Headlines

നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് പണം തട്ടിയ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ: സിപിഎം നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് വിശ്വാസ്യത നേടി നഴ്സിംഗ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. കായംകുളത്താണ് സംഭവം. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികൾ ആണ് ഇയാൾക്കെതിരെ പാർട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കറ്റാനത്തും, കോട്ടയത്തും ഉള്ള നഴ്സിംഗ് കോളേജുകളിലാണ് അഡ്മിഷൻ…

Read More

ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറി ഭക്തർ; എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണമെന്ന് എസ്എൻഡിപി സംയുക്ത സമിതി

പത്തനംതിട്ട: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി ഭക്തർ. എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചത്. പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് ഇവർ ഷർട്ട് ധരിച്ച് കയറിയത്. സ്ഥലത്ത് പോലീസ് സംഘം കാവലിനുണ്ടായിരുന്നെങ്കിലും ആരെയും ഇവർ തടഞ്ഞില്ല. ഇത്തരത്തിൽ എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് പ്രവേശിക്കാനായി അനുവാദം നൽകണമെന്നാണ് എസ്എൻഡിപിയും ശിവഗിരി മഠവും ആവശ്യപ്പെടുന്നത്. പുരുഷന്മാർ ഷർട്ട് ധരിക്കാതെ മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന നിബന്ധന നീക്കണമെന്ന് അടുത്തിടെ…

Read More

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി, 817 കോടി അനുവദിച്ചു ; ഗുണഭോക്താക്കൾക്ക് വ്യാഴാഴ്ച മുതൽ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ച് ഉത്തരവായി. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചു തുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര…

Read More

യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു; ഇരുപത്തിമൂന്നുകാരിയുടെ ആക്രമണം ഭർത്താവ് വഴക്കുപറഞ്ഞതിനെ തുടർന്ന്

യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിലാണ് കഴിഞ്ഞ ദിവസം അസാധാരണ സംഭവമുണ്ടായത്. കുടുംബവഴക്കിനിടെയാണ് യുവതി ഭർത്താവിന്റെ നാവ് കടിച്ച് മുറിച്ചത്. ഇരുപത്തിമൂന്നുകാരിയായ രവീണ സെയിൻ എന്ന യുവതിയാണ് ഭർത്താവിനെ ആക്രമിച്ചത്. ഒന്നര വർഷങ്ങൾക്ക് മുൻപാണ് രവീണ കനയ്യലാലിനെ വിവാഹം കഴിക്കുന്നത്. രവീണയും ഭർത്താവും തമ്മിൽ കലഹിക്കുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുൻപുള്ള രാത്രിയിലും ഇവർ വലിയ രീതിയിൽ കലഹിച്ചിരുന്നതായി അയൽക്കാർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഭർത്താവ് വഴക്കുപറഞ്ഞയുടൻ രവീണ…

Read More

കട്ടന്‍ ചായയെന്ന് വിശ്വസിപ്പിച്ച് 12കാരനെ മദ്യം കുടിപ്പിച്ച യുവതി പിടിയില്‍

ഇടുക്കി : കട്ടന്‍ ചായയെന്നു വിശ്വസിപ്പിച്ച് 12കാരനു മദ്യം നല്‍കിയ യുവതി അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പ്രിയങ്ക(26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് യുവതി തന്റെ വീട്ടില്‍ വച്ച് അയല്‍വാസിയായ 12കാരനെ മദ്യം കുടിപ്പിച്ചത്. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ കാര്യം അറിയുന്നത്. തുടര്‍ന്നാണ് പ്രിയങ്കയുടെ വീട്ടില്‍ നിന്ന് മദ്യം കുടിപ്പിച്ച വിവരം ഇവര്‍ അറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതും. ജുവനൈല്‍…

Read More

ആഡംബര ജീവിതം നയിക്കാൻ കൈകൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഭാര്യയും കുറ്റക്കാർ ആകുമെന്ന് കോടതി

ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അർഹയെന്ന് മദ്രാസ് ഹൈക്കോടതി. കൈക്കൂലിയിലൂടെ ആഡംബരജീവിതം നയിച്ചെങ്കിൽ പ്രത്യാഘാതവും അനുഭവിക്കണം. ഭാര്യയും കൈക്കൂലി ആസ്വദിക്കാൻ തുടങ്ങിയാൽ ഇതിന് അവസാനം ഉണ്ടാകില്ല. കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പങ്കാളിയെ പിന്തിരിപ്പിക്കണം. അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ടിനെയും ഭാര്യയെയും കീഴ്കോടതി വെറുതെ വിട്ട ഉത്തരവ് റദ്ദാക്കിയ വിധിയിലാണ് പരാമർശങ്ങൾ. ഇരുവർക്കും 4 വർഷത്തെ കഠിന തടവ് വിധിച്ച് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു.

Read More

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ മോപ് വെച്ച് തുന്നിയ സംഭവത്തിൽ   ഡോക്ടർക്കെതിരേ നടപടി എടുത്തു ആരോഗ്യ വകുപ്പ്

നെയ്യാറ്റിൻകര: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് തുന്നിയ സംഭവത്തിൽ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്നു കണ്ട സർക്കാർ ഡോക്ടർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പരാതിയിലെ തീരുമാനം സർക്കാരിന് വിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്റ്റിന് എതിരെ പ്ലാമൂട്ടുക്കട സ്വദേശി ജിത്തുവാണ് സ്ഥിരം ലോക് അദാലത്തിൽ കേസ് ഫയൽ ചെയ്തിരുന്നത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് സർജിക്കൽ മോപ് ഗർഭപാത്രത്തിൽ കുടുങ്ങിയത് അറിയാതെ മുറിവ്…

Read More

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി  രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ.സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിൻ്റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്. എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്….

Read More

സംസ്ഥാനത്ത് ഇന്നും മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനാല് ജില്ലകളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്…

Read More

ഇൻസ്റ്റാഗ്രാം വഴിയുള്ള സൗഹൃദം ജ്യൂസിൽ മദ്യം കലർത്തി യുവതിക്ക് നൽകി നഗ്ന ദൃശ്യങ്ങൾ പകർത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ പ്രതി പിടിയിൽ. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിൻ ആണ്. ജ്യൂസിൽ മദ്യം കലർത്തി യുവതിക്ക് നൽകിയ ശേഷമാണ് ഇയാൾ നഗ്ന ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ചന്തേര പോലീസ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവാവും യുവതിയും പരിചയപ്പെടുന്നത്. നാല് ദിവസം വീട്ടിൽ യുവതിയുടെ കൂടെ ഇയാൾ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ജൂസിൽ ഫോട്ടോ ഭർത്താവിനും മകൾക്കും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial