Headlines

തിരുവനന്തപുരം പാറശാലയിൽ ബസിൽ കടത്തിയ 10 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം പാറശാലയില്‍ ആന്ധ്രാ പ്രദേശില്‍ നിന്നും ബസില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നേമം സ്വദേശി വിഷ്ണു രാജ്, കരമന സ്വദേശി സനോജ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്ന് ആദ്യം നാഗര്‍കോവിലേക്കെത്തിച്ച കഞ്ചാവ് പിന്നീട് തിരുവനന്തപുരത്തേക്ക് എത്തിക്കവെയാണ് പാറശ്ശാലയില്‍വെച്ച് പിടികൂടിയത്, പാറശ്ശാല പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. പിടിയിലായ വിഷ്ണു രാജ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Read More

പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ യുവതിയെ പീഡിപ്പിച്ചു; മലയാളിയായ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ

തൃശ്ശൂർ: പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു ബെല്ലന്ദൂർ പൊലീസ് തൃശ്ശൂരിൽ നിന്നാണ് പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയെ അറസ്റ്റ് ചെയ്തത്. പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിച്ച അരുൺ പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അരുൺ പരാതിക്കാരിയെ വീഡിയോ കോൾ ചെയ്യുകയും ഇത് അറ്റൻഡ് ചെയ്ത വീട്ടമ്മയുടെ ദൃശ്യം പകർത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രതി…

Read More

നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ ക്ഷേത്രത്തിന് നാശനഷ്ടം; വാതിൽ തകർത്ത് അകത്തു കയറി

നിലമ്പൂര്‍: മലപ്പുറം പൂക്കോട്ടുംപാടത്ത് പൊട്ടിക്കലിലെ പാറയ്ക്കല്‍ കുടുംബക്ഷേത്രത്തില്‍ കരടിയുടെ ആക്രമണത്തിൽ നാശനഷ്ടം. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി. പ്രതിഷ്ഠകള്‍ മറിച്ചിട്ട നിലയിലാണ്. കരടി പൂട്ടുപൊളിച്ച് അകത്തുകയറുകയും ഉള്ളിലുണ്ടായിരുന്ന നെയ്യും മറ്റും കഴിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. വിഗ്രഹങ്ങളും തട്ടിമറിച്ചു. രണ്ട് മുറികളുണ്ട് ക്ഷേത്രത്തിനെന്നും കരടി ഇതിലൂടെ നടന്ന് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും, എണ്ണയും മറ്റും സൂക്ഷിക്കുന്ന പെട്ടി മറിച്ചിടാനുള്ള ശ്രമം കരടി നടത്തിയെന്നും നാട്ടുകാർ പറഞ്ഞു. മുൻപ് സമാനമായ സംഭവം ഒരു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ക്ഷേത്രത്തില്‍…

Read More

കൊല്ലം മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ്; തിരുവനന്തപുരം സ്വദേശി പിടിയിൽ

കൊല്ലം: കൊല്ലം മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ തിരുവനന്തപുരം കരിക്കകം സ്വദേശി 52 കാരനായ അനിൽ കുമാർ പിടിയിലായി. മദ്യ ലഹരിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ അനിൽകുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇന്നലെ രാവിലെ 7.15 മണിയോടെയാണ് ജീൻസ് പാന്റും ടീ ഷർട്ടും തൊപ്പിയും ധരിച്ച ഒരാൾ കത്തിയുമായി മേയറുടെ വീടിന് സമീപം എത്തിയത്. വൈദ്യശാല ജങ്ഷനിൽ എത്തിയ…

Read More

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിപിഎമ്മിൽ ചേർന്നു;  ഓഫീസിന് ചുവന്ന പെയിന്റടിക്കാൻ ശ്രമം, പാലക്കാട്ട് സംഘര്‍ഷം, മുദ്രവച്ച് പൊലീസ്

പാല‌ക്കാട്‌: കോൺഗ്രസ്‌ കോട്ടായി മണ്ഡലം പ്രസിഡന്റ്‌ കെ മോഹൻകുമാർ ഉൾപ്പെടെ മുപ്പതോളം നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്നും രാജിവച്ച്‌ സിപിഎമ്മിൽ ചേർന്നു. സിപിഎം  ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഇവരെ ഷാളണിയിച്ച്‌ സ്വീകരിച്ചു. കോൺഗ്രസിലെ ഗ്രൂപ്പിസവും നേതാക്കളുടെ സ്വാർത്ഥ താൽപര്യവും പാർട്ടിയെ കൂടുതൽ തകർച്ചയിലേക്ക്‌ നയിക്കുകയാണെന്നും ആത്മാർത്ഥ പ്രവർത്തകർക്ക്‌ പാർട്ടിയിൽ സ്ഥാനമില്ലെന്നും കെ മോഹൻകുമാർ പറഞ്ഞു. നേതാക്കളുടെ പെട്ടിതാങ്ങികൾക്ക്‌ എല്ലാ സംരക്ഷണവും നൽകുകയാണ്‌. ഡിസിസി പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകൾ കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണ്‌. പച്ചയായ വർഗീയത പറഞ്ഞാണ്‌ ഷാഫി…

Read More

കിടപ്പുരോഗിയായ 77-കാരിയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

തിരുവനന്തപുരം : കിടപ്പുരോഗിയായ 77-കാരിയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍. വെങ്ങാനൂർ സൈനു ഭവനിൽ ശാരദയുടെ (77) മാലയാണ് പ്രതികൾ കവർന്നത്. നെയ്യാര്‍ഡാം സച്ചു ഭവനില്‍ സുനി (41), അതിയന്നൂര്‍ പനയറത്തല സ്വദേശി മാളു (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിഴിഞ്ഞം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ നാലിനാണ് പ്രതികൾ മാല കവർന്നതെന്ന് പൊലീസ് പറയുന്നു. ശാരദയുടെ മകൾ സൈനു നൽകിയ പരാതിയിലാണ് നടപടി. കിടപ്പുരോഗിയായ ശാരദയെ നോക്കാൻ വേണ്ടി ഏര്‍പ്പെടുത്തിയ…

Read More

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു.

ആലപ്പുഴ: ചാരുംമൂട്ടിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയിൽ നിന്നാണ് ശിവൻകുട്ടിക്ക് ഷോക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. വൈദ്യുതാഘാതമേറ്റ് ഉടൻ തന്നെ ശിവൻകുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. നൂറനാട് പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഈ വർഷം സംസ്ഥാനത്ത് പന്നിക്കെണിയിൽ…

Read More

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്; 7,264 ആക്റ്റീവ് കേസുകൾ

ഡൽഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ പതിനൊന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. ഏഴ് കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 1920 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. മരണ സംഖ്യം വർ‌ധിക്കുന്നുണ്ട്. ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ…

Read More

ഗതാഗതക്കുരിക്കിൽ പെട്ട് ആംബുലൻസ് എത്താൻ വൈകി; കണ്ണൂരിൽ ചികിത്സ വൈകിയ ആദിവാസി ബാലൻ മരിച്ചു.

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂരിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ആദിവാസി ബാലൻ മരിച്ചു. ഗതാഗതക്കുരുക്കിൽ പെട്ട് ആംബുലൻസ് എത്താൻ വൈകിയതാണ് ചികിത്സ വൈകാൻ കാരണമായത്. കൊട്ടിയൂർ അമ്പായത്തോട് താഴെപാല്‍ച്ചുരം നഗറിലെ പ്രജോഷ്- ബിന്ദു ദമ്പതികളുടെ മൂന്നര വയസ്സുകാരനായ മകൻ പ്രജുൽ ആണ് മരിച്ചത്. പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗത കുരുക്കിൽ കുടുങ്ങുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാവിലെ 11.45ഓടെയാണ് സംഭവം. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച…

Read More

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു

തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ ഇടുക്കി സ്വദേശിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു . ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തിൽ ബന്ധുവിനെപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ഷിനി. സഹോദരങ്ങൾ: ബ്രിറ്റോ, ബിൻ്റോ

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial