43 വർഷത്തെ ജയിൽവാസത്തിനൊടുവിൽ 104 കാരനെ കുറ്റവിമുക്തനാക്കി കോടതി

കൗശാമ്പി: 1982 ൽ ജീവപര്യന്തം ശിക്ഷിച്ച് ജയിലിലടച്ചയാളെ 43 വ‌ർഷങ്ങൾക്ക് ശേഷം കുറ്റവിമുക്തനാക്കി. കൊലപാതകം, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ജയിലിലടയ്ക്കപ്പെട്ടയാൾക്ക് ഇപ്പോൾ വയസ്സ് 104. 43 വർഷത്തെ ജയിൽ വാസത്തിനുശേഷം അലഹബാദ് ഹൈകോടതിയാണ് ഇയാളെ കുറ്റവിമുക്തനാക്കയത്. കൗശാമ്പി ജില്ലയിലെ ഗൗരായെ ഗ്രാമത്തിൽ നിന്നുള്ള ലഖാൻ ആണ് കുറ്റ വിമുക്തനായത്. ജയിൽ റെക്കോഡുകൾ പ്രകാരം 1921 ആണ് ലഖാന്റെ ജനനം. ഒരു സംഘർഷത്തിനിടെ പ്രഭു സരോജ് എന്നയാൾ കൊല്ലപ്പെട്ട കേസിൽ 1977ലാണ് ഇയാൾ അറസ്റ്റിലാകുന്നത്. 1982ൽ ലഖാനും…

Read More

പെരുമഴ പെയ്തപ്പോൾ വേദിയൊരുങ്ങിയത് മതസൗഹാർദത്തിന്; വിവാഹത്തിനായി ഓഡിറ്റോറിയം പങ്കിട്ട് മുസ്ലിം, ഹിന്ദു ദമ്പതികൾ

പുണെ: വെള്ളപ്പൊക്കവും പേമാരിയും പ്രകുതി ദുരന്തങ്ങളുമെല്ലാം ആളുകൾക്ക് വിഷമങ്ങളും ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ, ചിലപ്പോഴൊക്കെ അത്തരം വിഷമഘട്ടങ്ങള്‍ പരസ്പര സഹായത്തിന്റെ കൈകോര്‍ക്കലുകള്‍ക്കും മനുഷ്യരുടെ കൂട്ടായ്മയ്ക്കും വേദിയാകാറുണ്ട്. ഇവിടെയിതാ, അത്തരത്തില്‍ ക്ഷണിക്കാത്ത അതിഥിയെ പോലെ ഒരു വിവാഹിവേദിയിലെത്തിയ മഴ മതസൗഹാര്‍ദത്തിന്റെ മനോഹരമായ കാഴ്ചയ്ക്ക് വഴിയൊരുക്കിയ കഥയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. കനത്തമഴയില്‍ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെട്ട് ഇനിയെന്ത് എന്ന് അറിയാതെ കുഴങ്ങിനിന്ന ഒരു ഹിന്ദു കുടുംബത്തിന് തങ്ങളുടെ വിവാഹവേദി വിട്ടുനല്‍കിയ ഒരു മുസ്ലിം കുടുംബത്തിന്റെ നല്ല മനസാണ്…

Read More

ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞ് നഗരത്തില്‍ ഭീതി പടര്‍ത്തിയ ആളെ പിടികൂടി പോലീസ്

തൃശൂര്‍: ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞ് നഗരത്തില്‍ ഭീതി പടര്‍ത്തിയ ആളെ പിടികൂടി പോലീസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയത്. വയനാട് ചീരംകുന്ന് തൊണ്ടിയില്‍ വീട്ടില്‍ 41 കാരനായ സുജിത്താണ് പിടിയിലായത്. ഇന്നലെ രാത്രി (വ്യാഴാഴ്ച) തേക്കിന്‍കാട് മൈതാനത്ത് ഗാനമേള കാണുന്നതിനിടെയാണ് സംഭവം. ഒരു മധ്യവയസ്‌കനുമായി തര്‍ക്കമുണ്ടാക്കിയ ഇയാള്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുജിത്തിനെ പിടികൂടിയത്….

Read More

ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്ത മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കാർ നിയന്ത്രണംവിട്ടു; നാലംഗ കുടുംബത്തിന് പരിക്ക്

        കഴക്കൂട്ടം : തിരുവനന്തപുരം കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കാർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ നാലംഗ കുടുംബത്തിന് പരിക്കേറ്റു. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനിലാണ് അപകടം നടന്നത്. മൊബൈൽ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട കാർ ദേശീയപാത നിർമ്മാണത്തിനായി വച്ചിരുന്ന വലിയ കല്ലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്….

Read More

പ്രതിയെ അതിജീവിത വിവാഹം കഴിച്ചു; പോക്സോ കേസ് പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി

ന്യൂഡൽഹി: പോക്സോ കേസ് പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി വിധി. പോക്സോ കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ പരാജയപ്പെടുന്നുവെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് പ്രതിയുടെ ശിക്ഷ ഒഴിവാക്കികൊണ്ട് ജസ്റ്റിസ് അഭയ് എസ്‍ ഓക്കയുടെ ബെഞ്ച് ഉത്തരവിറക്കിയത്. പശ്ചിമബംഗാളിലെ ഒരു കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഈ കേസ് എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന ഒന്നാണ്. നിയമപരമായി കുറ്റം നിലനിൽക്കുമെങ്കിലും ഇര അത്തരത്തിൽ അതിനെ കാണുന്നില്ല. നേരത്തെ തന്നെ സംഭവത്തിന്‍റെ ഗൗരവവും അതിന്‍റെ നിയമവശങ്ങളുമെല്ലാം ഇരയ്ക്ക് മനസിലാക്കുന്നതിന് നിയമസംവിധാനത്തിന്…

Read More

ആശ്രിത നിയമനം ലഭിച്ചവരുടെ കണക്കെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ്; തൽസ്ഥിതി തുടരാൻ നിർദേശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ വിവിധ വകുപ്പുകളിലെ എൽഡിസി തസ്തികകളിൽ ആശ്രിത നിയമനം ലഭിച്ചവരുടെ കണക്കെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നോട്ടീസയച്ച് സുപ്രീം കോടതി. കേസിൽ തൽസ്ഥിതി തുടരാൻ ആണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ആശ്രിത നിയമനം ലഭിച്ചവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആശ്രിത നിയമനം ലഭിച്ചവരുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ…

Read More

കടമ്മനിട്ട സ്വദേശിനി ശാരികയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട സ്വദേശിനി ശാരികയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ആൺസുഹൃത്ത് സജിൽ ശാരികയോട് തന്റെ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 17 കാരിയായ ശാരിക കൂടെ ചെല്ലാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് പെൺകുട്ടിയെ അയൽവാസിയായ സജിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. 2017 ജൂലൈ 14 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായി മാറി. അഡി. ജില്ലാ കോടതി-ഒന്ന് നാളെ…

Read More

യോഗം നടക്കുന്നതിനിടെ ഡിസിസി ഓഫീസില്‍ പെരുമ്പാമ്പിന്‍കുഞ്ഞുങ്ങള്‍; വനംവകുപ്പ് എത്തി പിടികൂടി

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫീസില്‍ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തിനിടെയാണ് നേതാക്കളിലൊരാളുടെ കണ്ണില്‍ പാമ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ അറിയിച്ചു. കോന്നി വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചതോടെ വനംവകുപ്പ് ജീവനക്കാര്‍ ഡിസിസി ഓഫീസിലെത്തി. തുടര്‍ന്ന് മൂന്ന് പെരുമ്പാമ്പിന്‍vകുഞ്ഞുങ്ങളെ പ്രദേശത്തു നിന്ന് പിടികൂടി. മുട്ട വിരിഞ്ഞിറങ്ങിയ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ടാഴ്ച മാത്രമാണ് പ്രായമെന്ന് വനംവകുപ്പ് പ്രതികരിച്ചു. പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ പിന്നീട് കുമ്മണ്ണൂര്‍ വനമേഖലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ തുറന്നു വിട്ടു

Read More

‘ദേശീയപാത വികസനം യാഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍’; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രോഗ്രസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ദേശീയ പാത നിര്‍മാണവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ചയാണ് എന്ന് സ്ഥാപിക്കാന്‍ യുഡിഎഫ്, ബിജെപി ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നാഷണല്‍ ഹൈവേ അതോറിറ്റി സംസ്ഥാനം വിട്ടു പോയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് നാഷണല്‍ ഹൈവേ അതോറിറ്റിയെ തിരികെ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സമാപന ദിനത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എല്‍ഡിഎഫ് പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതി…

Read More

ഡൽഹിയിലും ഉത്തർപ്രദേശിലും കനത്തമഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 കഴിഞ്ഞു.

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതര്‍ അറിയിച്ചു. കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചും വെള്ളക്കെട്ടില്‍ വീണും വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുമാണ് ചിലര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെയും ഡല്‍ഹി-എന്‍.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മൂലം കനത്ത നാശനഷ്ട്ടം സംഭവിച്ചു. നായിഡ, ഗാസിയാബാദ്, മൊറാദാബാദ്,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial