Headlines

നിലമ്പൂരിൽ എം സ്വരാജ് വിജയിക്കും; ഫലം വരുമ്പോൾ യുഡിഎഫിൽ പൊട്ടിത്തെറിയെന്ന് എം വി ഗോവിന്ദൻ

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നല്ല രീതിയില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പോളിങ് കഴിഞ്ഞതോടെ വലിയരീതിയിലുള്ള വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ശശി തരൂരും കെ മുരളീധരനും തമ്മിലുള്ള വാക് പോര് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്വരാജിന്റെ ഭൂരിപക്ഷം പറയാനില്ല. നിലമ്പൂരില്‍ എല്‍ഡിഎഫ് നല്ലരീതിയിലുള്ള പ്രചാരണം നടത്തി. അതിന് നല്ല…

Read More

ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും; പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി  വി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തില്‍ പകര്‍ത്താന്‍ ആവശ്യമായ പിന്തുണയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കുവാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് മുന്‍ഗണന നല്‍കും. രാജ്യത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഗവര്‍ണര്‍മാരുടെ…

Read More

വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു റയിൽവെയുടെ വാദം തള്ളി വിവരാവകാശ രേഖ പുറത്ത്. മോശമായ ഭക്ഷണമാണ് ട്രെയിനിൽ വിതരണം ചെയ്യുന്നതെന്ന പരാതിയടക്കം ഒമ്പത് മാസത്തിനിടെ 319 പരാതികളാണ് ലഭിച്ചത്. കേരളത്തിൽ മംഗലാപുരം – തിരുവനന്തപുരം റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിനിലാണ് പരാതികൾ ഏറെയും. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം പരാതിയിനത്തിൽ മാത്രം 14,87,000 രൂപയാണ് കരാർ കമ്പനി പിഴയടച്ചത്. വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് ഒരു പരാതിയുമില്ലെന്ന റെയിൽവേയുടെ വാദം കളവാണെന്ന വിവരാവകാശ രേഖ…

Read More

ഒഡിഷയിൽ വീണ്ടും കൂട്ട ബലാഝംഗം;  യുവതിയെ പരിചിതരായ നാലു പുരുഷന്മാർ ചേർന്ന് തട്ടിക്കൊണ്ടു പോയി പിഡീപ്പിച്ചു

ഭുവശ്വേർ: ഒഡിഷയിൽ വീണ്ടും കൂട്ടബലാത്സംഗം. മയൂർഭഞ്ച് ജില്ലയിൽ വിവാഹിതയായ യുവതിയെ പരിചിതരായ നാലു പുരുഷന്മാർ ചേർന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. ഒഡീഷയിൽ മൂന്നു ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ കൂട്ട ബലാത്സംഗമാണിത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. 31 കാരിയുടെ പരാതി പ്രകാരം ബാരിപാഡ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അവരുടെ വീട്ടിൽ ഭർത്താവും മറ്റ് കുടുംബാംഗങ്ങളും ഇല്ലാതിരുന്ന സമയത്ത് കുടുംബത്തിന് പരിചിതരായ നാല് പുരുഷന്മാർ അതിക്രമിച്ചു കയറുകയും ഇരയെ ബലമായി മറ്റൊരു പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള…

Read More

വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം യാത്ര വൈകിയത് രണ്ട് മണിക്കൂറിലധികം

വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം യാത്ര വൈകിയത് രണ്ട് മണിക്കൂറിലധികം. ഒടുവിൽ ഈ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനത്തിന് പുറപ്പെടാനായത്. വിമാനത്തിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെയും അസഭ്യവർഷം തുടർന്നു. ബംഗളുരുവിൽ നിന്ന് സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. ബംഗളുരു യെലഹങ്ക സ്വദേശിനായ ആയൂർവേദ ഡോക്ടർ വ്യാസ് ഹിരൽ മോഹൻഭായ് (36) രണ്ട് ബാഗുകളുമായാണ് യാത്രയ്ക്കെത്തിയത്. ചെക്ക് ഇൻ കൗണ്ടറിൽ ഇവ നൽകാതെ രണ്ട് ബാഗുകളും കൈയിൽ…

Read More

ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ മുഖം മാറുന്നു

എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ മുഖം മാറുന്നു. എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പുതിയ എല്‍എച്ച് ബി കോച്ചുകള്‍ ഇന്നുമുതല്‍ മാറി. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകള്‍ ഗുണമേന്മയില്‍ മുന്നില്‍ നില്‍ക്കുന്നവയാണ്. പഴയ കോച്ചുകളേക്കാള്‍ സുരക്ഷിതവും വലിപ്പമേറിയതും സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലസൗകര്യവും എല്‍എച്ച്ബി കോച്ചുകള്‍ക്കുണ്ട്. ഇതില്‍ കുലുക്കവും കുറവായിരിക്കും. . ഇന്നു മുതലുള്ള സര്‍വീസുകള്‍ക്കാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്. രണ്ട് എ സി ചെയര്‍കാര്‍, 11 നോണ്‍…

Read More

ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ മുഖം മാറുന്നു

എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ മുഖം മാറുന്നു. എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പുതിയ എല്‍എച്ച് ബി കോച്ചുകള്‍ ഇന്നുമുതല്‍ മാറി. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകള്‍ ഗുണമേന്മയില്‍ മുന്നില്‍ നില്‍ക്കുന്നവയാണ്. പഴയ കോച്ചുകളേക്കാള്‍ സുരക്ഷിതവും വലിപ്പമേറിയതും സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലസൗകര്യവും എല്‍എച്ച്ബി കോച്ചുകള്‍ക്കുണ്ട്. ഇതില്‍ കുലുക്കവും കുറവായിരിക്കും. . ഇന്നു മുതലുള്ള സര്‍വീസുകള്‍ക്കാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്. രണ്ട് എ സി ചെയര്‍കാര്‍, 11 നോണ്‍…

Read More

പ്രസവിച്ച ശേഷം കുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞു; കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ്

പത്തനംതിട്ട: അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍, അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പോലീസാണ് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും ചികിത്സയിലാണ്. വീട്ടിലെ മുറിയില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ച്‌ മരിച്ചെന്നാണ് പോലീസ് വിലയിരുത്തല്‍. ഇടയ്ക്ക് കാര്യങ്ങള്‍ മാറ്റിപ്പറയുന്നതിനാല്‍ യുവതിയെ വിശദമായി ചോദ്യംചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അയല്‍വീടിന്റെ പറമ്ബില്‍നിന്ന് ചേമ്ബിലയില്‍ പൊതിഞ്ഞനിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ…

Read More

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകളിലും സഹകരണസംഘം ജീവനക്കാര്‍ നേരിട്ട് വീട്ടിലും എത്തിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്. ഒരാഴ്ച കൊണ്ട് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ ആണ് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുടിശ്ശികയില്‍ ഒരു ഗഡു കൂടിയാണ് ഇനി ശേഷിക്കുന്നത്.

Read More

അങ്കണവാടിയിലെ ഫാൻ പൊട്ടി വീണു;മൂന്ന് വയസുകാരന് പരിക്ക്

കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്കേറ്റു. ആദിദേവ് എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മൂന്ന് കുട്ടികളായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. ഫാന്‍ പൊട്ടിവീണതോടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി വരികയായിരുന്നു.കാലപ്പഴക്കം ചെന്ന ഫാനായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശോചനീയാവസ്ഥയിലുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. രണ്ട് ദിവസമായി അങ്കണവാടിയില്‍ ടീച്ചര്‍ ഉണ്ടായിരുന്നില്ല. ആയയാണ് കുട്ടികളെ നോക്കിയിരുന്നത്. ഫാന്‍ പൊട്ടി കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഫാനിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial