തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു ; ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. വിവാഹം കഴിഞ്ഞതിന്റെ ഭാഗമായി നടന്ന മദ്യസൽക്കാരത്തിനിടയിലുണ്ടായ വഴക്കിനെ തുടർന്നാണ് യുവാവിന് കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ അജീറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണെന്നും നില അതീവഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേറ്റ അജീറും പ്രതിയായ കിരൺ കണ്ണനും സുഹൃത്തുക്കളാണ്. മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അജീറിന്റെ കഴുത്തിൽ ബിയർ കുപ്പികൊണ്ട് പ്രതി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. വ്യക്തിപരമായ…

Read More

കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്;  വിധി  ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ബന്ധു കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പ്രസ്താവം നടത്തും. കാട്ടാക്കട സ്വദേശി ആദിശേഖരിനെ കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിക്കുക. പൂവച്ചൽ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ പ്രിയരഞ്ജനാണ് കേസിലെ പ്രതി. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2023 ആഗസ്റ്റ് 30 നായിരുന്നു കൊലപാതകം. ക്ഷേത്രത്തിനു സമീപത്തെ റോഡിൽ…

Read More

വിവാഹസത്കാരത്തി നിടയിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ യുവാവിനെ ബിയർകുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ മദ്യപിക്കുമ്പോൾ ഉണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. അജീർ എന്ന യുവാവിനാണ് കുത്തേറ്റത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മദ്യപിക്കുന്നതിനെയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൻ എന്ന കിരൺ ആണ് അജീറിനെ ബിയർ കുപ്പിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. അജീറിൻ്റെ കഴുത്തിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നിലവിൽ അജീർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

2025-ല്‍ തന്നെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : 2025-ല്‍ തന്നെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കിലാണ് ഈ വിവരങ്ങളുള്ളത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി 4.187 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നാണ് വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ ജപ്പാന്റെ നോമിനല്‍ ജിഡിപി 4.186 ട്രില്യണ്‍ ഡോളര്‍ ആയിരിക്കും. 2024-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഈ വര്‍ഷം ഇന്ത്യ…

Read More

ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ അറസ്റ്റിൽ; ഒടുവിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി: സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ അറസ്റ്റിൽ. യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിലാണ്  സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്ത സമീർ താഹിറിനെ  സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ദിവസങ്ങൾക്ക് മുൻപ്  യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്സൈസ് പിടികൂടിയത് സമീര്‍ താഹിറിന്‍റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നായിരുന്നു. ഈ കേസിലാണ് സമീര്‍ താഹിറിനെ ഇന്ന് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് സെക്ഷൻ 25…

Read More

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ       മുറിയിൽ പൂട്ടിയിട്ട് പെൺ  വാണിഭത്തിനിരയാക്കി

കോഴിക്കോട്: പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലായിരുന്നു ഈ കേന്ദ്രം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുൻപ്‌ പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാൾക്കായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കി കേന്ദ്രത്തിൽനിന്ന് ഒരാഴ്ചമുൻപാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് ഇവർ പോലിസിനോട് പറഞ്ഞു.

Read More

വിഴിഞ്ഞം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട രണ്ട് പേർ മരിച്ചു.

തിരുവനന്തപുരം. വിഴിഞ്ഞം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട രണ്ട് പേർ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ്‍(19), ടിനോ (20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന അനുഷാദ് (19) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ കുമരി ചന്തയില്‍ വെച്ചായിരുന്നു സംഭവം. ക്ഷേത്രത്തിൽ ഗാനമേള കണ്ട തിരികെ വരും വഴിയായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Read More

അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് 12മത് തവണയും മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് 12 ആം തവണയും മാറ്റി റിയാദിലെ കോടതി. ഓൺലൈനായിരുന്നു കേസ് പരിഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി നേരത്തെ അറിയിച്ചിരുന്നു. ഹാർഡ് കോപ്പി കോടതിയിലേക്ക് അയച്ചു എന്ന് ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിൽ ഇന്നത്തെ സിറ്റിംഗ് നിർണായകമായാണ്…

Read More

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, തല അറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

പാലക്കാട് : പാലക്കാട് അട്ടപ്പാടി കണ്ടിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. 35 വയസായിരുന്നു. തല അറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ നൂറുള്‍ ഇസ്ലാമാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഒരു ഫാമില്‍ ആടിനെ പരിപാലിക്കുന്ന ജോലിയാണ് ഇരുവരും ചെയ്യുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ഫാം സ്ഥിതി ചെയ്യുന്നത്. നൂറുളിനേയും ഭാര്യയേയും സംഭവത്തിന് ശേഷം കാണാനില്ലെന്നാണ് വിവരം. അഗളി പൊലീസ് അന്വേഷണം ആരംഭിച്ചു….

Read More

വിവാദങ്ങൾക്കിടെ ഇടുക്കിയിൽ എന്റെ കേരളം പരിപാടിയിൽ വേടൻ ഇന്ന് പാടും

ഇടുക്കി: വിവാദങ്ങൾക്കിടെ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇടുക്കിയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ വേടൻ ഇന്ന് പാടും. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഐഎമ്മും സിപിഐയും വേടൻ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വീണ്ടും അവസരം നൽകിയത്. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി. വലിയ സുരക്ഷാക്രമീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial