പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് വിവരം. ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു ഇബ്രാഹിം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Read More

കല്ലറ ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വയോധികയുടെയും മാല പൊട്ടിക്കാൻ ശ്രമം

     കല്ലറ : കല്ലറ ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വയോധികയുടെയും മാല പൊട്ടിക്കാൻ ശ്രമം. സംഭവത്തിൽ തമിഴ്‌നാട് മധുര സ്വദേശി ശോഭ (43) അറസ്റ്റിലായി. കല്ലറ സ്വദേശിനിയായ സക്കീനാ ബീവിയുടെ (73) മാല അപഹരിക്കാനുള്ള ശ്രമത്തിനിടെയാണ്‌ ഇവർ പിടിയിലായത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെ കല്ലറ തറട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ആശുപത്രിയിൽ ഒപി വിഭാഗത്തിൽ കൊച്ചു മകനോടൊപ്പമെത്തിയ സക്കീനാ ബീവിയുടെ പിന്നിലെത്തിയ മൂന്നംഗ സംഘത്തിലെ അംഗമായ ശോഭ…

Read More

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ

മുംബൈ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് 27 കാരിയായ സ്ത്രീയിൽ നിന്ന് 88,000 രൂപ തട്ടി പ്രതി നാടുവിടുകയായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. ലാബ് ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. പരിചയത്തിലായതിന് പിന്നാലെ പ്രതിയായ ഡാനിഷ് പെട്ടെന്ന് തന്നെ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി. ജനുവരിയിൽ ഇരുവരും തമ്മിൽ നല്ല സുഹൃത്തുക്കളായി….

Read More

13വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പിടിയിൽ

സൂറത്ത്: 13വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പിടിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇരുവരും പൂണെ പൊലീസ് സ്റ്റേഷന് കീഴിലുള്ള മഗോബ് പ്രദേശത്തെ ഒരേ ഹൗസിംഗ് സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ 25നാണ് 23 വയസ്സുകാരിയായ മാൻസി എന്ന അധ്യാപികയെയും 13വയസ്സുള്ള വിദ്യാർത്ഥിയെയും കാണാതാകുന്നത്. മൂന്ന് വർഷമായി യുവതി കുട്ടിക്ക് ട്യൂഷനെടുത്തിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. അധ്യാപിക മൂന്നാം നിലയിലും കുട്ടിയും കുടുംബവും രണ്ടാം നിലയിലുമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

Read More

ഹോസ്റ്റൽ മുറിയിൽ നേപ്പാളി ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഭുവനേശ്വർ: ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ (കെഐഐടി) ഹോസ്റ്റൽ മുറിയിൽ നേപ്പാളി ബിരുദ വിദ്യാർത്ഥിനിയെ വ്യാഴാഴ്ച വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ കേസാണിത്. ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായും ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് സംശയിക്കുന്നതായും ഭുവനേശ്വർ പോലീസ് കമ്മീഷണർ എസ് ദേവ്ദത്ത് സിംഗ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. മൂന്ന് മാസം മുമ്പ് മൂന്നാം വർഷ ബിടെക് വിദ്യാർഥി ക്യാമ്പസ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു….

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത് എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വരാൻ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു. കേരളത്തിന്‍റെ ദീർഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി…

Read More

കൂടല്ലൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആനക്കര: കൂടല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ (16) എന്ന വിദ്യാർത്ഥിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം വെള്ളിയാഴ്ച കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്‌പെയിയില്‍ വെച്ച് കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തുകയും സുഹാസിനെ മാരകായുധം കൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാജ്‌പെ പൊലീസ് കേസെടുത്തു. കൊലപാതകത്തെ തുടർന്ന്…

Read More

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകരുമെന്ന് കരുതുന്ന, അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് വെള്ളിയാഴ്ച നടക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്. കമ്മിഷനിങ്ങിന് സാക്ഷിയാകാന്‍ ആയിരങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്ന കണക്കുക്കൂട്ടലില്‍ നഗരത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ്…

Read More

മംഗളൂരു ആള്‍ക്കൂട്ട ആക്രമണം: അന്വേഷണം വൈകിപ്പിച്ചു, മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ബംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവിലെ ബത്രയില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്താന്‍ കാലതാമസം വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മംഗളൂരു റൂറല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര പി, കോണ്‍സ്റ്റബിള്‍ എല്ലലിംഗ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് വഴിയില്‍ കിടന്ന അഷ്‌റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. അഷറഫ് കൊല്ലപ്പെട്ട് മൂന്ന് ദിവസം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial