Headlines

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ചെമ്പ് കെഎസ്ഇബി ഓഫീസിൽ വെച്ചായിരുന്നു മരണം. കുലശേഖരമംഗലം ലക്ഷ്മിപുരം പരേതനായ ശ്രീധരൻപിള്ളയുടെയും ലളിതയുടെയും മകൻ അനിൽകുമാർ (45) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ചെമ്പ് കെഎസ്ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍. കുറച്ച് നാളുകളായി അനിൽകുമാറിന് ഇടയ്ക്കിടയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ ഓഫീസിൽ വെച്ച് അനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുള്ളവർ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം…

Read More

പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിൻ്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

ആലപ്പുഴ: പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിൻ്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ആലപ്പുഴ അരൂക്കുറ്റിയിലായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ അരുക്കുറ്റി സ്വദേശി ജിബിനെ ആലപ്പുഴ വണ്ടാനം മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. യുവാവിനെ ആക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ പ്രഭജിത്ത് കൂട്ടാളി സിന്തൽ ആണെന്ന് ജിബിൻ്റെ സഹോദരൻ പറഞ്ഞു. പ്രഭജിത്തിൻ്റെ പെൺ സുഹൃത്തിന് ജിബിൻ ഇൻസ്റ്റാഗ്രാമിൽ ഹാലോ എന്ന് സന്ദേശമയച്ചതിൻ്റെ പേരിലായിരുന്നു മർദനം. ആക്രമണത്തെത്തുടർന്ന് ജിബിൻ്റെ വാരിയെല്ല് ഒടിയുകയും ശ്വാസകോശത്തിന് ക്ഷതമേൽക്കുകയും ചെയ്തു. കൂടാതെ യുവാവിൻ്റെ നട്ടെല്ലിനും…

Read More

നിയന്ത്രണം വിട്ട വാൻ മറിഞ്ഞു 12 പേർക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി: നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ കൊല്ലപ്പെട്ടു. വാനിൽ നിന്നും പടർന്ന തീ വലിയ രീതിയിലുള്ള കാട്ടുതീയ്ക്ക് കാരണമായെന്ന് റിപ്പോർട്ട്. വടക്കൻ മെക്സിക്കോയിൽ ഞായറാഴ്ചയാണ് നിയന്ത്രണം വിട്ട വാൻ 120 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞത്. കൊക്കയിലേക്ക് വീണ വാനിൽ തീ പടർന്നാണ് 12 പേർ കൊല്ലപ്പെട്ടത്. 4 പേർക്ക് പരിക്കേറ്റു.

Read More

സിപിഎം നേതാവ് കെ അനിരുദ്ധന്റെ മകന്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കെ അനിരുദ്ധന്റെ മകന്‍ എ കസ്തൂരി ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് കസ്തൂരി അനിരുദ്ധനെ ജില്ലാ അധ്യക്ഷനായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയില്‍ സിപിഎം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് കെ അനിരുദ്ധന്‍. മൂന്നു തവണ എം എല്‍ എയും ഒരു തവണ എം പിയും ആയിരുന്നു. തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്ന് മത്സരിച്ച്…

Read More


ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് പ്രസ്താവന നടത്തുക. സംസ്ഥാന ബിജെപി ഭാരവാഹികളെയും നേതൃയോഗത്തില്‍ തീരുമാനിച്ചേക്കും. സംസ്ഥാന ഭാരവാഹിത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. അഞ്ചു വര്‍ഷം ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി…

Read More

കുളിക്കുന്നതിനിടയില്‍ ഷോക്കേറ്റു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

വീട്ടിലെ ശുചിമുറിയില്‍ കുളിക്കുന്നതിനിടയില്‍ 15 കാരന്‍ ഷോക്കേറ്റു മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റില്‍ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പില്‍ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയും മകനായ ജാസിം റിയാസ് ആണ് മരിച്ചത് കൊണ്ടുര്‍ക്കര മൗണ്ട് ഹിറ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ജാസിം. കുളിക്കുന്നതിനിടയില്‍ ഷോക്കേറ്റ ജാസിമിനെ ഉടന്‍ പട്ടാമ്പി ആശുപത്രിയിലും പിന്നീട് ഒറ്റപാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഇന്നു സംസ്‌കാരം നടത്തും.

Read More

ബെംഗളൂരുവിൽ വാഹനാപകടം; മലയാളികളായ രണ്ട് നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

കൊല്ലം: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നഴ്സിങ്ങ് വിദ്യാർഥികളായ രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. കർണാടകയിലെ ചിത്രദുർഗ്ഗ എസ്ജെഎം നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായ യാസീൻ, അൽത്താഫ് എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശികളാണ്. ഒപ്പമുണ്ടായിരുന്ന നബീലിനെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുർഗ ജെസിആർ ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. കടയ്ക്കൽ കോട്ടുക്കൽ സ്വദേശിയാണ് അൽത്താഫ്. ചടയമംഗലം മഞ്ഞപ്പാറ സ്വദേശിയാണ് മുഹമ്മദ് യാസീൻ….

Read More

ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ

മലപ്പുറം: കഴിഞ്ഞ ദിവസം അരീക്കോട് കടുങ്ങല്ലൂരിൽ ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ചെമ്പ്രക്കാട്ടൂർ കുന്നത്ത് വീട്ടിൽ സഹദ് ബിനു (24), കാനാത്ത്കുണ്ടിൽ വീട്ടിൽ വിളയിൽ മുഹമ്മദ് ഇർഫാൻ (24) എന്നിവരാണ് പിടിയിലായത്. അരീക്കോട് എസ് എച്ച് ഒ വി സിജിത്ത് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഗ്രൈൻഡർ ആപ്പ്‌ വഴിയാണ് പരാതിക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പരാതിക്കാരനെ കടുങ്ങല്ലൂരിലേക്ക് വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി മുണ്ടുപറമ്പിലെ കോളജിന്…

Read More

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി: മലയാറ്റൂർ പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂർ സ്വദേശിയായ ഗംഗ ഏഴ് വയസുകാരനായ മകൻധാർമിക് എന്നിവരാണ് മരിച്ചത്. മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ധാർമിക്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട് ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം

Read More

യുവാവിനെ കൊലപ്പെടുത്തി  മൃതദേഹം റെയിൽവേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികൾ പിടിയിൽ

ഡൽഹി: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികൾ പിടിയിലായി. കേസിൽ മോനു (24), യോഗേന്ദർ (33) എന്നീ സഹോദരങ്ങലാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവാവും പ്രതികളും തമ്മിൽ കൂലിയെ ചൊല്ലി തർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മൽഖാൻ (31) എന്ന യുവാവിനെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവും പ്രതികളും ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. മാർച്ച് 17 ന് ഡൽഹിയിലെ സരായ് രോഹില്ലയിലെ റെയിൽവേ ലൈനിന് സമീപത്ത് നിന്നാണ് യുവാവിൻറെ അജ്ഞാത മൃതദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial