
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മന്ത്രിമാർക്ക് രൂക്ഷ വിമർശനം; കൃഷി ഭക്ഷ്യ വകുപ്പുകൾ വൻ പരാജയമെന്ന് വിമർശനം
ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നാണ് പ്രതിനിധികളുടെ അഭിപ്രായം. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായെന്നും അടിസ്ഥാന തൊഴിലാളി വിഭാഗം പാർട്ടിയോട് അകലുന്നു എന്നും വിമർശനം ഉയർന്നിട്ടുണ്ട്. ബ്രൂവറി അടക്കമുള്ള വിഷയങ്ങളിൽ നിലപാടുകളിൽ ഉറച്ച് നിൽക്കാൻ കഴിയുന്നില്ല. നിലപാടിൽ ഉറച്ച് നിൽക്കാൻ കഴിയാത്തത് സഖാക്കളുടെ ആത്മവിശ്വാസം നഷ്ട്ടപ്പെടുത്തുന്നു. വർഗ്ഗ ബഹുജന സംഘടനകളെ ശക്തിപ്പെടുത്താൻ ജാഗ്രത കാണിക്കുന്നില്ല. കൃഷി സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയം….