Headlines

ഉത്സവപ്പിരിവ് നൽകാത്തതിനെ തുടർന്ന് കുട്ടികളുടെ അരങ്ങേറ്റം വിലക്കി ക്ഷേത്രം ഭാരവാഹികൾ

തിരുവനന്തപുരം: ഉത്സവപ്പിരിവ് നൽകാത്തതിനെ തുടർന്ന് കുട്ടികളുടെ അരങ്ങേറ്റം വിലക്കി ക്ഷേത്രം ഭാരവാഹികൾ. നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് ഭദ്രകാളി ദേവീ ക്ഷേത്രത്തിലാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറ്റത്തിന് ഒരുങ്ങിയ കുട്ടികളെ മടക്കി അയക്കുകയായിരുന്നു. അരങ്ങേറ്റത്തിന്റെ സമയമായപ്പോളാണ് കുട്ടികളോട് പരിപാടി അവതരിപ്പിക്കാൻ സാധ്യമല്ലെന്ന് ഭാരവാഹികൾ പറഞ്ഞത്. ഇതോടെ കുട്ടികൾ കണ്ണീരോടെ മടങ്ങുകയായിരുന്നു. ഉത്സവ പിരിവ് നൽകാത്ത രണ്ട് കുട്ടികളെയാണ് വിലക്കിയത്. കുട്ടിയുടെ കുടുംബം 5000 രൂപ നൽകാത്തതിലെ വൈരാഗ്യമാണ് വിലക്കിന് പിന്നിലെന്നാണ് ആരോപണം. 20 കുട്ടികളാണ് അരങ്ങേറ്റത്തിന് എത്തിയത്. പിരിവ് നൽകിയില്ലെന്ന…

Read More

800 രൂപ ഫീസ് കുടിശ്ശിക വരുത്തിയതിനാൽ വാർഷിക പരീക്ഷ എഴുതാൻ അനുവദിച്ചില്ല; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ന്യൂഡല്‍ഹി: വാർഷിക പരീക്ഷ എഴുതാൻ അധികൃതർ അനുമതി നിഷേധിക്കുകയും ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലായിരുന്നു സംഭവം. കമല ശരൺ യാദവ് ഇന്റർ കോളേജിലെ വിദ്യാർത്ഥിനിയായ റിയ പ്രജാപതിയാണ് ജീവനൊടുക്കിയത്. 800 രൂപ ഫീസ് കുടിശ്ശിക വരുത്തിയതിനാൽ വിദ്യാർത്ഥിനിക്ക് അഡ്മിറ്റ് കാർഡ് നൽകിയില്ലെന്ന് അമ്മ പൂനം ദേവി നൽകിയ പരാതിയിൽ പറയുന്നു. പരീക്ഷാ ദിവസം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തുകയായിരുന്നു. സ്‌കൂളിൽ ഫീസ് അടയ്ക്കാത്തതിനാല്‍…

Read More

പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചു, പിടികൂടി; എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: കരമനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായ ജസീമാണ് (35 ) അറസ്റ്റിലായത്. പരിശോധനയിൽ ഇയാളുടെ പക്കലുണ്ടായിരുന്ന 2.08 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഷാഡോ പൊലീസും കരമന പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എംഡിഎംഎയുമായി കാസർകോട് നിന്ന് ട്രെയിൻ മാർഗം പ്രതി തമ്പാനൂരിൽ എത്തുകയായിരുന്നു. ഇവിടെ നിന്നും ഇന്നലെ 11 മണിയോടെ കൈമനത്തും എത്തിച്ചേർന്നു. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിയായിരുന്നു പ്രതിയെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപെടാനായി ശ്രമിച്ച ഇയാളെ ഓടിച്ചിട്ട്…

Read More

വനിതാ ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദർശനം; പ്രതിയെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: വനിതാ ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദർശനം നടത്തിയ ആൾ പോലീസ് പിടിയിൽ. ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവിൽ കക്കാട് ആർ.സി ചർച്ചിന് സമീപം കുന്നുവിള പുത്തൻവീട്ടിൽ വിനോദാണ് (35) അറസ്റ്റിലായത്. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ നിന്ന് മാഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലെയിനിലെ വനിതാ ഹോസ്റ്റലിന്റെ പരിസരത്തു വെച്ചായിരുന്നു തമ്പാനൂർ പോലീസ് ഇയാളെ പിടികൂടിയത്. വനിതാ ഹോസ്റ്റലിന് സമീപം നിന്ന ഇയാൾ ആ വഴി വന്ന ആളുകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഹോസ്റ്റലിൽ നിന്ന് പോലീസിന്…

Read More

പാറക്കെട്ടിലെ കുളത്തിൽ വീണ് പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു; മരിച്ചത് ക്രിസ്തുനിലയത്തിലെ അന്തേവാസി

തിരുവനന്തപുരം: പാറക്കെട്ടിലെ കുളത്തിൽ വീണ് പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണ(16)യാണ് മരിച്ചത്. കോട്ടുകാൽ മരുതൂർക്കോണം പി.ടി.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ക്രിസ്തുനിലയം ഓർഫനേജിന് സമീപമുള്ള ജല അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നും ശനിയാഴ്ച മുതൽ വെള്ളം നിറഞ്ഞൊഴുകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ പ്രദേശത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. വെള്ളം…

Read More

കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയ്ക്ക് വേഷം വാഗാദാനം ചെയ്ത ചലച്ചിത്ര സംവിധായകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ

കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടി മൊണാലിസയ്ക്ക് തൻറെ ചിത്രത്തിൽ വേഷം വാഗ്ദാനം ചെയ്ത ചലച്ചിത്ര സംവിധായകൻ സനോജ് മിശ്ര ബലാത്സംഗ കേസിൽ അറസ്റ്റിലായി. ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്. 28 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മിശ്ര തന്നെ 4 വർഷമായി പീഡനത്തിനിരയാക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം. സിനിമ നടിയാകണമെന്ന് ആഗ്രഹിച്ചിരുന്ന യുവതി സനോജ് മിശ്രയുമായി ലിവിംഗ് ടു ഗതർ ബന്ധത്തിലായിരുന്നുവെന്നും അവകാശപ്പെടുന്നു. മൂന്ന് തവണ മിശ്ര തന്നെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു….

Read More

സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍; അമ്മായി അമ്മ മരുമകളെ നിലയ്ക്ക് നിര്‍ത്തണം; അധിക്ഷേപവുമായി ബിജെപി നേതാവ്

കൊച്ചി: എംപുരന്‍ സിനിമയുടെ സംവിധായകനും നടനുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. സുപ്രിയ അര്‍ബന്‍ നക്‌സലാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആദ്യം മരുമകളായ ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താന്‍ പടിക്കണമെന്നാണ് അമ്മായി അമ്മയായ മല്ലിക സുകുമാരനോട് പറയാനുള്ളതെന്ന് അങ്കമാലിയിലെ ആശാവര്‍ക്കര്‍മാരുടെ സമരപരിപാടിയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘ഒരു വിഭാഗത്തെ മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോള്‍ ഇപ്പോ ഉണ്ടായ അവസ്ഥയെന്താ?. മോഹന്‍ലാലിന് ഖേദപ്രകടനം നടത്തേണ്ടി വന്നില്ലേ?. മല്ലിക സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് മേജര്‍…

Read More

കൊടിയില്‍ കൊലക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍; കണ്ണൂരില്‍ ഉത്സവത്തിനിടെ യുവാക്കളുടെ ആഘോഷം

കണ്ണൂര്‍: കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച പതാകകളുമായി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആഘോഷം. കൂത്തുപറമ്പ് കണ്ണൂര്‍ റോഡില്‍ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തന്‍ മഠം ക്ഷേത്ര ഉത്സവാഘോഷത്തിനിടെ നടന്ന കലശഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായി യുവാക്കള്‍ ആഘോഷ പ്രകടനം നടത്തിയത്. കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയില്‍ ആയിരുന്നു യുവാക്കളുടെ ആവേശപ്രകടനം. പതാകകള്‍ വീശുന്നതിനൊപ്പം മുദ്രാവാക്യം വിളിച്ചുകൊണ്ടും കൂടിയാണ് പ്രകടനം. കണ്ണൂരില്‍ ഉത്സവങ്ങളോടും മറ്റും അനുബന്ധിച്ച് പാര്‍ട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള…

Read More

‘നിന്റെ തന്തയല്ല എന്റെ തന്ത’; മാപ്പ് ജയന്‍ പറയില്ല; മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമന്റ് പൂരം

എംപുരാന്‍ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടയില്‍ ഈദ് ആശംസ നേര്‍ന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രത്തിലെ ചില രംഗങ്ങളില്‍ മോഹന്‍ലാല്‍ ഖേദ പ്രകടനം നടത്തിയപ്പോള്‍ സംവിധായകന്‍ പൃഥ്വിരാജടക്കം അതിനെ അനുകൂലിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ മുരളി ഗോപി പോസ്റ്റ് പങ്കുവെക്കുകയോ പ്രതികരണം നടത്തുകയോ ചെയ്തിരുന്നില്ല. ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മുരളി ഗോപിക്ക് എതിര്‍പ്പുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മാപ്പ് പറയാന്‍ തയാറാവാത്ത നിലപാടിനെ അഭിനന്ദിച്ചുള്ള അഭിനന്ദന പ്രവാഹങ്ങളാണ് ഇപ്പോള്‍ ഈദ് ആശംസകള്‍ നേര്‍ന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്…

Read More

ബൈക്ക് കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു

കോട്ടക്കൽ : കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു. മാറാക്കര സ്വദേശികളായ ഹുസൈൻ (76)മകൻ ഫാരിസ് അൻവർ (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ഇരുവരും ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് ഈ അപകടം. കോട്ടയ്ക്കൽ മാറാക്കര പഞ്ചായത്തിലെ ആമ്പപ്പാറയിലാണ് ഈ ദാരുണസംഭവം. ഇതൊരു ഇറക്കമുള്ള പ്രദേശമായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ട ബൈക്ക് സമീപത്തുള്ള വീടിന്‍റെ മുറ്റത്തെ കിണറിലേക്ക് പതിക്കുകയായിരുന്നു. വീടിന്‍റെ മതിലും കിണറിന്‍റെ ആൾമറയും തകര്‍ത്തു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial