Headlines

മുട്ട പൊട്ടിച്ചപ്പോൾ പ്ലാസ്റ്റിക്കും റബറും

വയനാട് കണിയാമ്പറ്റയിൽ തമിഴ്‌നാട് സ്വദേശികളിൽ നിന്നും താറാവ് മുട്ട വാങ്ങിയവർ കബളിപ്പിക്കപ്പെട്ടു. ഇരുചക്രവാഹനങ്ങളിലായിരുന്നു വിൽപ്പനക്കാരുടെ വരവ്. സാധനം വാങ്ങി വീട്ടിലെത്തി പൊട്ടിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞത്. മുട്ടയുടെ മഞ്ഞക്കരുവിനു പകരം കൊഴുത്ത ദ്രാവകം. ഇത് കുറച്ചു കഴിഞ്ഞപ്പോഴേക്കും നിറം മാറി. ചിലതിന്റെ ഉൾവശമാണെങ്കിൽ ജെല്ലി രൂപത്തിലും. പുഴുങ്ങിയ ശേഷം തോട് പൊളിച്ചപ്പോൾ കണ്ടത് അകത്ത് വെളുത്ത നിറത്തിൽ റബർ പന്തിന് സമാനമായ വസ്തു. വിലക്കുറവ് കണ്ടാണ് പലരും മുട്ട വാങ്ങിയത്. 100 രൂപയ്ക്ക് 11 എണ്ണമാണ് കിട്ടിയത്. എന്തായായാലും…

Read More

മലാപ്പറമ്പ് പെൺവാണിഭക്കേസിലെ പ്രതികളായ പൊലീസുകാർ പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിലെ പ്രതികളായ പൊലീസുകാർ പിടിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. ഒളിയിടം മാറുന്നതിനിടെ താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾ നിലയിലാണ് ഷൈജിത്തും സനിത്തും ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ…

Read More

റേഷൻ കടകളിലെ തൂക്ക തട്ടിപ്പിന് അറുതിയാകുന്നു; പുതിയ നടപടികളുമായി സർക്കാർ

കോട്ടയം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവിൽ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവിൽ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികൾ ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതൽ റേഷൻ കടകളിൽ അളവിലും തൂക്കത്തിലുമൊന്നും വെട്ടിപ്പ് നടത്താനാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നീക്കം. 33.50 കോടിയുടെ പദ്ധതിയാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് നടപ്പാക്കുന്നത്. ഈ സാമ്പത്തികവർഷത്തേക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ…

Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച്എഡിജിപി എച്ച്.എം. ജയറാമിനെ കസ്റ്റഡിയിലെടുത്തു.

ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് തമിഴ്‌നാട് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടികൊണ്ട് പോയത്. അതേസമയം കെ വി കുപ്പം എംഎൽഎയും ദളിത് സംഘടനയായ പുരട്ചി ഭാരതത്തിന്റെ തലവനുമായ ജഗൻ മൂർത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അന്വേഷണവുമായി സഹകരിക്കാനും ജസ്റ്റിസ് പി വേൽമുരുകൻ ആവശ്യപ്പെട്ടു. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി…

Read More

നടി കാവ്യാ മാധവന്റെ അച്ഛൻ പി.മാധവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മലയാള നടി കാവ്യാ മാധവന്റെ അച്ഛൻ പി.മാധവന്‍ നിര്യാതനായി. 75 വയസ്സായിരുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ രാത്രി ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ)മരുമക്കള്‍: റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്‌. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

Read More

സാമൂഹ്യ സുരക്ഷ പെൻഷൻ  വിതരണം ജൂൺ 20 മുതൽ

തിരുവനന്തപുരം:ഈ മാസത്തെ സാമൂഹ്യ സുരക്ഷ പെൻഷന്‍ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പ്രതിവർഷം ആനുകൂല്യം ലഭിക്കുന്നവർക്ക് പ്രതിമാസം ₹1600 വീതമാണ് പെൻഷന്‍ ലഭിക്കുന്നത്.ചൊവ്വാഴ്ച ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് മന്ത്രി ഈ വിവരം അറിയിച്ചത്. അഞ്ച് വർഷമായി തുടരുന്ന രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ ഇതിനായി 38,500 കോടി രൂപ ചെലവാക്കിയതായി അദ്ദേഹം വ്യക്തമാക്കി. 2016-21ലെ ഒന്നാം എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലഘട്ടത്തിൽ യുഡിഎഫ് ഭരണകാലത്ത് ഉള്ളതടക്കമുള്ള കുടിശ്ശികയും…

Read More

തിരുവനന്തപുരം പാറശാലയിൽ ബസിൽ കടത്തിയ 10 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം പാറശാലയില്‍ ആന്ധ്രാ പ്രദേശില്‍ നിന്നും ബസില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നേമം സ്വദേശി വിഷ്ണു രാജ്, കരമന സ്വദേശി സനോജ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്ന് ആദ്യം നാഗര്‍കോവിലേക്കെത്തിച്ച കഞ്ചാവ് പിന്നീട് തിരുവനന്തപുരത്തേക്ക് എത്തിക്കവെയാണ് പാറശ്ശാലയില്‍വെച്ച് പിടികൂടിയത്, പാറശ്ശാല പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. പിടിയിലായ വിഷ്ണു രാജ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Read More

പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ യുവതിയെ പീഡിപ്പിച്ചു; മലയാളിയായ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ

തൃശ്ശൂർ: പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു ബെല്ലന്ദൂർ പൊലീസ് തൃശ്ശൂരിൽ നിന്നാണ് പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയെ അറസ്റ്റ് ചെയ്തത്. പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിച്ച അരുൺ പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അരുൺ പരാതിക്കാരിയെ വീഡിയോ കോൾ ചെയ്യുകയും ഇത് അറ്റൻഡ് ചെയ്ത വീട്ടമ്മയുടെ ദൃശ്യം പകർത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രതി…

Read More

നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ ക്ഷേത്രത്തിന് നാശനഷ്ടം; വാതിൽ തകർത്ത് അകത്തു കയറി

നിലമ്പൂര്‍: മലപ്പുറം പൂക്കോട്ടുംപാടത്ത് പൊട്ടിക്കലിലെ പാറയ്ക്കല്‍ കുടുംബക്ഷേത്രത്തില്‍ കരടിയുടെ ആക്രമണത്തിൽ നാശനഷ്ടം. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി. പ്രതിഷ്ഠകള്‍ മറിച്ചിട്ട നിലയിലാണ്. കരടി പൂട്ടുപൊളിച്ച് അകത്തുകയറുകയും ഉള്ളിലുണ്ടായിരുന്ന നെയ്യും മറ്റും കഴിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. വിഗ്രഹങ്ങളും തട്ടിമറിച്ചു. രണ്ട് മുറികളുണ്ട് ക്ഷേത്രത്തിനെന്നും കരടി ഇതിലൂടെ നടന്ന് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും, എണ്ണയും മറ്റും സൂക്ഷിക്കുന്ന പെട്ടി മറിച്ചിടാനുള്ള ശ്രമം കരടി നടത്തിയെന്നും നാട്ടുകാർ പറഞ്ഞു. മുൻപ് സമാനമായ സംഭവം ഒരു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ക്ഷേത്രത്തില്‍…

Read More

കൊല്ലം മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ്; തിരുവനന്തപുരം സ്വദേശി പിടിയിൽ

കൊല്ലം: കൊല്ലം മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ തിരുവനന്തപുരം കരിക്കകം സ്വദേശി 52 കാരനായ അനിൽ കുമാർ പിടിയിലായി. മദ്യ ലഹരിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ അനിൽകുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇന്നലെ രാവിലെ 7.15 മണിയോടെയാണ് ജീൻസ് പാന്റും ടീ ഷർട്ടും തൊപ്പിയും ധരിച്ച ഒരാൾ കത്തിയുമായി മേയറുടെ വീടിന് സമീപം എത്തിയത്. വൈദ്യശാല ജങ്ഷനിൽ എത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial