Headlines

  യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു.

ഫുജൈറ: വാഹനാപകടത്തിൽ കണ്ണൂര്‍ അഴീക്കോട് സ്വദേശി യുഎഇയില്‍ നിര്യാതനായി. മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ ആണ് ഫുജൈറയില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന വഴി റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം ഉണ്ടായത്. 56 വയസായിരുന്നു. അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും…

Read More

മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി.

കോഴിക്കോട്: മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. തലപ്പാറ വലിയപറമ്പിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെ ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളലുണ്ടായത്. ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള ഓവുപാലം അപകടകരമായ രീതിയില്‍ താഴ്ന്നിട്ടുമുണ്ട്. ഇതോടെ ദേശീയപാതയിൽ സുരക്ഷാഭീഷണി ഉയർന്നതിനാൽ…

Read More

വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീർഥാടകർ ഇന്ന് (ദുൽഹജ് 8) മിനായിലെ കൂടാരങ്ങളിൽ 5 നേരത്തെ നമസ്കാരം നിർവഹിച്ച് പ്രാർഥനകളിൽ മുഴുകി രാപാർക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കം. നാളെ അറഫ സംഗമം നിർവഹിക്കാനുള്ള മാനസിക ഒരുക്കമാണ് ഇന്നു മിനായിൽ. ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക. ചൂട് കണക്കിലെടുത്ത് ഇന്ത്യക്കാർ ഉൾപ്പെടെ ഭൂരിഭാഗം തീര്‍ത്ഥാടകരെയും…

Read More

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി വ്ലോഗർ മുകേഷ് എം നായർ മുഖ്യാതിഥി; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിലെ പ്രവേശനോല്‍സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് വിവാദമായി. സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാൻ വിദ്യാഭ്യാസ മന്തി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. പ്രായൂപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയാണ് വ്ലോഗറായ മുകേഷ് എം നായര്‍. പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ  മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. മികച്ച വിജയം…

Read More

കണ്ണൂരില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ വിദ്യാർഥിയെ സ്കൂള്‍ ബസില്‍ നിന്നും ഇറക്കി വിട്ടതായി പരാതി

കണ്ണൂർ: കണ്ണൂരില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ വിദ്യാർഥിയെ സ്കൂള്‍ ബസില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂള്‍ ജീവനക്കാരനായ ഇസ്മയിലിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിലും പരാതി നല്‍കി പ്രവേശന ദിവസം തന്നെ കുട്ടിയെ ഷർട്ടില്‍ പിടിച്ച്‌ ബസില്‍ നിന്നും വലിച്ചിറക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറ‍യുന്നത്. അതേസമയം, കുട്ടിയെ ഇറക്കി വിട്ടെന്ന പരാതിയില്‍ വീഴ്ച്ച സമ്മതിച്ച്‌ എസ്‌എബിടിഎം (SABTM) സ്കൂള്‍ അധികൃതർ രംഗത്തെത്തി. കുട്ടി നേരിട്ട അപമാനത്തില്‍ ഖേദമുണ്ടെന്നും ഇസ്മയിലിനെതിരേ നടപടിയെടുക്കുമെന്നും സ്കൂള്‍‌ അധികൃതർ‌ അറിയിച്ചു. ഇസ്മായില്‍…

Read More

കരമനയിൽ ജ്യൂസ് കടയുടെ സൈഡായി ബിസിനസ്, പ്ലാനിട്ട് കഴിഞ്ഞപ്പോഴേക്കും രത്തനെ പിടികൂടി, ‘പാർട്ണറും’ അറസ്റ്റിൽ

തിരുവനന്തപുരം : ചില്ലറ വിൽപനക്കാരന് വേണ്ടി കഞ്ചാവെത്തിച്ച ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ കുച്ച് ബീഹാർ സ്വദേശിയായ രത്തൻ രാംദാസിനെയാണ് (35) തമ്പാനൂർ പൊലീസ് പിടികൂടിയത്. ചാല കരിമഠം കോളനിക്ക് സമീപം നിന്നാണ് ഇയാളെ  അറസ്റ്റ് ചെയ്തത്. കരമനയിൽ ജ്യൂസ് കടയിൽ ജോലിക്കാരനായ ആഷിക്ക് എന്ന യുവാവിന് വേണ്ടിയാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ജ്യൂസ് കട കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്താനായിരുന്നു ഇവരുടെ നീക്കം. കഴിഞ്ഞ മാസമായിരുന്നു രത്തൻ രാംദാസിനെ റെയിൽവേ സ്റ്റേഷന്റെ…

Read More

കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ ജീവനൊടുക്കിയ സംഭവം; പൊലീസുകാരനെതിരെ നടപടി, സിഐക്ക് സസ്പെന്‍ഷൻ

    പത്തനംതിട്ട : കസ്റ്റഡി മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പത്തനംതിട്ട കോയിപ്രം സിഐയെ സസ്പെന്‍ഡ് ചെയ്തു. കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിൽ എടുത്തയാൾക്ക് മർദനം ഏറ്റെന്ന കണ്ടെത്തലിലാണ് നടപടി. കസ്റ്റഡിയിൽ എടുത്തു വിട്ടയച്ച പത്തനംതിട്ട വരയന്നൂർ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മർദനം സ്ഥിരീകരിച്ചതോടെയാണ് കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്.പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കഞ്ചാവ് ബീഡി…

Read More

ഓൺലൈൻ ഗെയ്മിംഗിനുള്ള പാതിരാ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഓൺലൈൻ ഗെയ്മിംഗിനുള്ള പാതിരാ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. രാത്രി 12 മണി മുതൽ പുലർച്ചെ അഞ്ച് മണിവരെയുള്ള ബ്ലാങ്ക് അവറിൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിനാണ് അംഗീകാരം. ഓൺലൈൻ ഗെയ്മിംഗ് കമ്പനികൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ളതാണ് നിയന്ത്രണമെന്നും സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം യുക്തിപരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗെയ്മിംഗിൽ പങ്കെടുക്കുന്നവരുടെ കെവൈസി നൽകണമെന്ന സർക്കാർ ഉത്തരവിനും അംഗീകാരം നൽകി. റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കെവൈസി വെരിഫിക്കേഷൻ നടപടിക്രമങ്ങൾ ഗെയ്മിംഗ്…

Read More

കാര്യവട്ടത്തിന് ലോകകപ്പ് വേദി നഷ്ടം; തിരിച്ചടിയായത് സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച

  തിരുവനന്തപുരം : വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) വരുത്തിയ വീഴ്ചയാണ് വേദി നഷ്ടമാകാന്‍ കാരണം. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരമാണ് കൈവിട്ടു പോയത്. സ്റ്റേഡിയത്തിലെ പുല്‍…

Read More

എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്റെ അനധികൃത പ്രവര്‍ത്തനം;ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍

ഇടുക്കി : കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. മാധ്യമ വാര്‍ത്തയ്ക്ക് പിന്നാലെ ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി നിര്‍ദേശം നല്‍കി. മഴയ്ക്ക് ശമനമുണ്ടെങ്കിലും അപകട സാധ്യതയുള്ള മേഖലകളിലെ സാഹസിക വിനോദസഞ്ചാരത്തിന് ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. ഇത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial