മൂന്ന് വയസുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടെന്ന് ഭർത്താവ്.

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടെന്ന് ഭർത്താവ് സുഭാഷ്. സന്ധ്യക്കൊപ്പം ഒരിടത്തോട്ടും പോകരുതെന്ന് കുട്ടികളോട് താൻ മുൻപ് പറഞ്ഞിട്ടുണ്ടെന്നും സുഭാഷ് പറയുന്നു. സന്ധയുമായി ഒത്തുചേർന്ന് പോകാൻ ബുദ്ധിമുട്ടാണെന്നുള്ളത് സത്യമാണ്. എന്നാൽ താൻ സന്ധ്യയെ ഉപദ്രവിച്ചിട്ടില്ല, കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണവും തനിക്കറിയില്ലെന്ന് സുഭാഷ് പറയുന്നു. സന്ധ്യക്കാണോ അവരുടെ വീട്ടുകാർക്കാണോ മാനസികാസ്വാസ്ഥ്യമെന്ന് അറിയില്ലെന്നും സുഭാഷ് പറഞ്ഞു. രണ്ട് വയസ്സുള്ളപ്പോൾ കല്ല്യാണിയെ സന്ധ്യ അടിച്ചതിന്റെ പാട് കുഞ്ഞിന്റെ നെഞ്ചിലുണ്ടെന്നും പിതാവ് പറഞ്ഞു….

Read More

പഴനിമല മുരുകന്‍ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ.

പഴനി: പഴനിമല മുരുകന്‍ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ദേവസ്വം ബോര്‍ഡ് അധികൃതരുടെ പരിശോധനയില്‍ ഒട്ടംചത്രം സ്വദേശി മഹേന്ദ്രനെ(37) അടിവാരം പോലീസ് പിടികൂടി. ഇദ്ദേഹത്തില്‍നിന്ന് 5,200 രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ക്ഷേത്രത്തിലെ ഭണ്ഡാരമെണ്ണുന്നതിനിടെ ഒരു ഭണ്ഡാരത്തില്‍ മാത്രം കുറേ കടലാസുകഷ്ണങ്ങള്‍ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയംതോന്നിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഭണ്ഡാരത്തിലെ പണം മോഷ്ടാവ് പിടിയിലായത്. ക്ഷേത്രത്തിനു പുറത്തുള്ള കവാടത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തില്‍നിന്നാണ് മഹേന്ദ്രന്‍ പണം മോഷ്ടിച്ചതെന്നു ജീവനക്കാര്‍ പറയുന്നു. മഹേന്ദ്രന്‍ സ്ഥിരമായി പ്രസ്തുത ഭണ്ഡാരത്തിനു…

Read More

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ

മുംബയ്: രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മുംബയിലെ മാല്‍വാനിയിലാണ് സംഭവം നടന്നത് 30കാരിയായ അമ്മ നോക്കിനില്‍ക്കെയാണ് 19കാരനായ കാമുകൻ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പീഡനത്തിന് പിന്നാലെ അവശനിലയിലായ കുട്ടിയെ ഞായറാഴ്ച രാത്രി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയ്ക്കിടെ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുകള്‍ കണ്ടെത്തിയ ഡോക്ടർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും മൂന്ന് വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു. ഞായറാഴ്ച രാത്രിയാണ് അമ്മയും കാമുകനും…

Read More

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം; കല്യാണിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം. തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയിൽ നിന്നും മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയെയും ഇരുട്ടും അവഗണിച്ചായിരുന്നു പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുഞ്ഞിനായി തെരച്ചിൽ നടത്തിയത്. സാധാരണ ഗതിയിൽ പ്രതികൂല…

Read More

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ പമ്പയിൽ ഷോക്കേറ്റ് മരിച്ചു

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ പമ്പയിൽ വച്ച് ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ടമണ്ഡൽ സ്വദേശിനി ഇ ഭരതമ്മ ആണ് മരണപ്പെട്ടത്. 60 വയസായിരുന്നു. പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പമ്പയിൽ എത്തുന്നതിന് തൊട്ടുമുൻപ് രണ്ടാം നമ്പർ ഷെഡ്ഡിൽ കുടിവെള്ളം ക്രമീകരിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന പൈപ്പ് കണക്ഷനിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കിൽ നിന്നാണ് ഷോക്കേറ്റത്. ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റിൽ നിന്ന് കിയോസ്കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് നിഗമനം.

Read More

വാറന്റി ഉണ്ടായിട്ടും തകരാർ സംഭവിച്ച മൊബൈൽ ഫോൺ നന്നാക്കി നൽകിയില്ല; സാംസങ് കമ്പനിക്ക് 98690 രൂപ പിഴ

കൊച്ചി: വാറന്റി ഉണ്ടായിട്ടും തകരാർ സംഭവിച്ച മൊബൈൽ ഫോൺ നന്നാക്കി നൽകിയില്ല. മൊബൈൽ കമ്പനി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. സാംസങ് മൊബൈൽ കമ്പനിക്കെതിരെ മുവാറ്റുപ്പുഴ സ്വദേശി ജോജോമോൻ സേവിയർ നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. 2022 നവംബർ മാസത്തിലാണ് പരാതിക്കാരൻ സാംസങ്ങിന്റെ ഫ്ലിപ്പ് മോഡൽ മൊബൈൽ ഫോൺ വാങ്ങിയത്. ഫ്ലിപ്പ് സംവിധാനത്തിന് തകരാറുണ്ടായപ്പോൾ ഓതറൈസ്ഡ് സർവീസ് സെന്ററിനെ സമീപിച്ചു. എന്നാൽ, 33,218 രൂപ നൽകിയാൽ…

Read More

ലഹരി കടത്തിയ പൂച്ചയെ പിടികൂടി പോലീസ്; പൂച്ചയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്തത് കഞ്ചാവ് പൊതികൾ

ലഹരി കടത്താൻ പുതിയമാർഗവുമായി ലഹരി മാഫിയ. പക്ഷേ ഇതും ഒടുവിൽ പിടിക്കപ്പെട്ടു. ഇത്തവണ ലഹരി കടത്താൻ ഉപയോഗിച്ചത് ഒരു പൂച്ചയെ. ലഹരിക്കടത്തിന് വ്യത്യസ്തമായ രീതി പരീക്ഷിച്ചിരിക്കുന്നത് കോസ്റ്ററിക്കയിലാണ്. പൂച്ചയുടെ ശരീരത്തിൽ കഞ്ചാവ് പൊതികൾ കെട്ടി വച്ചാണ് ലഹരി കടത്താൻ ശ്രമിച്ചത്. ഇതിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു പൂച്ചയാണ് ഇവിടെ പ്രതിയാകുന്നത്. കഞ്ചാവ് പൊതിയുമായി നടന്നുപൊകുന്ന പൂച്ചയെയാണ് പൊലീസ് ‘പൊക്കിയത്’. കോസ്റ്റാറിക്കയിലെ പൊക്കോസി ജയിലിന് സമീപത്തുകൂടി ഒരു പൂച്ച നടന്ന് പോകുന്നതാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ച്…

Read More

കാട്ടാന ആക്രമണം: പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചു

പാലക്കാട്: എടത്തുനാട്ടുകരയില്‍ ജനവാസമേഖലയോട് ചേര്‍ന്നുള്ള വനത്തിനുള്ളില്‍ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65)ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ജോലിയ്ക്ക് പോയതാണ് ഉമ്മര്‍. അതിനുശേഷം ഇയാളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരമായി ആനയിറങ്ങുന്ന…

Read More

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

തൃശൂര്‍: 2025ലെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം സംഗീത സംവിധായകന്‍ വിദ്യാധരൻ മാസ്റ്റർക്ക്. ജൂണ്‍ 10 ന് ഗുരുവായൂരില്‍ വെച്ച് നടക്കുന്ന നാലാമത് മാടമ്പ് സ്മൃതി പര്‍വ്വം – 2025 പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അവാര്‍ഡ് സമ്മാനിക്കും. ഡോക്ടര്‍ സുവര്‍ണ്ണാ നാലപ്പാട്ട്, ഗാന രചിയതാവ് ബി.കെ.ഹരിനാരായണന്‍, കവി സുധാകരന്‍ പാവറട്ടി, നടന്‍ മുരുകന്‍ എന്നീവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അരനൂറ്റാണ്ടിലേറെയായി സംഗീതം പാടിച്ചും പാടിയും മലയാളിയുടെ മനസ്സില്‍ പാട്ടുകള്‍ നിറച്ച സംഗീത…

Read More

റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തുപ്പിയത് 31000 ലധികം പേര്‍; 32 ലക്ഷം രൂപ പിഴ ഈടാക്കി റെയില്‍വേ

കൊല്‍ക്കത്ത: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തുപ്പിയവരില്‍ നിന്ന് മുപ്പത്തി രണ്ട് ലക്ഷം രൂപ ഈടാക്കി ഈസ്റ്റേണ്‍ റെയില്‍വേ . ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കണക്കാണ് ഇത്. തുപ്പിയതിനും മാലിന്യം തള്ളിയതിനും 31,576 ആളുകളില്‍ നിന്ന് പിഴ ഈടാക്കി. 32,31,740 ലക്ഷം രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഈ തരത്തില്‍ പിഴ ഈടാക്കുന്ന നടപടികള്‍ അച്ചടക്കം നടപ്പിലാക്കുന്നതിനോടൊപ്പം ദീര്‍ഘകാല മാറ്റം വരുത്തുക എന്നതാണ് ഉദ്ദേശ ലക്ഷ്യമെന്നും ഒരു റെയില്‍വെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചില യാത്രക്കാര്‍ റെയില്‍വെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial