Headlines

ബസിൽ മക്കളുടെ കണ്മുന്നിൽ സ്ത്രീയെ കൂട്ടബലാത്സംഗംചെയ്തു; പണംനൽകി ഇരയെ പറഞ്ഞുവിട്ട് പോലീസ്; കൊടുംക്രൂരത

           ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യബസില്‍ മക്കളുടെ കണ്മുന്നില്‍വെച്ച് സ്ത്രീയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയിലാണ് സ്ത്രീയ്ക്ക് നേരേ കൊടുംക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഇവരുടെ സഹായിയായ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 31-നാണ് രണ്ടുകുട്ടികളുടെ കണ്‍മുന്നില്‍വെച്ച് അമ്മയായ യുവതിയെ മൂവരും കൂട്ടബലാത്സംഗംചെയ്തത്. എന്നാല്‍, സംഭവം ഒതുക്കിതീര്‍ക്കാനായിരുന്നു തുടക്കത്തില്‍ പോലീസിന്റെ ശ്രമം. പിന്നീട് പ്രാദേശിക ദളിത് നേതാക്കളടക്കം ഇടപെട്ട് വിജയനഗര എസ്പിക്ക് പരാതി നല്‍കിയതോടെയാണ് ഏവരെയും നടുക്കിയ ക്രൂരത പുറംലോകമറിഞ്ഞതെന്നാണ്…

Read More

പാലക്കാട് വടക്കഞ്ചേരിയിൽ വൻ മോഷണം; വീട്ടിൽ സൂക്ഷിച്ച 45 പവൻ കവർന്നു

         പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ വൻമോഷണം. ചുവട്ട് പാടത്തെ ദേശീയപാതയോരത്തെ വീട്ടിൽ നിന്നും 45 പവൻ കവർന്നു. വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ വിട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി 45 പവൻ സ്വർണ്ണം കവർന്നത്.വെള്ളിയാഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. സമീപത്തെ വീട്ടിലെ സി സി ടി വി തകർത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്. പ്രസാദും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഉറങ്ങുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്. സമീപത്തെ…

Read More

നിപ സംശയം; മലപ്പുറം സ്വദേശിയായ യുവതി വെൻ്റിലേറ്ററിൽ

കോഴിക്കോട്: നിപ സംശയത്തില്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ചികിത്സ തേടിയത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററിലേക്കു മാറ്റി.

Read More

വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിക്കും

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിക്കും. ഇന്നലെ ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ നേതൃയോഗത്തിന്റെതാണ് തീരുമാനം. ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക. ഇതിന്റെ ഭാഗമായി ഏപ്രില്‍ 16ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രക്ഷോഭങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മതസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണ് ബില്ലിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി. സുപ്രീംകോടതിയെ സമീപിക്കാന്‍ ദേശീയ…

Read More

വില്പനയ്ക്കായി എംഡിഎംഎ എത്തിച്ച നെടുമങ്ങാട് സ്വദേശിയായ യുവാവ് പിടിയിൽ

തിരുവനന്തപുരം: വില്പനയ്ക്കായി എംഡിഎംഎ എത്തിച്ച യുവാവ് പിടിയിൽ. നെടുമങ്ങാട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് സ്വദേശി സുനീർ ഖാനാ (32) ണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.420 ഗ്രാം എം ഡി എം എ പിടികൂടി. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. നെടുമങ്ങാട് പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് സുനീർ ഖാനെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇയാളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിൽപ്പന സംബന്ധിച്ച് വിവിധ…

Read More

ഗോകുലം ഗോപാലനെ  ഇഡി ചോദ്യം ചെയ്യുന്നു.

ചെന്നൈ: ഇഡി റെയ്ഡ് നടക്കുന്നതിനിടെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി ഉദ്യോഗസ്ഥർ. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാൻ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് നിന്നും വൈകിട്ട് 6.15ഓടെയാണ് ഗോകുലം ഗോപാലൻ ചെന്നൈയിലെത്തിയത്. തുടര്‍ന്ന് നേരെ കോടമ്പാക്കത്തെ ഓഫീസിലെത്തുകയായിരുന്നുവെന്നാണ് വിവരം. ഇവിടെ രാവിലെ മുതൽ റെയ്ഡ് നടത്തുകയായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍…

Read More

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് അറസ്റ്റിൽ. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയതിനു പിന്നാലെ കേസ് എൻ.ഐ.എ…

Read More

ഞാൻ വസ്ത്രം മാറുമ്പോൾ പെട്ടെന്ന് സംവിധായകൻ വാതിൽ തുറന്ന് അകത്തു കയറി; ഞെട്ടിവിറച്ച ഞാൻ അലറിവിളിച്ചു; വെളിപ്പെടുത്തലുമായി അർജുൻ റെഡ്ഡി നായിക ശാലിനി പാണ്ഡെ

തെന്നിന്ത്യൻ നായകൻ വിജയ് ദേവരക്കൊണ്ടയെ ജനപ്രിയനാക്കിയ അർജുൻ റെഡ്ഡിയിലെ നായികയായിരുന്നു ശാലിനി പാണ്ഡെ. 2017 ൽ ഈ തെലുങ്കു ചിത്രത്തിലൂടെയാണ് ശാലിനി പാണ്ഡെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. ഇപ്പോഴിതാ തെന്നിന്ത്യയിൽ നായിക വേഷം ചെയ്തപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശാലിനി പാണ്ഡെ. കാരവാനിൽ താൻ വസ്ത്രം മാറുന്നതിനിടെ ഒരു തെന്നിന്ത്യൻ സംവിധായകൻ അനുവാദമില്ലാതെ അകത്തുവന്നുവെന്നാണ് ശാലിനി പാണ്ഡെ പറയുന്നത്. അടുത്തിടെ ഒരു യുട്യൂബ്…

Read More

ബൈക്കിൽ സഞ്ചരിക്കവേ ഐപിഎൽ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ ചുമത്തി ട്രാഫിക് പൊലീസ്

ന്യൂഡൽഹി: ബെംഗളൂരുവിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച് ഐപിഎൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ട്രാഫിക് സിഗ്നലിനിടെ യുവാവ് വാഹനം നിർത്തിയപ്പോൾ യാത്രക്കാർ പകർത്തിയ വീഡിയോയിലാണ് സംഭവം പുറത്ത് വന്നത്. വീഡിയോയിൽ യുവാവിന്റെ ഇടതുകൈയിൽ പ്ലാസ്റ്റർ ധരിച്ചിരുന്നുന്നതായി കാണാം. ബൈക്കിന്റെ ഹാൻഡിൽ ഭാഗത്ത് ഫോൺ മൗണ്ടിൽ ഫോൺ സ്ഥാപിച്ചിരുന്നതായി വീഡിയോയിൽ വ്യക്തമാണ്. മാർച്ച് 22 ന് മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ ഔദ്യോഗിക…

Read More

വിഷുവിന് ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി; 820 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial