കുടുംബ പ്രശ്നങ്ങളെ തുടർന്ന് അമ്മ കുഞ്ഞിനെയുമെടുത്തു കിണറ്റിൽ ചാടി ചികിത്സയിൽ ഇരുന്ന കുഞ്ഞു മരിച്ചു.
പാലക്കാട്: പാലക്കാട് അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടിയ സംഭവത്തിൽ ചികിത്സയിലിരുന്ന രണ്ടര വയസുകാരനായ മകൻ മരിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചന ഇന്നലെ രാത്രി മകൻ രണ്ടര വയസുകാരനായ വേദിക് (കാശി)നെയും എടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയതായാണ് വിവരം. ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരുന്ന കാശി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കാഞ്ചന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി ബന്ധം…

