തൃശൂർ പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ല; പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് ദേവസ്വങ്ങൾ
തൃശൂർ : തൃശൂർ പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ലെന്ന് ദേവസ്വങ്ങൾ. ഫിറ്റ്‌നെസ് പരിശോധന കഴിയുന്നതോടെ ലിസ്റ്റിലുള്ള ആനകളുടെ എണ്ണം കുറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് ദേവസ്വങ്ങൾ. കഴിഞ്ഞവർഷം ആവശ്യത്തിന് ആനകളെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആനകൾ കുറഞ്ഞു. പ്രതിസന്ധി കൂടികൂടി വരികയാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറയുന്നു. 42 ആനകളെയാണ് കഴിഞ്ഞവർ സജ്ജീകരിച്ചിരുന്നത്. എന്നാൽ 28 ആനകളെയാണ് കിട്ടിയത്. കഴിഞ്ഞവർഷം പൂരത്തിൽ പങ്കെടുത്ത്…

