ഫറോക്കിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം ; ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

ഫറോക്ക് :ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം. ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ എത്തിയ കെഎസ്ആർടി ബസ് നിയന്ത്രണം വിട്ട് കാറുകളിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി സ്തംഭിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്.

Read More

ഗോവിന്ദ ചാമി പിടിയിൽ

കണ്ണൂർ: ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിൽ ഒരു കിണറിനുള്ളിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. ഇന്നലെ രാത്രി രാത്രി 1 .15 ഓടു കൂടിയാണ് ഇയാൾ ജയിൽ ചാടിയത്. ജയിൽ സെല്ലിലെ കമ്പികൾ വളച്ചാണ് ഇയാൾ പുറത്തിറങ്ങിയത്. അതീവ സുരക്ഷയുള്ള ജയിലിലെ മതിൽകെട്ടിന് സമീപത്തേക്ക് ഇയാൾ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. പത്താം ബ്ലോക്കിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഇയാളെ ഒറ്റക്ക് ആണ് സെല്ലിൽ പാർപ്പിച്ചിരുന്നത്. രാത്രി 1…

Read More

ഗോവിന്ദചാമി ജയിൽ ചാടി

കണ്ണൂർ :കേരളത്തിലെ ഞെട്ടിച്ച ക്രൂര കൊലപാതകമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ചാടിയിരിക്കുന്നത്. രാവിലെ സെൽ പരിശോധിച്ചപ്പോഴാണ് സെല്ലിൽ ആളില്ല എന്നറിയുന്നത്.സൗമ്യ വധക്കേസിൽ വധശിക്ഷ ഒഴിവാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ഒന്നുകിൽ മുട്ട വിതരണം നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടിസി തരുക; സ്കൂളിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ

മംഗളൂരു: കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നത് തുടർന്നാൽ സ്കൂളിൽ നിന്നും കുട്ടികളെ മാറ്റുമെന്ന് രക്ഷിതാക്കൾ. മാണ്ഡ്യ ഗവ. സ്‌കൂളിലാണ് മുട്ടവിതരണത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്. അളകെരെ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധിച്ചത്. സർക്കാർ ഒന്നുകിൽ മുട്ട വിതരണം നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടിസി തരുക എന്ന ആവശ്യവുമായാണ് രക്ഷിതാക്കൾ സ്‌കൂളിൽ പ്രതിഷേധം നടത്തിയത്. സ്‌കൂളിൽ ആകെയുള്ള 120 വിദ്യാർഥികളിൽ 80 ഓളം പേർ സസ്യാഹാരികളാണെന്നും അവർ മുട്ട കഴിക്കുന്നില്ലെന്നും…

Read More

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

     അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ഫ്ലോറിഡയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഹൾക്ക് ഹൊഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ WWE സ്ഥിരീകരിച്ചു. ഹൾക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു WWFനെ ജനകീയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച താരമാണ് ഹൾക്ക്. നിരവധി സിനിമകളുടെയും ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ഡോക്ടർമാർ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഓടിയെത്തി, ക്ലിയർവാട്ടറിലെ വസതിയിൽ നിന്ന് ആംബുലൻസിൽ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നത് കണ്ടുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുസ്തിക്കപ്പുറം, ഹൊഗൻ സിനിമകളിലേക്കും, ടെലിവിഷനിലേക്കും,…

Read More

കാഞ്ഞങ്ങാട് നാളെ ഗതാഗത നിയന്ത്രണം; സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള വാർഡുകൾക്ക് നാളെ പ്രാദേശിക അവധി

കാഞ്ഞങ്ങാട് നാളെ ഗതാഗത നിയന്ത്രണം. കാഞ്ഞങ്ങാട് നിന്ന് നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയ കോട്ടയിൽ നിന്ന് കല്ലൂരാവി വഴി പോകണമെന്ന് അറിയിപ്പ്. നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങൾ മടിക്കൈ – കല്യാൺ റോഡ് – ആലയി വഴി കാഞ്ഞങ്ങാട് എത്തണം. ചരക്ക് വാഹന ഗതാഗതം നാളെ 9.30am മുതൽ നിർത്തിവയ്ക്കും. പടന്നക്കാട് മറിഞ്ഞ എൽ പി ജി ഗ്യാസ് ടാങ്കർ മാറ്റുന്നതുമായി ബന്ധപ്പെട്ടതാണ് ക്രമീകരണം. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള 18,19,26 വാർഡുകൾക്ക് നാളെ പ്രാദേശിക…

Read More

AMMA തെരഞ്ഞെടുപ്പ്, പ്രസിഡൻ്റ് സ്ഥാനത്തേക്ക്  ആറ് പേർ

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുന്നു. നിലവിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമ നിർദേശ പത്രിക സ്വീകരിച്ചത് ആറ് പേരാണ്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് എന്നിവരാണ് ഈ ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ നിലവിൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരിക്കുകയാണ്. പേരിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിയത്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക്…

Read More

എം.ആർ. അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തു

തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള യാത്രയിൽ ട്രാക്ടർ ഉപയോഗിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തു. അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് ഇപ്പോൾ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. തിങ്കളാഴ്ചയാണ് പോലീസ് മേധാവി സർക്കാരിന് ഈ ശുപാർശ നൽകിയത്. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ. നാല് പേരെയാണ് സിൻഡിക്കേറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്. ഡോ. കെ ഉണ്ണികൃഷ്ണൻ, ഡോ. വിനീത് ആർ എസ്, ഡോ. എസ് ശ്രീകലാദേവി, സിന്ധു അന്തർജനം എന്നിവരുടെ പേരാണ് നാമനിർദേശ പത്രികയിലുളളത്. അധ്യാപക പ്രതിനിധികൾ എന്ന നിലയിൽ സംസ്കൃതം, ഇന്തോളജി, ഇന്ത്യൻ ഫിലോസഫി, ഇന്ത്യൻ ഭാഷകൾ എന്നീ വിവിധ വിഭാഗങ്ങളിലെ നാല് അധ്യാപകരെയാണ് നാമനിർദേശം ചെയ്തത്. സംസ്കൃത വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്ത…

Read More

സീതയുടെ മരണത്തില്‍ വഴിത്തിരിവ്;  മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് പൊലീസിന്‌റെ നിഗമനം

ഇടുക്കി : ഇടുക്കി പീരുമേടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ സീതയുടെ മരണത്തില്‍ വഴിത്തിരിവ്. സീത മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് പൊലീസിന്‌റെ നിഗമനം. സീതയുടെ ശരീരത്തിലെ പരിക്കുകള്‍ കാട്ടാന ആക്രമണത്തില്‍ തന്നെയുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. നേരത്തെ സീതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണോ എന്ന തരത്തില്‍ സംശയം ഉയര്‍ന്നിരുന്നു. സീതയുടെ കഴുത്തില്‍ അടിപിടി നടന്നതിന്‌റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് പരിക്കേറ്റ സീതയെ വനത്തിന് പുറത്തേക്ക് എടുത്തു കൊണ്ടു വരുമ്പോള്‍ ഭര്‍ത്താവ് താങ്ങിപ്പിടിച്ചതാണെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial