Headlines

വീട്ടിൽ കുഴഞ്ഞ് വീണ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മകനും വാഹനത്തിൽ കുഴഞ്ഞു വീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ മരണം

മലപ്പുറം: ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകൻ ടെൻസ് വാഹനത്തിൽ കുഴഞ്ഞ് വീണത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ എഐഎസ്‌എഫ്

കൊല്ലം: എ.ഐ.എസ്.എഫ് കൊല്ലം ജില്ല നേതാക്കളെ എസ്.എഫ്‌.ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലയിലെ പല കോളജുകളിലും എ.ഐ.എസ്.എഫിന് നേരെ എസ്.എഫ്‌.ഐ ആക്രമണമുണ്ടായെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു. കലാലയങ്ങളിൽ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. എ.ഐ.എസ്.എഫ് കോളജുകൾക്ക് മുന്നിൽ വെച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചു. പല കോളജുകളിലും സംഘർഷമുണ്ടായി തുടങ്ങിയ ആരോപണങ്ങളും എ.ഐ.എസ്.എഫ് ഉന്നയിച്ചു. എസ്.എഫ്‌.ഐ ഏരിയ സെക്രട്ടറി അതുൽ ആണ്…

Read More

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി. സംഗറെഡ്ഡി ജില്ലയിലെ സിഗച്ചി ഫാർമ കമ്പനിയിൽ നടന്ന സ്ഫോടനത്തിൽ 44 തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഈ തുക ഇടക്കാല ആശ്വാസം എന്ന നിലയിൽ നൽകുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാത്രി നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. സ്ഫോടനം ഉണ്ടാകുന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ്…

Read More

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി. സംഗറെഡ്ഡി ജില്ലയിലെ സിഗച്ചി ഫാർമ കമ്പനിയിൽ നടന്ന സ്ഫോടനത്തിൽ 44 തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഈ തുക ഇടക്കാല ആശ്വാസം എന്ന നിലയിൽ നൽകുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാത്രി നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. സ്ഫോടനം ഉണ്ടാകുന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ്…

Read More

15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്ക് പമ്പുകളിൽനിന്ന് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല

ന്യൂഡൽഹി: പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡൽഹിയിലെ പമ്പുകളിൽനിന്ന് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. തലസ്ഥാനത്തെ വാഹന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതൽ നിലവിൽ വന്നു. സംസ്ഥാനത്തെ 350 പമ്പുകളിലാണ് ഈ തീരുമാനം നടപ്പാക്കുക. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ഡൽഹി പൊലീസുമായും ഗതാഗത വകുപ്പുമായും ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. തീരുമാനം നല്ല രീതിയിൽ…

Read More

വേട്ടയാടുന്നതിനിടെ മാൻ ആണെന്ന് കരുതി യുവാവിനെ വെടിവെച്ച് കൊന്ന രണ്ട് പേർ പിടിയിൽ

കോയമ്പത്തൂർ: വേട്ടയാടുന്നതിനിടെ മാൻ ആണെന്ന് കരുതി യുവാവിനെ വെടിവെച്ച് കൊന്ന രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ ബന്ധുക്കൾ തന്നെയായ രണ്ട് പേരെ പോലീസ് പിടികൂടി. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സഞ്ജിത്തും ബന്ധുക്കളായ കെ മുരുകേശൻ, പാപ്പയ്യൻ എന്നിവരും ചേർന്ന് വേട്ടയാടനായി പോയപ്പോഴായിരുന്നു ദാരുണ സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിന് സമീപം അത്തിക്കടവ് വനത്തിലേക്കാണ് ഇവർ വേട്ടയ്ക്കായി പോയത്….

Read More

തിരുവനന്തപുരത്ത്  പോളിടെക്നിക് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

തിരുവന്തപുരം: പോളിടെക്‌നിക് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. തിരുവനമ്പുരം നരുവാമൂട്ടിലാണ് സംഭവം. കൈമനം വനിത പോളിടെക്‌നിക്കിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർത്ഥിനി മഹിമ സുരേഷാണ് (20) മരിച്ചത്. നരുവാമൂട് സ്വദേശിനിയായ മഹിമയെ തിങ്കളാഴ്ച വൈകിട്ട് വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊള്ളലേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയത്. പിൻവാതിൽ പൊളിച്ച് അകത്തുകയറിയാണ് പ്രദേശവാസികൾ യുവതിയെ ആശുപ്രതിയിൽ എത്തിച്ചത്. കൈമനം…

Read More

തൃശൂരിൽ ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂർ: വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ചെറുതുരുത്തി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടുകൾക്കായി പുല്ല് പറിക്കുന്നതിനിടെയാണ് അപകടം. ആൾതാമസമില്ലാത്ത വീടിന്റെ കാലപ്പഴക്കമുള്ള ചുമർ മഴയിൽ നനഞ്ഞു നിന്നതാണ് അപകടത്തിനു കാരണമായത്. ചെടികൾ വളർന്നു നിന്നതിനാൽ അപകടാവസ്ഥ തിരിച്ചറിയാനും കഴി‍ഞ്ഞില്ല

Read More

കോട്ടയത്ത് മോഷണ കേസ് പ്രതി ജയിൽ ചാടി

കോട്ടയം: കോട്ടയത്തെ ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്ന മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമാണ് ജയില്‍ ചാടിയത്. തിങ്കളാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. പ്രതിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്.

Read More

സംസ്ഥാന ബിജെപിയിൽ അധികാര തർക്കം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ ഉയർന്നത് രൂക്ഷവിമർശനങ്ങൾ. മുൻ അധ്യക്ഷന്മാരായ വി. മുരളീധരനെയും കെ. സുരേന്ദ്രനെയും തഴയുന്നു എന്ന വികാരമാണ് യോഗത്തിൽ ശക്തമായ വിമർശനത്തിന് വഴിയൊരുക്കിയത്. കൃഷ്ണദാസ് പക്ഷത്തെ നേതാക്കളെ മാത്രമാണ് പാർട്ടിയുടെ മുഖമായി ഇപ്പോൾ ഉയർത്തിക്കാട്ടുന്നതെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാണ്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ പാർട്ടിയിലെ പ്രബല വിഭാഗത്തെ തഴയുന്നതിലുള്ള അമർഷം നേതാക്കൾ കോർ കമ്മിറ്റി യോഗത്തിൽ ശക്തമായി തന്നെ പ്രകടിപ്പിച്ചു. തൃശ്ശൂരിൽ നടത്ത നേതൃയോഗവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial