മുളകുപൊടി വിതറി കാൽനടയാത്രക്കാരിയെ ആക്രമിച്ച് മാല തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ
ആറ്റിങ്ങൽ: കാൽനടയാത്രക്കാരിയെ ആക്രമിച്ച് മാല തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കൊല്ലം പുളിക്കട വടക്കും ഭാഗം പുതുവൽ പുരയിടത്തിൽ മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിൽ താമസിക്കുന്ന ലക്ഷ്മി (26), സാലു (26) എന്നിവരാണ് പിടിയിലായത്. അവനവഞ്ചേരി സ്വദേശി മോളി(55)യെ മുളകുപൊടി എറിഞ്ഞ ശേഷമാണ് ഇവർ കവർച്ചക്ക് ശ്രമിച്ചത്. എന്നാൽ, മാല തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും സംഭവസ്ഥലത്തുനിന്നും രക്ഷപെടുകയായിരുന്നു. ആറ്റിങ്ങൽ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ മാസം 19ന് രാവിലെ പത്തോടെ അവനവഞ്ചേരി…

