Headlines

തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

തിരുവനന്തപുരം: കല്ലറയിൽ തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കല്ലറ സ്വദേശി ജോയിയുടെയും അജ്‌നയുടെയും മകൾ ജ്യോതിലക്ഷ്മി(15) ആണ് മരിച്ചത്. വിട്ടുമാറാത്ത ശ്വാസതടസവും ചുമയും ശരീരത്തിൽ വിറയലും ഉണ്ടായതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ അണുബാധ ഉണ്ടായെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ശ്രീചിത്രയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ചൊവ്വാഴ്ച്ച മരിച്ചു. ഞെക്കാട് ഗവ.എച്ച്എസ്എസ് വിദ്യാർഥിനിയായിരുന്നു ജ്യോതിലക്ഷ്മി വീടിനു സമീപത്തെ തോട്ടിൽ…

Read More

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്ന ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്ന ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി. ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച സബ്സിഡി നിരക്കിലുള്ള ഫീസ് മാത്രമേ ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കാവൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കണമെന്നും ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. ബിപിഎല്‍ വിദ്യാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് മൂന്ന് മാസത്തിനുള്ളില്‍…

Read More

തന്നെ അടിച്ചെന്ന് ബെയ്‌ലിൻ സമ്മതിച്ചു, അതോടെ തന്നെ തനിക്ക് നീതി ലഭിച്ചു അഡ്വ.ശ്യാമിലി.

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ. ബെയ്ലിൻ ദാസിന്റെ ജാമ്യമില്ല. മെയ് 27 വരെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തത്. ബെയ്ലിൻ ദാസിന്‍റെ ജാമ്യ ഹര്‍ജിയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിങ് ദാസ് നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗം വാദിച്ചു. ബെയ്ലിൻ ദാസിന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം…

Read More

തിയറ്റർ കെട്ടിടത്തിൻ്റെ മുകളിൽ കിടന്നുറങ്ങിയ യുവാവ് ഉറക്കത്തിൽ താഴെ വീണ് മരിച്ചു

കോഴിക്കോട്: തിയറ്റർ കെട്ടിടത്തിൻ്റെ മുകളിൽ കിടന്നുറങ്ങിയ യുവാവ് ഉറക്കത്തിൽ താഴെ വീണ് മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. മുക്കം പി.സി തിയറ്ററിന്‌റെ പാറപ്പേട്ടിൽ നിന്നും താഴെ വീണാണ് യുവാവ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാരൻ എത്തിയപ്പോഴാണ് യുവാവിനെ താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. താഴെ വീണ് രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം മുക്കം സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച കോമളൻ്റെ ഭാര്യ നിമിഷ തിയേറ്ററിലെ…

Read More

വൈദ്യുതി കണക്ഷൻ നൽകാൻ കൈക്കൂലി കൈപ്പറ്റിയ കെഎസ്ഇബി ഓവർസിയറെ അറസ്റ്റ് ചെയ്തു

മുട്ടിൽ: വൈദ്യുതി കണക്ഷൻ നൽകാൻ കൈക്കൂലി കൈപ്പറ്റിയ കെഎസ്ഇബി ഓവർസിയറെ അറസ്റ്റ് ചെയ്തു. മുട്ടിൽ കെഎസ്ഇബി ഓഫീസിലെ ഓവർസിയർ ചെല്ലപ്പനാണ് അറസ്റ്റിലായത്. തൃക്കൈപ്പറ്റ സ്വദേശിയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചെല്ലപ്പൻ വയനാട് വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. പരാതിക്കാരൻ പുതുതായി നിർമിക്കുന്ന വീട്ടിൽ നിർമാണ പ്രവൃത്തികൾക്കായി വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് മേയ് രണ്ടാംവാരം ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. അപേക്ഷ നൽകി രണ്ടുദിവസത്തിനുശേഷം മുട്ടിൽ കെഎസ്ഇബി ഓഫീസിൽനിന്ന് ഓവർസിയറെത്തി സ്ഥലം പരിശോധിച്ചു. വൈദ്യുതി കണക്‌ഷന് ഫീസ് അടയ്ക്കാനും…

Read More

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം. ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു….

