കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്‌കില്‍ നിയമനം;മാസശമ്പളം 80,000 രൂപ

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്‌കില്‍ നിയമനം. വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡൈ്വസറായാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ ചുമതയുണ്ടായിരുന്ന സരിന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തുന്നത്. തുടര്‍ന്ന് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുകയും ചെയ്തിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്. സരിന് നിര്‍ണായകമായ ഒരു പദവി സര്‍ക്കാര്‍ നല്‍കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍…

Read More

ഉയരത്തിലുള്ള തെങ്ങിന്റെ മണ്ടയിൽ ആളിപ്പടര്‍ന്ന് തീ, ഭീതിയിലായി നാട്ടുകാര്‍, ഫയര്‍ഫോഴ്സ് തീയണച്ചു

തിരുവനന്തപുരം: നാട്ടുകാരെ ഭീതിയിലാഴ്തി തെങ്ങിൽ തീപിടിത്തം. വെള്ളറട ഗവണ്‍മെന്‍റ് യുപി സ്‌കൂളിന് എതിര്‍വശത്തെ സ്വകാര്യ പുരയിടത്തിലെ തെങ്ങിലാണ് നാട്ടുകാർ തീ കണ്ടത്. തെങ്ങിന് സമീപത്ത് കൂടെ പോകുന്ന ലെവന്‍ കെവി ലൈനില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചതിരിഞ്ഞ് പ്രദേശത്ത് ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായിരുന്നു. ഇത്തരത്തില്‍ തെങ്ങില്‍ ഇടിമിന്നൽ ഏറ്റതാണോ എന്നും സംശയം ഉണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നാലെ പാറശാലയില്‍ നിന്നും ഫയര്‍ഫോഴ്‌സ്…

Read More

ഔദ്യോഗിക വസതിയില്‍ നിന്നു പണം കണ്ടെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജി വയ്ക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നു പണം കണ്ടെടുത്ത സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജി വയ്ക്കാന്‍ നിര്‍ദേശം. കേസ് അന്വേഷിക്കുന്ന മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ യശ്വന്ത് വര്‍മ്മക്കെതിരായുള്ള ആരോപണം ശരിവക്കുന്ന റിപോര്‍ട്ട് ആണ് കൈമാറിയിരിക്കുന്നത്. വര്‍മ്മ രാജി വക്കണമെന്ന മുഖവുരയോടെയാണ് റിപോര്‍ട്ട്. അന്വേഷണ റിപോര്‍ട്ടിലാണ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അന്വേഷണ സമിതി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് അന്വേഷണ റിപോര്‍ട്ട് കൈമാറിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ്…

Read More

ആദ്യരാത്രിയില്‍ മോഷണം പോയ വധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍

കണ്ണൂര്‍ : പയ്യന്നൂര്‍ കരിവെള്ളൂരില്‍ വിവാഹദിവസം രാത്രി ഭര്‍തൃവീട്ടിലെ അലമാരയില്‍ നിന്ന് മോഷണം പോയ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഇന്നു രാവിലെയാണ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ ആഭരണങ്ങള്‍ കണ്ടത്. പ്ലാസ്റ്റിക് കവറില്‍ കെട്ടിയായിരുന്നു ആഭരണം വീടിന് സമീപം ഉപേക്ഷിച്ചത്. കവര്‍ന്ന മുഴുവന്‍ ആഭരണങ്ങളും കവറില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങള്‍ മോഷണം പോയത്. ഭര്‍തൃവീട്ടിലെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഊരിവച്ച സ്വര്‍ണാഭരണങ്ങളാണ് അന്ന്…

Read More

മാതാപിതാക്കൾ ഇട്ട പേര് ഇഷ്ടപെടാത്ത യുവാവ് പലതവണ പേര് മാറ്റി ഓടുവിൽ തനിക്കിഷ്ട്ടപെട്ട പേരിട്ട യുവാവിനോട്‌ നോ പറഞ്ഞു അധികൃതർ

പേര് എന്നത് ഒരാളെ തിരിച്ചറിയാനുള്ള മാർഗമാണ്. എന്നാൽ നമ്മുടെ പേര് തീരുമാനിക്കുന്നത് നമ്മളല്ല. നമ്മുടെ മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ഒക്കെ ആയിരിക്കും നമുക്ക് പേര് ഇടുന്നത്. മിക്കവർക്കും സ്വന്തം പേര് ഇഷ്ടപ്പെടാറില്ല. പക്ഷെ അത് പറഞ്ഞിട്ട് കാര്യമില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ പേരുമായി ജീവിക്കുക എന്നതാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ അപൂർവം ചിലരൊക്കെ ഒരു തവണ പേര് മാറ്റിയിട്ടും ഉണ്ട്. എന്നാൽ, ചൈനയിലെ ഒരു 23 -കാരന് തന്റെ പേര് തീരെ ഇഷ്ടമായിരുന്നില്ല. അയാൾ പലതവണ തന്റെ…

Read More

സ്കൂളുകളിൽ നിന്നുള്ള ധനസമാഹരണം നിരോധിച്ചുകൊണ്ടുള്ള കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയയതിന്റെ സർക്കുലർ പുറത്ത്

കുവൈത്ത് സിറ്റി: സ്കൂളുകളിൽ നിന്നുള്ള ധനസമാഹരണം നിരോധിച്ചുകൊണ്ടുള്ള കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയയതിന്റെ സർക്കുലർ പുറത്ത്. രാജ്യത്തെ എല്ലാ വിദ്യാലയങ്ങൾക്കും ഈ നിർദേശം ബാധകമാണ്. വിദ്യാർഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ സ്കൂൾ ജീവനക്കാരിൽ നിന്നോ യാതൊരു തരത്തിലുമുള്ള സംഭാവനകളും പിരിക്കരുതെന്നാണ് മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നത്. ഇത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമല്ല സ്വകാര്യ വിദ്യാലയങ്ങൾക്കും ബാധകമാണ്. കുവൈറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയാണെന്നും കുവൈറ്റ് സമൂഹത്തിന് ഉദാരതയുടെയും ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ദീർഘകാല പാരമ്പര്യമുണ്ടെന്നും വിദ്യാഭ്യാസ…

Read More

പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ.

മൂവാറ്റുപുഴ: പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ ഇടവിലങ്ങ് തകരമട വീട്ടിൽ തൻസീർ ഇസ്മയിൽ (27), തൃശൂർ ഇറയംകുടി മാമ്പ്ര തെക്കുംമുടി ഭാൽ റിട്ടൂത്ത് ചെട്ടിമ്പാ 2 പിടിയിലായത്. വാളകത്തെ നായര പെട്രോൾ പമ്പിൽ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃസ്ഥാനത്തുള്ള പ്രതികളെ പിടികൂടി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കവർച്ചക്ക് പിന്നാലെ ഇരുവരും നാടുവിട്ടിരുന്നു. ശേഷം ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. പ്രതികൾക്കെതിരെ സംസ്ഥാനം…

Read More

കേരളത്തിലെ 14 ജില്ലകളിലും നടത്തുന്ന സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ബുധനാഴ്ച കേരളത്തിലെ 14 ജില്ലകളിലും നടത്തുന്ന സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  വൈകുന്നേരം നാല് മണിക്ക് മോക്ക് ഡ്രില്‍ ആരംഭിക്കും. നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറണ്‍ ശബ്ദം കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02-നും 4.29-നുമിടയിലാണ് മോക്ക് ഡ്രില്‍ നടത്തുക. യുദ്ധമുണ്ടാവുകയാണെങ്കില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ ജനം സ്വീകരിക്കണം എന്നത്…

Read More

ഓപ്പറേഷൻ സിന്ദൂറിനെതുടർന്നു ദക്ഷിണേഷ്യയിലൂടെയുള്ള ഗള്‍ഫ് വിമാന സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ.

ദുബൈ: ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ തുടർന്ന് ദക്ഷിണേഷ്യയിലൂടെയുള്ള ഗള്‍ഫ് വിമാന സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് ദുബൈ, അബുദാബി, ദോഹ വിമാനത്താവളങ്ങളിൽ നിന്നുള്ള എമിറേറ്റ്സ് , ഇത്തിഹാദ്, ഖത്തർ എയർലൈനുകൾ വടക്കൻ ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. പാകിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദുബൈ, സിയാൽകോട്ട്,…

Read More

അമേരിക്കയിൽ പാർട്ടിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയ്ക്ക് ഗുരുതര പരിക്ക്

വാഷിങ്ടൺ: അമേരിക്കയിൽ കെട്ടിടത്തിന് മുകളിൽ നി‌ന്നും വീണ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ബർക്കലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ഡാറ്റാ സയൻസ് വിദ്യാർത്ഥിനി ബന്ദന ഭട്ടിയാണ് അപകടത്തിൽപെട്ടത്. ഫ്രാറ്റേണിറ്റി ഹൗസ് പാർട്ടി നടക്കുന്നതിനിടെ ബാൽക്കണിയിൽ നിന്നും വീഴുകയായിരുന്നു. ബന്ദനയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിരുദം നേടാൻ മൂന്നാഴ്ച മാത്രം ശേഷിക്കെയാണ് യുവതി അപകടത്തിൽപെട്ടത്. ഏപ്രിൽ 19ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഫൈ കാപ്പാ ടൗ ഫ്രാറ്റേണിറ്റി ഹൗസിൽ പാർട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial