വി എ അരുൺ കുമാറിന്റെ നിയമനം: സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി താല്‍ക്കാവില ഡയറക്ടറായി നിയമിച്ചതിലെ യോഗ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി. നിയമനത്തില്‍ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ എന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ക്ലറിക്കല്‍ പദവിയിലിരുന്ന വ്യക്തിയെ ഡയറക്ടറാക്കിയത് വിചിത്രമായി തോന്നുന്നു. ഐഎച്ച്ആര്‍ഡി പദവി സര്‍വകലാശാല വിസിക്ക് തുല്യമെന്നും ഹൈക്കോടതി പറഞ്ഞു. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി…

Read More

‘ഭരണഘടനയുടെ പ്രചോദനം മനുസ്മൃതിയല്ല, ആര്‍എസ്എസ് ഭരണഘടന കത്തിച്ചവര്‍’; ദത്താത്രേയ ഹൊസബാലെയ്ക്ക് കോണ്‍ഗ്രസിന്റെ മറുപടി

ആര്‍എസ്എസ് ഒരിക്കലും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടില്ല. 1949 നവംബര്‍ 30 മുതല്‍ ഡോ. അംബേദ്കര്‍, നെഹ്റു, ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികളെ നിരന്തരം വിമര്‍ശിച്ചവര്‍ ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കണം എന്ന ആര്‍എസ്എസ് ആവശ്യം ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്. ഭരണ ഘടനയുടെ അന്തസത്ത ഇല്ലാത്താക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. ഭരണ ഘടനയുടെ ആത്മാവിനെ കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പ്രതികരണങ്ങളെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്താണ് ഇന്ത്യന്‍ ഭരണഘടനയില്‍ സോഷ്യലിസം, മതേതരത്വം…

Read More

ബയോളജി പാഠഭാഗങ്ങൾ പഠിപ്പിക്കാൻ പശുവിന്റെ തലച്ചോറുമായി ക്ലാസിലെത്തി, പ്രതിഷേധവുമായി നാട്ടുകാർ; അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ഹൈദരാബാദ്: സ്കൂളിലെ ബയോളജി പാഠഭാഗങ്ങൾ പഠിപ്പിക്കാൻ അദ്ധ്യാപിക എത്തിയത് പശുവിന്റെ തലച്ചോറുമായി. ക്‌ളാസിലെ പല കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടായതിന് പിന്നാലെ നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ അദ്ധ്യാപികയെ സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തു. തെലങ്കാനയിലെ വിക്രാബാദ് ജില്ലയിലെ ജില്ലാ പരിഷദ് വനിതാ സ്‌കൂൾ അധ്യാപികയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പശുവിന്റേതെന്ന് ആരോപിക്കപ്പെടുന്ന തലച്ചോറുമായി കുട്ടികൾക്ക് ക്‌ളാസെടുക്കാനെത്തിയ അധ്യാപികയ്ക്ക് എതിരെയാണ് ആരോപണം. ചൊവ്വാഴ്ചയായിരുന്നു സംഭവം. ബയോളജി പാഠഭാഗങ്ങൾ പഠിപ്പിക്കാനാണ് അധ്യാപിക ഇത്തരത്തിൽ പശുവിന്റെ തലച്ചോർ കൊണ്ടുവന്നത്. മനുഷ്യന്റെ തലച്ചോറിനെപ്പറ്റി…

Read More

കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം

തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Read More

കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം സ്വീകരിക്കില്ല; മുൻ നിലപാടിൽ മാറ്റമില്ലെന്ന് എം സ്വരാജ്

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്മെൻ്റ് നിരസിച്ച് എം സ്വരാജ്. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും ഈ പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ന് മുഴുവൻ പാർട്ടി യോഗത്തിലായതിനാൽ ഇപ്പോഴാണ് അവാർഡ് വിവരം അറിഞ്ഞതെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. പതിനായിരം രൂപയാണ് സമ്മാനത്തുക. ഇന്ന് വൈകിട്ടാണ് സാഹിത്യ അക്കാദമിയുടെ…

Read More

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറി; നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ പിടിയിൽ

           ന്യൂഡൽഹി : പാകിസ്താൻ ചാരസംഘടനായ ഐഎസ്‌ഐക്ക് നിർണായക വിവരങ്ങൾ കൈമാറിയതിന് നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ക്ലാർക്ക് ആയ വിശാൽ യാദവ് ആണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ ഇയാളെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിൽ നിന്ന് ചാരവൃത്തിയുടെ തെളിവുകൾ കണ്ടെത്തി. പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റായ യുവതിക്ക് ഇയാൾ നാവികസേനയുമായും, മറ്റ് പ്രതിരോധ സേനകളുമായും ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറിയിരുന്നു. പകരം പണം കൈപ്പറ്റുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ…

Read More

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി: എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ജൂണ്‍ 27) അവധി. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കി ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നാളെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി…

Read More

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു

തൃശൂര്‍: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. അടൂര്‍ പ്രകാശ് മറുപടി അര്‍ഹിക്കുന്നില്ലെന്നും സിപിഐ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും പ്രകാശ് ബാബു പറഞ്ഞു. പി വി അന്‍വറിന് നിലമ്പൂരില്‍ ഇരുപതിനായിരം വോട്ട് ലഭിച്ചത് നിസാര കാര്യമല്ലെന്നും പ്രകാശ് ബാബു പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ് ഇത്തരം പരാമര്‍ശങ്ങള്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വസിക്കുകയും…

Read More

കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സൈനികൻ അറസ്റ്റിൽ

കൊല്ലം: കുരീപ്പുഴയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. ആലപ്പുഴ ചിങ്ങോലി സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. അഞ്ചാലുംമൂട് പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സ്കൂട്ടറിലെത്തി വഴി ചോദിച്ച ശേഷം പ്രതി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വെസ്റ്റ് ബംഗാളിൽ കരസേനയിൽ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുകയാണ് ഷെഫീഖ്. അവധിക്ക് നാട്ടിൽ എത്തി ജൂലൈ 5 ന് മടങ്ങി പോകാനിരിക്കെയാണ്…

Read More

പാലക്കാട്  ഒമ്പതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; പ്രിൻസിപ്പലുൾപ്പെടെ മൂന്ന് അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പലുൾപ്പെടെ മൂന്ന് അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി. കുട്ടി ആത്മഹത്യയിലേക്ക് നീങ്ങിയത് അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെയാണ് സ്കൂൾ മാനേജ്‌മന്റ് നടപടി എടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് സ്കൂളിലേക്ക് രക്ഷിതാക്കളും വിദ്യാർഥി, രാഷ്ട്രീയ സംഘടനാ പ്രവർത്തകരും പ്രതിഷേധം നടത്തിയിരുന്നു. തുടർന്നാണ് ആരോപണ വിധേയരായ അദ്ധ്യാപകരെ പുറത്താക്കിയത്. ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ആശിർനന്ദയെയാണ്‌ (14) തിങ്കളാഴ്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial