ഇനി യാത്രയ്ക്കിടെ പണം പിൻവലിക്കാം; ട്രെയിനിൽ ATM പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി
മുംബൈ : ട്രെയിൻ യാത്രയ്ക്കിടെ ഇനി എടിഎമ്മിൽനിന്ന് പണം പിൻവലിക്കാം. രാജ്യത്ത് ഇതാദ്യമായി ട്രെയിനില്‍ എടിഎം സ്ഥാപിച്ചു. മുംബൈ-മന്‍മദ് പഞ്ചവതി എക്‌സ്പ്രസ് ട്രെയിനിലാണ് എടിഎം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത്. ട്രെയിനിലെ എ സി കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയ്‌സ് ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍ ഫെയര്‍ റവന്യു ഐഡിയാസ് സ്‌കീം (ഐഎന്‍എഫ്ആര്‍ഐഎസ്) പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ബുസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. എടിഎമ്മുമായി ട്രെയിന്‍ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ…

