Headlines

ഇന്ന് മാർച്ച് 1 ഇന്ത്യയിൽ മെസേജിങ് ആപ്പുകൾക്ക് പുതിയ സിം ബൈൻഡിങ് നിയമം

സൈബർ തട്ടിപ്പുകൾ തടയുന്നതിൻ്റെ ഭാഗമായാണ് ടെലികോം വകുപ്പ് ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. വാട്‌സ് ആപ്പ്,ടെലിഗ്രം,സ്‌നാപ് ചാറ്റ്,ഷെയർ ചാറ്റ്,ജോഷ് തുടങ്ങി ആപ്പുകളൊന്നും ആക്ടീവ് സിം കാർഡ് ഇല്ലാതെ പ്രവർത്തിക്കില്ല. സിംകാർഡ് ഉണ്ടെങ്കിൽ മാത്രമേ സേവനങ്ങൾ പ്രവർത്തിക്കുന്നുളളു എന്ന് ഉറപ്പാക്കാൻ നവംബർ 28ന് ഇന്ത്യൻ ടെലി കമ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗികമായി നിർദേശിച്ചിരുന്നു. ഉത്തരവ് പാലിക്കാൻ 90 ദിവസത്തെ സമയം നൽകിയിരുന്നു. ഫെബ്രുവരി 28 ന് അവസാനിക്കുന്ന സമയപരിധി,120 ദിവസത്തിനുളളിൽ ഒരു കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കണം. മാർച്ച് 1 മുതൽ പ്രബല്യത്തിൽ…

Read More

മാർച്ച് മാസത്തിൽ കെ എസ് ഇ ബി ഉപഭോക്താക്കൾക്ക്  ഇന്ധനസർചാർജ് തിരികെ ലഭിക്കും

ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ്  വൈദ്യുതിബില്ലിൽ കുറവുചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽച്ചെലവിലുണ്ടായ കുറവാണ് കെ എസ് ഇ ബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നൽകിയ ചെലവിൽ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ്  (-)2 പൈസ/യൂണിറ്റ് ആയി കണക്കാക്കിയിട്ടുണ്ട്. മാർച്ച് മാസത്തെ ബില്ലിൽ കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1…

Read More

ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.എസ്.ഹരികുമാറാണ് മരിച്ചത്. രാമപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കായംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Read More

തൃശൂര്‍ ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ജീവനക്കാരന്‍ മരിച്ചു

  തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെ ടോൾ കമ്പനി ജീവനക്കാരൻ ലോറിയിടിച്ച് മരിച്ചു. ആളൂർ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടിൽ മണികണ്ഠൻ (58) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം. സംഭവത്തിൽ ഹരിയാന സ്വദേശിയായ ട്രെയിലർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോൾ ബൂത്തിലായിരുന്നു അപകടം. ഫാസ്ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ഒരു ടോറസ് ലോറി ട്രാക്കിൽ കുടുങ്ങിയിരുന്നു. ഈ ലോറിയെ ട്രാക്കിൽ നിന്ന് മാറ്റുന്നതിനായി തൊട്ടുപിന്നിലുണ്ടായിരുന്ന ട്രെയിലർ ലോറി…

Read More

ഇറാന്‍, ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയര്‍ക്കായി നോർക്ക ഹെല്‍പ്പ്ഡെസ്ക്

        പശ്ചിമേഷ്യയില്‍ സംഘര്‍ഷസാധ്യത തുടരുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ച് ഇറാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ അവസ്ഥ പരിഗണിച്ച്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം NORKA Roots കേരളീയര്‍ക്കായി പ്രത്യേക ഹെല്‍പ്പ്ഡെസ്ക് ആരംഭിച്ചു.സഹായം ആവശ്യമുള്ള പ്രവാസി കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻററിലൂടെ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്:📞 +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍ സൗകര്യം)📞 1800-425-3939 (ഇന്ത്യയില്‍ നിന്ന് ടോള്‍ ഫ്രീ)ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും Ministry of External Affairs നല്‍കുന്ന നിര്‍ദ്ദേശങ്ങളും…

Read More

നഗരൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

നഗരൂർ : തിരുവനന്തപുരം നഗരൂരില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. സംഭവത്തില്‍ ഒന്‍പത് പേരെ പ്രതി ചേര്‍ത്തായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നഗരൂര്‍ SI ഉള്‍പ്പടെയുള്ള പൊലീസ് സംഘത്തെയാണ് തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെ എസ് യു ആക്രമണത്തിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയതായിരുന്നു പൊലീസ് സംഘം. രണ്ട് പ്രതികളുടെ വീട്ടില്‍ നോട്ടീസ്…

Read More

പാര്‍ട്ടിയോടുളള നീരസം തുടര്‍ന്ന് അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ കുടുംബം; പുഷ്പാര്‍ച്ചനയ്ക്കായി നേതാക്കള്‍ എത്തിയപ്പോൾ വീട് പൂട്ടിയിട്ടു

      കൊച്ചി : പാര്‍ട്ടിയോടുളള നീരസം തുടര്‍ന്ന് എറണാകുളത്തെ അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ കുടുംബം. ഇന്നലെ വൈകിട്ട് പറവൂരില്‍ പി രാജുവിന്‍റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടികള്‍ സിപിഐ സംഘടിപ്പിച്ചു. രാജുവിന്‍റെ ഭാര്യയടക്കമുളള കുടുംബാംഗങ്ങള്‍ പറവൂരിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് മാറി. വീട്ടില്‍ രാജുവിനെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചനയ്ക്കായി സിപിഐ നേതാക്കള്‍ എത്താതിരിക്കാനാണ് കുടുംബം വീട് പൂട്ടി മാറിയത് എന്നാണ് സൂചന. സിപിഐ മുന്‍ ജില്ലാ സെക്രട്ടറി ദിനകരന്‍ ഉള്‍പ്പെടെയുളളവര്‍ രാജുവിനെ മാനസികമായി പീഡിപ്പിച്ചെന്ന…

Read More

മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ.

കോട്ടയം: മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ്റെ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കുമരകത്ത് നടക്കും. സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പ്രതിനിധി സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉത്ഘാടനം ചെയ്യും. സെക്രട്ടറി കെ.എം. അനൂപ് റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ അനീഷ് കുമാർ കണക്ക് അവതരിപ്പിക്കും. മാറുന്ന കാലത്തെ മാറുന്ന മാധ്യമ പ്രവർത്തനം’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. തുടർന്ന് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുക്കും. വൈസ് പ്രസിഡൻ്റുമാരായ തങ്കച്ചൻ പാലാ, ഉദയൻ കലാനികേതൻ, ജോയിൻ്റ്…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസ്: ബിജെപി പ്രവര്‍ത്തകന്‍ പോലിസില്‍ കീഴടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനായ പ്രതി കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്. കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ബിജെപി പ്രവര്‍ത്തകനെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടിരുന്നില്ല. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയെന്നായിരുന്നു പോലിസ് പറഞ്ഞത്. ഇതിനിടെ പ്രതി വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇന്നലെ മംഗലപുരം പോലിസില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു….

Read More

വര്‍ക്കലയില്‍ വി.ജോയ് മത്സരിക്കുന്നതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്; പുതിയ സെക്രട്ടറിയെ കണ്ടെത്തുക എളുപ്പമല്ലെന്ന് വിലയിരുത്തല്‍

നിയമസഭ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് വര്‍ക്കലയില്‍ മത്സരിക്കുന്നതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് കര്‍ശന നിലപാട് സ്വീകരിക്കുന്നത്. സംഘടനാ പ്രശ്‌നങ്ങളുളള തലസ്ഥാന ജില്ലയില്‍ പുതിയ സെക്രട്ടറിയെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വര്‍ക്കലയില്‍ രണ്ട് ടേം പിന്നിട്ട വി.ജോയിക്ക് പകരം സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വി ജോയുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്കകളും ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial