പത്തനംതിട്ട ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിലിട്ട് തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം കഠിന തടവ്. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുക ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കും. 2017 ല്‍ കടമ്മനിട്ടയില്‍ പ്ലസ്ടൂ വിദ്യാര്‍ഥിനി ശാരികയെ തീ കൊളുത്തിക്കൊന്ന കേസിലാണ് വിധി. അയല്‍വാസിയും കാമുകനുമായ സജിലാണ് പ്രതി. വിളിച്ചിട്ട് കൂടെച്ചെല്ലാന്‍ വിസമ്മതിച്ചതിന് ആയിരുന്നു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പത്തനംതിട്ട അഡീഷണല്‍ പ്രിന്‍സപ്പല്‍ കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു….

Read More

യുവാവിനെ ഹണിട്രാപ്പിൽ മർദ്ദിച്ച് അവശനാക്കിയ ശേഷം കവർച്ച

തിരുവനന്തപുരം: യുവാവിനെ ഹണിട്രാപ്പിൽ മർദ്ദിച്ച് അവശനാക്കിയ ശേഷം കവർച്ച. കഴക്കൂട്ടത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. കാട്ടാക്കട സ്വദേശി അനുരാജിനെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. 15 ലക്ഷം രൂപ വരുന്ന ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽഫോണും ഇയാളിൽ നിന്ന് തട്ടിയെടുത്തു. ഹണി ട്രാപ്പിൽ പെടുത്തിയ ശേഷമാണ് മർദ്ദിച്ചവശനാക്കിയത്. സംഭവവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ മരണം

ബറേലി: ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ മരണം. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. പച്ചക്കറി വില്‍പ്പനകാരനായ സുനില്‍ കുമാറാണ് ദാരുണമായ സംഭവത്തിൽ മരിച്ചത്. കക്രിയ എന്ന പ്രദേശത്തെ ശ്മശാനത്തിന് സമീപത്തുള്ള മരത്തണലില്‍ സുനില്‍ കുമാര്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് ഇവിടേക്ക് ട്രോളിയില്‍ മാലിന്യവുമായി കോൺട്രാക്ടറായ നയീം ശാസ്ത്രിയും തൊഴിലാളികളും എത്തുന്നത്. പിന്നാലെ സുനില്‍ കുമാര്‍ കിടന്ന മരത്തിനടുത്തേക്ക് ഇവര്‍ മാലിന്യം തള്ളുകയായിരുന്നു. എന്നാൽ മാലിന്യത്തിനടില്‍ ആളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രിയും തൊഴിലാളികളും നാട്ടുകാരുടെ സഹായത്തോടെ…

Read More

കാർഗോ കടലിൽ വീണ സംഭവം; സംസ്ഥാനത്തെ എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിർദേശം

         കാർഗോ കടലിൽ വീണതിനെ തുടർന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിർദേശം. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ‌ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്. തുടർന്നാണ് കപ്പലിൽ നിന്ന് 9 കാർഗോകൾ കടലിൽ വീണത്. തീരത്ത് അടിയുന്ന വസ്തുക്കളിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നൽകി. മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ വീണതെന്നാണ് സൂചന. ഗ്യാസ് ഓയിലിൽ…

Read More

അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു; കണ്ടെയ്‌നറുകളിലുളള ഇന്ധനം അത്യന്തം അപകടകാരിയായത്

തിരുവനന്തപുരം: കേരളാ തീരത്ത് അറബിക്കടലില്‍ കപ്പലില്‍ നിന്ന് അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍ വീണത് കപ്പല്‍ അപകടത്തില്‍പ്പെട്ട്. വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് പോയ എംഎസ്ഇ എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ബാക്കിയുളളവരെ രക്ഷിക്കാനുളള ശ്രമം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ 4.30-ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപടത്തില്‍പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്‌നറുകള്‍ തെന്നിയതാകാം അപകട കാരണം….

Read More

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ഗിൽ ക്യാപ്റ്റൻ, പന്ത് വൈസ് ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ പുതിയ നായകനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തു. ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റൻ. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. നായക സ്ഥാനം വഹിച്ച് മുൻ പരിചയമുള്ള ജസ്പ്രീത് ബുമ്രയെയും കെ എൽ രാഹുലിനേയും തഴഞ്ഞ് ഗില്ലിനെ നായകനാക്കിയപ്പോൾ ഒരു തലമുറ…

Read More

അമിത് ഷായ്‌ക്കെതിരായ പരാമർശം; അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അറസ്റ്റ് വാറണ്ട്

ന്യൂഡൽഹി: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധി അമിത് ഷായ്‌ക്കെതിരെ പരാമർശം നടത്തിയത്. കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ വേണമെങ്കിൽ ബിജെപി…

Read More

സിനിമാ- സീരിയല്‍ താരം മുകുള്‍ ദേവ് അന്തരിച്ചു.

ഹിന്ദി- പഞ്ചാബി സിനിമാ- സീരിയല്‍ താരം മുകുള്‍ ദേവ് അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്നതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പൃഥ്വിരാജിനേയും പാര്‍വതി തിരുവോത്തിനേയും പ്രധാനകഥാപാത്രങ്ങളാക്കി റോഷ്ണി ദിനകര്‍ സംവിധാനംചെയ്ത മൈ സ്‌റ്റോറിയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 54 വയസായിരുന്നു താരത്തിന്. ജലന്ധറില്‍ വേരുകളുള്ള പഞ്ചാബി കുടുംബത്തിലാണ് മുകുള്‍ ദേവിന്റെ ജനനം. മാതാപിതാക്കളുടെ മരണശേഷം മുകുള്‍ ദേവ് തന്നിലേക്ക് ഒതുങ്ങിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് വിന്ദു ധാരാ സിങ് പറഞ്ഞു. സഹോദരന്‍ രാഹുല്‍ ദേവിനൊപ്പമായിരുന്നു താമസം. ഇക്കാലയളവില്‍ വീട്ടിന് പുറത്തിറങ്ങാറില്ലായിരുന്നുവെന്നും ആരേയും കാണാന്‍ കൂട്ടാക്കാറില്ലായിരുന്നുവെന്നും…

Read More

താലികെട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്  കാമുകൻ്റെ ഫോൺ കോൾ; വിവാഹം വേണ്ടെന്ന് വധു, ബന്ധുക്കൾ തമ്മിൽ കൂട്ടയടി

ബെംഗളൂരു: വിവാഹ പന്തലിൽ താലി കിട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വധു വിവാഹത്തിൽ നിന്നും പിന്മാറി. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരത്തിലധികം പേർ കല്യാണം കൂടാൻ എത്തിയിരുന്നു. വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വരൻ താലി കെട്ടാൻ ഒരുങ്ങി. എന്നാൽ താലി കെട്ടുന്നതിന് തൊട്ടുമുമ്പ് ഈ വിവാഹം വേണ്ടെന്ന് വധു പറഞ്ഞതോടെ കല്യാണം മുടങ്ങി. താലി കെട്ടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കാമുകന്റെ വിളി വന്നതോടെയാണ് വധു വിവാഹം വേണ്ടെന്ന് പറഞ്ഞത്. ഇതോടെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ലായി….

Read More

കുടിശിക കൈമാറി; സപ്ലൈകോ കരാറുകാരുടെ സമരം അവസാനിച്ചു, റേഷൻ വിതരണം ഇന്നു മുതൽ പുനരാരംഭിക്കും

തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍നിന്നു റേഷന്‍ കടകളില്‍ ‘വാതില്‍പടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചു. 2 മാസത്തെ ബില്‍ കുടിശികയായ 40 കോടിയില്‍പരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറിതോടെയാണ് കരാറുകാര്‍ സമരം അവസാനിപ്പിച്ചത്. റേഷന്‍ കടകളില്‍ സാധനങ്ങളുടെ വിതരണം ഇന്നുമതുല്‍ പുനരാരംഭിക്കും. ബില്‍ കുടിശിക നല്‍കാത്തതിനാല്‍ ഈമാസം 9 മുതലാണ് കരറാുകാര്‍ സമരം ആരംഭിച്ചത്. ബില്‍ കുടിശിക നല്‍കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സര്‍ക്കാര്‍ 50 കോടി രൂപ ഏതാനും ദിവസം മുന്‍പ് അനുവദിച്ചെങ്കിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial