സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി ഇറങ്ങി

വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ്സ് സ്കൂളിന് സമീപം മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയെയാണ് കണ്ടത്. ഇതുവഴി പോയ യാത്രക്കാരാണ് മതിലിൽ നിന്ന് ചാടുന്ന പുലിയെ കണ്ടത്. ഇവർ പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നു. പരിശോധന ആരംഭിച്ച് വനംവകുപ്പ്. പുലിയെ കണ്ട ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം വനംവകുപ്പിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലർച്ച നാല് മണി മുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തി. പ്രഭാത സവാരിക്കാർക്കും രാവിലെ…

Read More

അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ അറസ്റ്റിൽ

കൊല്ലം: ഏരൂരിൽ അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ അറസ്റ്റിൽ. ആയിരനല്ലൂർ സ്വദേശി ചന്ദ്രശേഖരനാണ് പിടിയിലായത്. മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വീടിന് സമീപം നിൽക്കുകയായിരുന്ന അഞ്ച് വയസുകാരനെ പ്രതിയായ ചന്ദ്രശേഖരൻ മിഠായി നൽകാമെന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് പ്രതിയുടെ വീട്ടിൽ എത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഭയന്ന കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയെത്തി. വൈകുന്നേരം ജോലി കഴിഞ്ഞ് എത്തിയ അമ്മയോട് കുട്ടി പീഡന വിവരം…

Read More

ശക്തമായ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും നൂറിലധികം തത്തകൾ കൂട്ടത്തോടെ ചത്തുവീണു

ലക്‌നൗ: ശക്തമായ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും നൂറിലധികം തത്തകൾ കൂട്ടത്തോടെ ചത്തുവീണു. ഉത്തര്‍പ്രദേശിലെ ത്സാന്‍സി ജില്ലയിൽ ബാമോര്‍ ബ്ലോക്കിലെ സിംഗര്‍ ഗ്രാമത്തിലാണ് ഇന്നലെ രാവിലെ ദാരുണമായ സംഭവം നടന്നത്. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള വലിയ ആല്‍മരത്തില്‍ ധാരാളം തത്തകള്‍ വസിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. പെട്ടെന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും നിരവധി തത്തകള്‍ രക്ഷപ്പെടാനായി പറന്നു പോകവെ തമ്മിലടിച്ചും മരത്തിന്‌റെ ശാഖകളിലിടിച്ചും മരണം സംഭവിച്ചതാകാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അപകടം നടന്നയുടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും ഒരു സംഘം ഉദ്യോഗസ്ഥര്‍…

Read More

കോഴിക്കോട് വയോധികയുടെ സ്വർണവും മൊബൈൽ ഫോണും കവർന്ന പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മാത്തോട്ടത്ത് വയോധികയുടെ സ്വർണവും മൊബൈൽ ഫോണും കവർന്ന പ്രതി പിടിയിൽ. കഴിഞ്ഞ ശനിയാഴ്ചയാണ് 73കാരിയുടെ സ്വർണവും മൊബൈൽഫോണും മോഷ്ടാക്കൾ കവർന്നത്. 73 കാരിയായ കുഞ്ഞിവിയുടെ അനുജത്തിയുടെ പേരമകൻ മൂഴിക്കൽ അരക്കിണർ 19 കാരനായ മുഹമ്മദ് ലബീബ് ആണ് പിടിയിലായത്. ഫറൂഖ് എസിപി എഎം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കുഞ്ഞിവിയുടെ കയ്യിൽ നിന്നും വളകൾ അറുത്തു മാറ്റിയപ്പോഴും വളകൾ ഊരിയെടുത്തപ്പോഴും അവർക്ക് യാതൊരുവിധ പരിക്കുകൾളും ഉണ്ടായിരുന്നില്ല മാത്രവുമല്ല…

Read More

കാലിത്തീറ്റയെന്ന് പറഞ്ഞു; ലോറിയില്‍നിന്ന് മൂന്നര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

സുല്‍ത്താന്‍ബത്തേരി:സംസ്ഥാനാതിര്‍ത്തിയായ മുത്തങ്ങയില്‍ ചെക്‌പോസ്റ്റിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി. മുന്‍പ് ഒരുകിലോയിലേറെ കഞ്ചാവുമായി പിടിയിലായിട്ടുള്ള മാനന്തവാടി വാളാട് നൊട്ടന്‍ സഫീറി(36)നെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രി പതിവുപരിശോധനയ്ക്കിടെയാണ് കര്‍ണാടകയില്‍നിന്ന് ലോറിയെത്തിയത്. കാലിത്തീറ്റയാണെന്നു പറഞ്ഞതില്‍ സംശയംതോന്നിയ എക്‌സൈസ് പുറമേയുള്ള ചാക്കുകള്‍ മാറ്റി പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളുമാണ് മിനിലോറിയിലുണ്ടായിരുന്നത്. ലോഡിന് പുറംഭാഗങ്ങളില്‍…

Read More

പോളിങ് സ്‌റ്റേഷനില്‍ മൊബൈല്‍ ഫോണിന് വിലക്ക്; ബൂത്തുകള്‍ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് സൗകര്യം സജ്ജമാക്കണം. തെരഞ്ഞടുപ്പ് പരിഷ്‌ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം. വോട്ടെടുപ്പുദിവസം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രമീകരിക്കുന്ന ബൂത്തുകള്‍ പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ല.ഈ പരിധിയില്‍ പ്രചാരണവും വിലക്കി.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും കമ്മീഷന്‍ അറിയിച്ചു. പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് സ്വിച്ച് ഓഫ്…

Read More

43 വർഷത്തെ ജയിൽവാസത്തിനൊടുവിൽ 104 കാരനെ കുറ്റവിമുക്തനാക്കി കോടതി

കൗശാമ്പി: 1982 ൽ ജീവപര്യന്തം ശിക്ഷിച്ച് ജയിലിലടച്ചയാളെ 43 വ‌ർഷങ്ങൾക്ക് ശേഷം കുറ്റവിമുക്തനാക്കി. കൊലപാതകം, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ജയിലിലടയ്ക്കപ്പെട്ടയാൾക്ക് ഇപ്പോൾ വയസ്സ് 104. 43 വർഷത്തെ ജയിൽ വാസത്തിനുശേഷം അലഹബാദ് ഹൈകോടതിയാണ് ഇയാളെ കുറ്റവിമുക്തനാക്കയത്. കൗശാമ്പി ജില്ലയിലെ ഗൗരായെ ഗ്രാമത്തിൽ നിന്നുള്ള ലഖാൻ ആണ് കുറ്റ വിമുക്തനായത്. ജയിൽ റെക്കോഡുകൾ പ്രകാരം 1921 ആണ് ലഖാന്റെ ജനനം. ഒരു സംഘർഷത്തിനിടെ പ്രഭു സരോജ് എന്നയാൾ കൊല്ലപ്പെട്ട കേസിൽ 1977ലാണ് ഇയാൾ അറസ്റ്റിലാകുന്നത്. 1982ൽ ലഖാനും…

Read More

പെരുമഴ പെയ്തപ്പോൾ വേദിയൊരുങ്ങിയത് മതസൗഹാർദത്തിന്; വിവാഹത്തിനായി ഓഡിറ്റോറിയം പങ്കിട്ട് മുസ്ലിം, ഹിന്ദു ദമ്പതികൾ

പുണെ: വെള്ളപ്പൊക്കവും പേമാരിയും പ്രകുതി ദുരന്തങ്ങളുമെല്ലാം ആളുകൾക്ക് വിഷമങ്ങളും ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ, ചിലപ്പോഴൊക്കെ അത്തരം വിഷമഘട്ടങ്ങള്‍ പരസ്പര സഹായത്തിന്റെ കൈകോര്‍ക്കലുകള്‍ക്കും മനുഷ്യരുടെ കൂട്ടായ്മയ്ക്കും വേദിയാകാറുണ്ട്. ഇവിടെയിതാ, അത്തരത്തില്‍ ക്ഷണിക്കാത്ത അതിഥിയെ പോലെ ഒരു വിവാഹിവേദിയിലെത്തിയ മഴ മതസൗഹാര്‍ദത്തിന്റെ മനോഹരമായ കാഴ്ചയ്ക്ക് വഴിയൊരുക്കിയ കഥയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. കനത്തമഴയില്‍ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെട്ട് ഇനിയെന്ത് എന്ന് അറിയാതെ കുഴങ്ങിനിന്ന ഒരു ഹിന്ദു കുടുംബത്തിന് തങ്ങളുടെ വിവാഹവേദി വിട്ടുനല്‍കിയ ഒരു മുസ്ലിം കുടുംബത്തിന്റെ നല്ല മനസാണ്…

Read More

ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞ് നഗരത്തില്‍ ഭീതി പടര്‍ത്തിയ ആളെ പിടികൂടി പോലീസ്

തൃശൂര്‍: ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞ് നഗരത്തില്‍ ഭീതി പടര്‍ത്തിയ ആളെ പിടികൂടി പോലീസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയത്. വയനാട് ചീരംകുന്ന് തൊണ്ടിയില്‍ വീട്ടില്‍ 41 കാരനായ സുജിത്താണ് പിടിയിലായത്. ഇന്നലെ രാത്രി (വ്യാഴാഴ്ച) തേക്കിന്‍കാട് മൈതാനത്ത് ഗാനമേള കാണുന്നതിനിടെയാണ് സംഭവം. ഒരു മധ്യവയസ്‌കനുമായി തര്‍ക്കമുണ്ടാക്കിയ ഇയാള്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുജിത്തിനെ പിടികൂടിയത്….

Read More

ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്ത മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കാർ നിയന്ത്രണംവിട്ടു; നാലംഗ കുടുംബത്തിന് പരിക്ക്

        കഴക്കൂട്ടം : തിരുവനന്തപുരം കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കാർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ നാലംഗ കുടുംബത്തിന് പരിക്കേറ്റു. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനിലാണ് അപകടം നടന്നത്. മൊബൈൽ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട കാർ ദേശീയപാത നിർമ്മാണത്തിനായി വച്ചിരുന്ന വലിയ കല്ലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial