റീൽസ് എടുക്കുന്നതിലെ തർക്കം; യുവ ടെന്നിസ് താരത്തെ പിതാവ് വെടിവെച്ച് കൊന്നു
ഗുരുഗ്രാം: യുവ ടെന്നിസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. അഞ്ചുതവണയാണ് രാധികക്ക് നേരേ പിതാവ് ദീപക് യാദവ് നിറയൊഴിച്ചത്. മൂന്നു വെടിയുണ്ടകൾ രാധികയുടെ നെഞ്ച് തുളച്ചുകയറിയെന്നാണ് റിപ്പോർട്ട്. വെടിയേറ്റതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ രാധികയുടെ അച്ഛൻ ദീപക് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ പത്തരയോടെ ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 57ലെ സുശാന്ത് ലേക് ഫെയ്സ് ടുവിലുള്ള രാധികയുടെ വീടിൻറെ ഒന്നാംനിലയിലാണ് കൊലപാതകം നടന്നത്. റീൽസ് നിർമിക്കുന്നതിനെച്ചൊല്ലിയുള്ള…