Read More

സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ സ്വര്‍ണമാല നഷ്ടമായ വിദ്യാര്‍ഥിനിക്ക് മാല വാങ്ങി നല്‍കി മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ സ്വര്‍ണമാല നഷ്ടമായ വിദ്യാര്‍ഥിനിക്ക് മാല വാങ്ങി നല്‍കി മന്ത്രി. മാല ലഭിച്ച വിദ്യാര്‍ഥിനിയുടെ അച്ഛനാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. സര്‍ക്കാരിന്റെ കിക്ക്‌സ് ഡ്രഗ്‌സ് പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് മകള്‍ ലക്ഷ്മിയുടെ സ്വര്‍ണ്ണ മാല സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നഷ്ടപ്പെട്ടതെന്ന് അച്ഛന്‍ പിരപ്പന്‍കോട് സ്വദേശിയായ വിമല്‍കുമാര്‍ കുറിപ്പില്‍ പറഞ്ഞു. ‘എന്നെ അറിയിക്കാതെ അവള്‍ സ്റ്റേഡിയത്തില്‍ നോക്കാന്‍ വന്നപ്പോള്‍ സെക്യൂരിറ്റി യുടെ നിര്‍ദേശപ്രകാരം മൈക്കില്‍ വിളിച്ചു പറഞ്ഞു. ഈ സമയം…

Read More

ആൺ സുഹൃത്തിനെ ഫോൺ ചെയുമ്പോൾ ശല്യം ചെയ്തതിന് അമ്മ മകനെ പൊള്ളിലേൽപിച്ചതായി പരാതി

കാസർകോട് ബേക്കലിൽ ആൺ സുഹൃത്തിനെ ഫോൺ ചെയുമ്പോൾ ശല്യം ചെയ്തതിന് അമ്മ മകനെ പൊള്ളിലേൽപിച്ചതായി പരാതി. പള്ളിക്കര കീക്കാനം സ്വദേശിയുടെ പരാതിയിൽ ഭാര്യക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. യുവതിയെ കാണാതായതിന് പിന്നാലെയാണ് പത്തുവയസുകാരനെതിരായ അതിക്രമ വിവരം പുറത്ത് വന്നത്. പള്ളിക്കര കീക്കാനം സ്വദേശിയായ 10 വയസ്സുകാരന് അമ്മയിൽ നിന്ന് ക്രൂരമായ അതിക്രമം നേരിട്ടതായി ബേക്കൽ പൊലീസിലാണ് പരാതി ലഭിച്ചത്. കഴിഞ്ഞ മാസം 28നാണ് സംഭവം. ആൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്യുന്നത് കണ്ട പത്ത് വയസുകാരൻ ആരാണെന്ന്…

Read More

എല്ലാവരെയും തുല്യമായി പരിഗണിച്ചാല്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം: അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: ഒരു മുസ്ലീം യുവാവ് തന്റെ എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒന്നിലധികം വിവാഹം കഴിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു ഖുർആൻ പ്രകാരം ബഹുഭാര്യത്വം വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുള്ളതാണെന്നും എന്നാല്‍ പുരുഷന്മാർ “സ്വാർത്ഥ താല്പര്യങ്ങളാല്‍ ” അത് മുതലെടുക്കുകയാണെന്നും കോടതി കണ്ടെത്തി. മൊറാദാബാദിലെ കോടതി പുറപ്പെടുവിച്ച ഫുർകാൻ എന്നയാള്‍ക്കെതിരെയുള്ള കുറ്റപത്രം, കോഗ്നിസൻസ്, സമൻസ് എന്നീ ഉത്തരവുകള്‍ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുണ്‍ കുമാർ സിംഗ് ദേസ്വാളിന്റെ സിംഗിള്‍ ബെഞ്ച് പരാമർശം നടത്തിയത്. 2020 ല്‍…

Read More

കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധവും ഉയരുകയാണ്. മേരാ യുവഭാരത് എന്നാകും നെഹ്റു യുവ കേന്ദ്ര ഇനി അറിയപ്പെടുക. എൻവൈകെയുടെ വെബ്സൈറ്റിലും മേരാ യുവഭാരത് എന്ന് പേര് മാറ്റിയിട്ടുണ്ട്. 1972ൽ പ്രവർത്തനം ആരംഭിച്ച നെഹ്റു യുവ കേന്ദ്ര താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ്. ഇന്നലെയാണ് പേരുമാറ്റം സംബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുന്നത്. 2023…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial