭീമൻ തുക നൽകിയത്. പ്രൊഫസര്‍ എംഎം ശര്‍മ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിലാണ് അംബാനി തുക നൽകുന്ന വിവരം അറിയിച്ചത്. മൂന്ന് മണിക്കൂറിലധികം സമയത്തോളം അംബാനി ഇവിടെ ചെലവഴിച്ചു. തന്നോട് പ്രൊഫസർ എംഎം ശർമ്മ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial