സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തക പഠനമില്ല
തിരുവനന്തപുരം : സ്കൂൾ തുറന്നാൽ കുട്ടികൾക്ക് ആദ്യ രണ്ടാഴ്ച പുസ്തക പഠനമുണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനു പകരം ലഹരി മുതൽ പൊതുമുതൽ നശിപ്പിക്കൽവരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളിൽ ജാഗ്രത വളർത്തുന്നതിന്റെ ഭാഗമായി ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിനായി പൊതുമാർഗരേഖയുണ്ടാക്കി അധ്യാപകർക്ക് രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ജൂൺ രണ്ടിനാണ് ഇത്തവണ സ്കൂൾ തുറക്കുന്നത്. പതിവ് പോലെ പ്രവേശനോത്സവം നടത്തും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ…

