സംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു

തൃശൂര്‍: ചലച്ചിത്ര സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമായിരുന്ന ടി കെ വാസുദേവന്‍ (89) അന്തരിച്ചു. 1960 കളില്‍ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്നു. രാമു കാര്യാട്ട്, കെ എസ് സേതുമാധവന്‍ തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായിരുന്നു. രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയില്‍ പ്രധാന സംവിധാന സഹായിയായിരുന്നു. പണിതീരാത്ത വീട്, കന്യാകുമാരി, രമണന്‍, മയിലാടുംകുന്ന് തുടങ്ങി സിനിമകളില്‍ പ്രവര്‍ത്തിച്ചു. കല്‍പാന്ത കാലത്തോളം എന്ന ഗാനം ഇദ്ദേഹത്തിന്റെ എന്റെ ഗ്രാമം എന്ന സിനിമയിലാണ്. എം ജി ആര്‍,…

Read More

കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തി കടലാസ് കടിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു; ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിനെതിരെ പരാതിയുമായി യുവതിയും

  കൊച്ചി: കെല്‍ട്രോ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ യുവാവിനെ നായയെപ്പോലെ നടത്തിച്ചതുപോലെ തന്നെയും നടത്തിച്ചെന്ന പരാതിയുമായി യുവതിയും രംഗത്ത്. യുവതിയുടെ കഴുത്തില്‍ ബെല്‍റ്റിട്ട്, മുട്ടു കുത്തിച്ച ശേഷം തറയില്‍ കടലാസ് ചുരുട്ടിയിട്ടു കടിച്ചെടുക്കാനാണു പറഞ്ഞത്. ബെല്‍റ്റിട്ടു മുട്ടു കുത്തിയിരുന്നെങ്കിലും കടലാസ് കടിച്ചെടുത്തില്ല. വിഡിയോ ചിത്രീകരിക്കാനും സമ്മതിച്ചില്ലെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു. ഇപ്പോഴും സ്ഥാപനത്തില്‍ ഫീല്‍ഡ് സ്റ്റാഫായി ജോലി ചെയ്യുന്ന യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വിഡിയോ പ്രചരിച്ചതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്. വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍…

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡിവിഷൻ ബെഞ്ചും തള്ളി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതാണ് വിധി. നേരത്തെ സിംഗിള്‍ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരസിച്ചതിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു. അതേസമയം സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും…

Read More

യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മുപ്പത്തിയഞ്ചുകാരിയായ അസ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. അതേസമയം അസ്മയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. സിറാജുദ്ദീനും…

Read More

എസ്എഫ്‌ഐഒ അന്വേഷണം: സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകേസിലെ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് നോട്ടീസ് അയക്കുന്നതിനൊപ്പം നടപടികള്‍ സ്റ്റേ ചെയ്യുമോ എന്നതാണ് നിര്‍ണായകമായ കാര്യം. കേസില്‍ കൊച്ചിയിലെ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്നും കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷന്‍ അനുമതി നല്‍കിയോ…

Read More

സ്‌കൂള്‍ തുറക്കുംമുമ്പ് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുംമുമ്പ് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒന്നുമുതല്‍ എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികള്‍ക്ക് 600 രൂപ ക്രമത്തില്‍ 79.01 കോടി രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ സൗജന്യ യൂണിഫോം പദ്ധതി, സൗജന്യ കൈത്തറി യൂണിഫോം പദ്ധതി എന്നിങ്ങനെ രണ്ടു ഘടകങ്ങളായാണ് യൂണിഫോം വിതരണം. എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നുമുതല്‍ നാലുവരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളുകളിലും കൈത്തറി വകുപ്പുവഴി കൈത്തറി യൂണിഫോം നല്‍കുന്നുണ്ട്. സൗജന്യ കൈത്തറി…

Read More

മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്;മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് വിജി പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും. മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍…

Read More

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വിജയക്കാണ് പരിക്കേറ്റത്. രാത്രി എട്ടോടെ കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. കടയില്‍ പോയി അമ്മയും മകനും വീട്ടിലേക്ക് തിരിച്ചു പോകവെയാണ് കാട്ടാന ആക്രമിച്ചത്. കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ…

Read More

ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വീഡിയോ സന്ദേശം; കോട്ടയത്ത് യുവാവ് ആത്മഹത്യ ചെയ്തു

              കോട്ടയം : ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന ജേക്കബ് തോമസാണ് (23)ആത്മഹത്യ ചെയ്തത്. യുവാവ് താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. ജോലിസമ്മർദ്ദം താങ്ങാൻ…

Read More

കൊല്ലത്ത് ക്ഷേത്ര ഉത്സവ ഗാനമേളയില്‍ RSS ഗണഗീതം പാടി, ക്ഷേത്രത്തിന് മുന്നിൽ കാവിക്കൊടികൾ കെട്ടി: പരാതി നൽകി വൈസ് പ്രസിഡന്റ്

         കടയ്ക്കൽ : കടക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിനു തൊട്ടു പിന്നാലെ പുതിയ വിവാദം. ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതിനെതിരെ പരാതി. കടയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപമുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടയാണ് ഗണഗീതം ആലപിച്ചത്. ക്ഷേത്രത്തിന് മുന്നിൽ കാവിക്കൊടികൾ കെട്ടിയതിനെതിരെയും പരാതി. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി കടയ്ക്കൽ പോലീസിലും ദേവസ്വം ബോർഡിലും പരാതി നൽകി. ക്ഷേത്രത്തിലും പരിസരത്തും RSS ന്റെ കൊടി തോരണങ്ങൾ കെട്ടിയിരിക്കുന്നതയും പരാതിയിൽ കാണിച്ചിട്ടുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial