കടയ്ക്കാവൂർ എസ്.എസ്.പി.ബി. ഹയർസെക്കൻ്ററി സ്കൂൾ പ്രതിഭാസംഗമം നടന്നു

ചിറയിൻകീഴ്:കടയ്ക്കാവൂർ എസ് എസ് പി ബി. എച്ച്. എസ്. എസിലെ പ്രതിഭാ സംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും  കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ദിലീപ് അധ്യക്ഷനായി. ചടങ്ങിൽ പ്രിൻസിപ്പൽ ദീപ ആർ  ചന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്. എസ്. എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സ്റ്റാഫിന്റെയും പി. ടി. എ യുടെയും  ക്യാഷ് അവാർഡും മോമെന്റൊയും നൽകി.സ്കൂളിലെഎസ്. പി. സി യുടെ ചുമതല വഹിക്കുന്ന കടയ്ക്കാവൂർ…

Read More

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ; അതിജീവനത്തിന്റെ ഒരാണ്ട് ;
മാതൃകാ വീട് പൂർത്തിയാകുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതിനു ശേഷം അഞ്ച് മാസം കഴിയുമ്പോൾ മാതൃകാ വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വീടിന്റെ പെയിന്റിംഗ് പണി നടക്കുന്നു. മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ ഈ മാസം വീടിന്റെ പണി പൂത്തിയാകും. അഞ്ച് സോണുകളിലായി നിർമ്മിക്കുന്ന 410 വീടുകളിൽ ആദ്യ സോണിൽ 140, രണ്ടാം…

Read More

വിപഞ്ചികയുടെ മരണത്തിൽ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ മരണത്തിൽ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. കേസിന്റെ ഗൗരവം അടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് കുണ്ടറ പൊലീസ് തന്നെ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണം എന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് റൂറൽ എസ്പിക്ക് കൈമാറിയിരുന്നു. അതിൻ്റെ നടപടി അടക്കമുള്ള കാര്യങ്ങൾ അവർ പൂർത്തീകരിച്ചു വരുന്നതിനിടയിലാണ് ഇപ്പോൾ ഈ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് മേധാവി പുതിയ ടീമിനെ…

Read More

ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ

ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കില്‍ കോടതി ഇടപെടുമെന്ന് അറിയിച്ചു. ജീവിച്ചിരിക്കുന്നവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയോ എന്ന് ബോധ്യപ്പെടുത്തണം. കരട് പട്ടികയില്‍ പോരായ്മ ഉണ്ടെങ്കില്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം. കരട് പട്ടികയില്‍ പോരായ്മ ഉണ്ടെങ്കില്‍ വിശദമായ വാദം ഓഗസ്റ്റ് 12നും 13 നും കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാറും വോട്ടര്‍ ഐഡിയും രേഖയായി പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി പറഞ്ഞിരുന്നു. കൂട്ടത്തോടെ ഒഴിവാക്കല്‍, എന്നതല്ല കൂട്ടത്തോടെ…

Read More

ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ

ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കില്‍ കോടതി ഇടപെടുമെന്ന് അറിയിച്ചു. ജീവിച്ചിരിക്കുന്നവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയോ എന്ന് ബോധ്യപ്പെടുത്തണം. കരട് പട്ടികയില്‍ പോരായ്മ ഉണ്ടെങ്കില്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം. കരട് പട്ടികയില്‍ പോരായ്മ ഉണ്ടെങ്കില്‍ വിശദമായ വാദം ഓഗസ്റ്റ് 12നും 13 നും കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാറും വോട്ടര്‍ ഐഡിയും രേഖയായി പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി പറഞ്ഞിരുന്നു. കൂട്ടത്തോടെ ഒഴിവാക്കല്‍, എന്നതല്ല കൂട്ടത്തോടെ…

Read More

വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നും ആറര ലക്ഷം രൂപയുടെ ജഴ്‌സി മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

ഇന്ത്യൻ ക്രിക്കറ്റിന്റെ മക്കയെന്ന് വിളിക്കപ്പെടുന്ന കളി മൈതാനമാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം. ഇപ്പോഴിതാ കഴിഞ്ഞ ദിവസങ്ങളിൽ ഓഡിറ്റിങ്ങിൽ ജഴ്സി സ്റ്റോക്കിൽ കാര്യമായ കുറവ് കണ്ടെത്തിയതോടെ അധികൃതർ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് കളവ് കണ്ടെത്തിയത്. ശേഷം പൊലീസിൽ പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്ന വാർത്തയാണ് പുറത്തുവരുന്നത്. മുഴുവൻ സമയ നിരീക്ഷണ സംവിധാനവും സുരക്ഷാ സംവിധാനവുമുള്ള സ്റ്റേഡിയത്തിലെ ഓഫീസ് മുറിയിൽ കയറിയത് സുരക്ഷാ ചുമതലയുള്ള ജീവനക്കാരൻ തന്നെ എന്നതാണ് കൗതുകം. 6.52…

Read More

ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

കരുവാറ്റ സ്വദേശി മുഹമ്മദ് സുഹൈൽ (17) ആണ് മരിച്ചത്. പുത്തൻ പറമ്പിൽ  ഷമീറിന്റെ മകനാണ്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടു കൂടി കരുവാറ്റ നൂറുൽ ഇസ്ലാം സംഘം പള്ളിക്ക് സമീപമുള്ള കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുമ്പോൾ മുങ്ങിതാഴുകയായിരുന്നു. കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് എത്തിയ പ്രദേശവാസികൾ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവിക്കാൻ രക്ഷിക്കാനായില്ല. വിയപുരം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ് സുലേഖ ബീവി. സഹോദരി: സന ഫാത്തിമ

Read More

രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു; സെപ്തംബർ ഒന്നു മുതൽ സേവനം നിർത്തുന്നതായി തപാൽ വകുപ്പ്

രജിസ്ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്ര തപാൽ വകുപ്പ്. 2025 സെപ്റ്റംബർ 1 മുതൽ ഈ തീരുമാനം നിലവിൽ വരും. തപാൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ മാറ്റമെന്ന് ഉത്തരവിൽ പറയുന്നു. ഇനിമുതൽ സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ ലഭ്യമാകൂ. രജിസ്ട്രേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. എല്ലാ തപാൽ വകുപ്പ് യൂണിറ്റുകളും ഡയറക്ടറേറ്റുകളും പുതിയ സംവിധാനത്തിലേക്ക് മാറ്റം വരുത്താൻ ആവശ്യമായ നടപടികൾ ഉടൻ…

Read More

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; നരേന്ദ്രമോദി ഇന്ന് പ്രസ്താവന നടത്തിയേക്കും

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ഇന്ന് ചര്‍ച്ച നടക്കും. ഓപ്പറേഷന്‍ സിന്ദൂറിനിടെ മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനെതിരായ സൈനികനടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടപെട്ടെന്ന ട്രംപിന്റെ പ്രസ്താവനയില്‍ മോദി ഇന്ന് വിശദീകരണം നല്‍കിയേക്കും. ചര്‍ച്ചയില്‍ പ്രതിപക്ഷ…

Read More

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial