Headlines

സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടി, യുവതി കീഴടങ്ങി

കോട്ടയം: സൗഹൃദംസ്ഥാപിച്ച് നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ അര്‍ജുന്‍ (37) കീഴടങ്ങിയത്. അമേരിക്കയില്‍ സോഫ്‌റ്റ് വെയർ എന്‍ജിനീയറായ അയല്‍വാസിയായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെയും പ്രധാന പ്രതിയാണ് ധന്യ….

Read More

വർക്കലയിൽ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം; 6 പേർ പിടിയിൽ

തിരുവനന്തപുരത്ത് ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. കൊല്ലം ചവറ സ്വദേശിയായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിച്ചത്.ഇന്നലെ വൈകീട്ട് പത്ത് മണിയോടെ വര്‍ക്കലയിലെ ഒരു ബാർ ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ച് തന്നെ ആറുപേരും പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്നും അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പിന്നാലെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.അക്രമികള്‍ ബാര്‍ ഹോട്ടലിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍…

Read More

അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍. കാറളം വെള്ളാനി സ്വദേശി മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. മകള്‍ രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പ്രേംകുമാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്നിരുന്നതായാണ് വിവരം.രേഖയുടെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവാണ് പ്രേംകുമാര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി രേഖയുടെ സഹോദരി പറഞ്ഞു.

Read More

അഞ്ചാം ക്ലാസ് മുതല്‍ ഒൻപത് വരെ ഇനി ഓള്‍ പാസില്ല

സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തില്‍ അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസുകളില്‍ ഓള്‍ പാസ് സമ്പ്രദായം ഉണ്ടാകില്ല. പകരം ക്ലാസ് കയറ്റത്തിന് എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടണമെന്ന മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസില്‍ നടപ്പാക്കിയ രീതി ഈ വർഷം ഒൻപതില്‍ കൂടി നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങാനാണ് പുതിയ തീരുമാനം. വാർഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എഴുത്തു പരീക്ഷയില്‍ 30 ശതമാനം മാർക്ക്…

Read More

തീരുവ കുറച്ചു ഭക്ഷ്യ എണ്ണ വില കുറയും;നേട്ടമാക്കാന്‍ എഫ്എംസിജി കമ്പനികള്‍

വെളിച്ചെണ്ണ ഉള്‍പ്പടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുതിക്കുമ്പോള്‍ ഇറക്കുമതി തീരുവ കുറച്ച് സര്‍ക്കാര്‍. എട്ട് മാസം മുമ്പ് ഏര്‍പ്പെടുത്തിയ ഭക്ഷ്യ എണ്ണയുടെ 20 ശതമാനം തീരുവ 10 ശതമാനമായാണ് കുറച്ചത്. സോയാബീന്‍, പാം, സൂര്യകാന്തി എണ്ണകളുടെ വിലയില്‍ ഇതോടെ കുറവുണ്ടാകും. *എന്തുകൊണ്ട് തീരുവ?* രാജ്യത്തെ ഉത്പാദകരെ സംരക്ഷിക്കുന്നതിനും പ്രദേശിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ സെപ്റ്റംബറില്‍ ഉയര്‍ത്തിയത്. അതുവരെയില്ലാതിരുന്ന അടിസ്ഥാന തീരുവയാണ് 20 ശതമാനമാക്കിയത്. ഇതോടെ അസംസ്‌കൃത എണ്ണകളുടെ യഥാര്‍ഥ തീരുവ(മറ്റ് ഫീസുകള്‍ ഉള്‍പ്പടെ)…

Read More

മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കിയിൽ 95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വർണ്ണ മാല കവർന്ന (Idukki theft case) കൊച്ചുമകൻ അറസ്റ്റിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ ആഭരണമാണ് കവർന്നത്. മേരിയുടെ മകന്റെ മകനായ അഭിലാഷിനെ പൊലീ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അടിമാലി മച്ചിപ്ലാവ് പുളിക്കൽ മേരി, മകനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് കൊച്ചുമകൻ അഭിലാഷ് തലയിണ അമർത്തി…

Read More

ആർസിബി കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു

ബംഗളൂരൂ: ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ‌് ബംഗളൂരുവിൻ്റെ(ആർസിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ടീമിനെ അനുമോദിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കായി എത്തിയതായിരുന്നു ആരാധകർ. പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ…

Read More

ജഡ്ജിയായി ചുമതലയേറ്റ് 16 വയസ്സുകാരൻ

ജഡ്ജിയായി ചുമതലയേറ്റ് 16 വയസ്സുകാരൻ. ഇതോടെ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി ഹെൻറി ബക്ക്ലി. മസാച്യുസെറ്റ്സിലെ ഹിംഗാം ആണ് ഹെൻറി ബക്ക്ലിയുടെ സ്വദേശം. ചരിത്രപരമായ നേട്ടം എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. 16 വയസ്സും മൂന്ന് ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ്, ഹെൻറി ബക്ക്ലി ‘ജസ്റ്റിസ് ഓഫ് ദി പീസ്’ ആയി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചത്. അതും തന്റെ ഇരട്ടിയിലധികം പ്രായമുള്ള ഉദ്യോഗസ്ഥരോടൊപ്പം. ‘ഞാൻ ജസ്റ്റിസ് ഓഫ് പീസ് ആയി ചുമതലയേറ്റു എന്ന് പറയുമ്പോൾ ആളുകൾക്ക്…

Read More

ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇൻഡോർ: ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മേയ് പതിനൊന്നിനായിരുന്നു ഇവരുടെ വിവാഹം. മേഘാലയിലെ ചിറാപുഞ്ചിയിൽ ഹണിമൂണിന് പോയതായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ‘കൊലപാതകമാണെന്നതിൽ സംശയമില്ല. ആയുധം കണ്ടെടുത്തു. അത് പുതിയതും കൊലപാതകത്തിനായി ഉപയോഗിച്ചതുമാണ്. കുറ്റവാളികൾക്കായി തെരച്ചിൽ തുടരുന്നു. ഇരയുടെ മൊബൈലും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘മോഷണമോ, പകയോ, പ്രതികളും…

Read More

പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ നടത്തിയ വൻ തട്ടിപ്പ് പുറത്ത് വന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ നടത്തിയ വൻ തട്ടിപ്പ് പുറത്ത് വന്നു. രണ്ട് വർഷം മുമ്പ് നടന്ന പരീക്ഷയിലാണ് ഉദ്യോഗാർത്ഥികളുടെ ആധാറിലെ ഫോട്ടോയും വിരലടയാളങ്ങളും വരെ മാറ്റി ഗുരുതരമായ ക്രമക്കേടുകൾ നടത്തിയത്. പ്രത്യേക സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പരീക്ഷയിൽ മാത്രം നടന്നിരിക്കാൻ സാധ്യതയുള്ള തട്ടിപ്പായിരിക്കില്ല ഇതെന്ന് മനസിലാക്കി അന്വേഷണം കൂടുതൽ വിപുലമാക്കിയിരിക്കുകയാണ് അധികൃതർ. നേരത്തെ നടന്ന പരീക്ഷയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ശാരീരികക്ഷമത പരിശോധനയും നടന്നു. ഇതിനിടെയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial