ഓപ്പറേഷൻ സിന്ദൂർ; ‘അമ്മയുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടി, രാജ്യം തിരിച്ചടിച്ചതിൽ അഭിമാനം’, ആരതി

       പാകിസ്താൻ ഭീകരവാദികളുടെ താവളത്തിന് നേരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകൾ ആരതി. നമ്മളുടെ മണ്ണിൽ വന്നുകൊണ്ടാണ് അവർ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നു തള്ളിയത് രാജ്യം തിരിച്ചടിച്ചതിൽ അഭിമാനമാണുള്ളത് ആരതി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് വിശ്വസിച്ചിരുന്നു അതിനായി പ്രാർത്ഥിച്ചിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഭീകരരെ കുറിച്ചുള്ള ചില വിവരങ്ങൾ നൽകാൻ സാധിച്ചു ഇനിയും അത് തുടർന്നുകൊണ്ടിരിക്കും. അച്ഛന്റെ നഷ്ട്ടം ഒരിക്കലും നികത്താൻ സാധിക്കില്ലെന്നും…

Read More

ഓപ്പറേഷൻ സിന്ദൂർ,പാകിസ്ഥാന് തിരിച്ചടി നൽകി ഇന്ത്യ; 17 ഭീകരർ കൊല്ലപ്പെട്ടു

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. നീതി നടപ്പാക്കിയെന്നായിരുന്നു എക്‌സിലൂടെയുള്ള സൈന്യത്തിന്റെ പ്രതികരണം. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, ഡ്രോണുകളും മിസൈലുകളും…

Read More

തിരുവനന്തപുരത്ത് യുവസംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

അനന്തപുരി : യുവസംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്. അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ്…

Read More

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിര അണിനിരക്കും. മെഗാ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ കാൻവാസിൽ ആണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഒരു ഫാന്റസി സൂപ്പർ…

Read More

കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് പ്രതി കുറ്റക്കാരനെന്ന് കോടതി; പ്രതിക്ക് ജീവപര്യന്തം കഠിന തടവും 10 ലക്ഷം പിഴയും

തിരുവനന്തപുരം കാട്ടാക്കടയിൽ ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രിയരഞ്ജൻ ജീവപര്യന്തം കഠിന തടവ് ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ഒടുക്കണം. കുട്ടിയുടെ മാതാപിതാക്കൾക്ക് പിഴ തുക നൽകാനും കോടതി നിർദേശിച്ചു.2023 ആഗസ്റ്റ് 30നു വീടിനു സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു….

Read More

തലസ്ഥാനത്ത് മാലമോഷണം അമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പിന്തുടർന്ന് മകൻ പിടികൂടി.

തിരുവനന്തപുരം: തലസ്ഥാനത്ത് മാലമോഷണം. അമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ മകൻ പിടികൂടി പോലീസിൽ ഏൽപിച്ചു. 63വയസുകാരിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് ബൈക്കിലെത്തിയ സംഘം രക്ഷപെടുകയായിരുന്നു. അമ്മ വിവരം വിളിച്ച് അറിയിച്ചതിനെ തുടർന്ന് മകൻ ഓട്ടോയുമായി പ്രതികളുടെ പിന്നാലെ പോയി. രണ്ട് പ്രതികളിൽ ഒരാളെ മകൻ പിടികൂടി പോലീസിന് കൈമാറി. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടാൻ കഴിഞ്ഞില്ല. ആദർശ് എന്ന യുവാവാണ് നിലവിൽ പിടിയിലായത്. കൂടെയുണ്ടായിരുന്ന ശരത്ത് വീട്ടമ്മയുടെ മാലയുമായി ഓടി രക്ഷപെട്ടു. ആദർശ് പട്ടാഴി സ്വദേശിയാണ്. രക്ഷപെട്ട ശരത്തിനെ…

Read More

ആരോഗ്യകരമായ ഭക്ഷണശീലം വിദ്യാർത്ഥികൾക്കിടയിൽ വളർത്തിയെടുക്കാൻ ഇനി മുതൽ സ്കൂളുകളിൽ ഹെൽത്തി മീൽസ്

ഇനി സ്കൂളുകളിലെ ഉച്ചഭക്ഷണം കൂടുതൽ ഹെൽത്തിയാകും. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. ആരോഗ്യകരമായ ഭക്ഷണശീലം വിദ്യാർത്ഥികൾക്കിടയിൽ വളർത്തിയെടുക്കാനും കുറഞ്ഞ എണ്ണ ഉപയോഗിച്ച് പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കാനും കർശന നിർദ്ദേശമാണ് ഉത്തരവിലുള്ളത്. ഇതിനുള്ള മാർഗനിർദേശം ഉപജില്ലാ തലത്തിൽ നിന്ന് സ്കൂൾ അധികൃതർക്ക് നൽകും. എണ്ണയിൽ പൊരിച്ചെടുത്തവയ്ക്ക് പകരം ആവിയിൽ വേവിച്ച ഭക്ഷണം ശീലമാക്കണമെന്നാണ് നിർദ്ദേശം. കുട്ടിക്കാലത്ത് അമിത അളവിൽ എണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗം, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. സംസ്കരിച്ച…

Read More

വാളയാറിൽ ലഹരി പരിശോധനയ്ക്കിടെ    എം ഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട്: വാളയാറിൽ നടന്ന ലഹരി പരിശോധനയിൽ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. തൃശൂർ സ്വദേശി ദീക്ഷിത്ത് ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 900 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം പിടിച്ചെടുത്തു. കെഎസ്ആ‍ർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്. ബെംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമമാണ് എക്‌സൈസ് സംഘം പൊളിച്ചത്. തൃശ്ശൂർ പൂരത്തിനിടെ വിൽപ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.വാളയാറിൽ

Read More

വഴിതർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച കേസിലെ പ്രതികൾ പിടിയിൽ

ഹരിപ്പാട്: ആലപ്പുഴയിൽ അയൽവാസിയുമായുള്ള വഴി തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രീകുമാർ (44), വെട്ടിയാർ ഗായത്രി നിവാസിൽ രാഗേഷ് (39) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. അതിർത്തി തർക്കത്തെ തുടർന്ന് പള്ളിപ്പാട് കിഴക്കേക്കര മുണ്ട് ചിറയിൽ അനീഷിനെയാണ് (39) ഇരുവരും മർദിച്ചത്. ഏപ്രിൽ ഒന്നാം തീയതി രാത്രിയിലായിരുന്നു സംഭവം. പ്രതികൾ യുവാവിനെ ചുറ്റികകൊണ്ട് അടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് അനീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു….

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് ഒരുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

          തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഒരുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ. സ്ഥിരം ജീവനക്കാർ അപകടത്തിൽ മരിച്ചാൽ ആശ്രിതർക്ക് ഒരുകോടി രൂപ ലഭിക്കും. എസ്ബിഐയുടെ സഹകരണത്തോടെയാണ് പദ്ധതി. ജീവനക്കാർ പ്രീമിയം നൽകേണ്ടതില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇൻഷുറൻസിന്റെ ആനുകൂല്യം 22,095 സ്ഥിരംജീവനക്കാർക്ക് ലഭിക്കും. അടുത്തമാസം നാലുമുതൽ പദ്ധതി പ്രാബല്യത്തിലാകും. ജീവനക്കാരുടെ അക്കൗണ്ടുകളും സ്ഥാപനത്തിന്റെ പണമിടപാടുകളും മാസം 80 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുക്കുന്നതിന്റെയും പ്രതിഫലമായി എസ്ബിഐ നൽകുന്നതാണ് ഇൻഷുറൻസ് പരിരക്ഷയെന്നു മന്ത്രി പറഞ്ഞു. പ്രീമിയത്തിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial