Headlines

പുതിയ നോട്ടൊരുങ്ങി; ആർ.ബി.ഐ ഉടൻ പുറത്തിറക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പുള്ള 100, 200 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. പുതിയ നോട്ടുകളുടെ രൂപകൽപന മഹാത്മാഗാന്ധി പരമ്പരയിലെ 100, 200 രൂപ നോട്ടുകൾക്ക് സമാനമാണെന്നും ആർ.ബി.ഐ അറിയിച്ചു. റിസർവ് ബാങ്ക് മുമ്പ് പുറത്തിറക്കിയ 100, 200 രൂപ നോട്ടുകൾ നിലനിൽക്കും. പദവിയൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമായി 2024 ഡിസംബറിലാണ് മൽഹോത്ര ആർ.ബി.ഐ ഗവർണറായി ചുമതലയേറ്റത്.

Read More

പരീക്ഷയ്ക്ക് പോയ ദലിത് വിദ്യാർഥിയെ അജ്ഞാത സംഘം ആക്രമിച്ചു; വിരലുകൾ മുറിച്ച് മാറ്റി

ചെന്നൈ: അജ്ഞാത സംഘം ദലിത് വിദ്യാർത്ഥിയെ ആക്രമിച്ച് വിരലുകൾ മുറിച്ചുമാറ്റി. പരീക്ഷക്ക് പോകുകയായിരുന്ന ദലിത് വിദ്യാർഥിയെയാണ് അജ്ഞാത സംഘം ആക്രമിച്ചത്. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 11ാം ക്ലാസ് വിദ്യാർഥിയായ ദേവേന്ദ്രനാണ് ദുരവസ്ഥയുണ്ടായത്. തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴായിരുന്നു ആക്രമണം. ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനാണ്. മൂന്ന് പേർ ബസ് തടഞ്ഞുനിർത്തി, ദേവേന്ദ്രനെ ബസിൽ നിന്ന് വലിച്ചിറക്കി ഇടതുകൈയുടെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു. പിതാവ് തങ്ക ഗണേഷിനെയും സംഘം…

Read More

മുതിർന്ന ബിജെപി നേതാവിനെ മൂന്നംഗ സംഘം കൊലപ്പെടുത്തി

ലഖ്നൗ: മുതിർന്ന ബിജെപി നേതാവിനെ മൂന്നംഗ സംഘം കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. ഗുൽഫാം സിങ് യാദവിനെ (60)യാണ് വീട്ടിലെത്തിയ മൂന്നംഗ സംഘം വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ അക്രമികൾ കടന്നുകളഞ്ഞു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി. ഡഫ്റ്റാര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിൽവെച്ചാണ് ഗുൽഫാം സിങ് കൊല്ലപ്പെട്ടത്. നേതാവിനെ കാണാനെന്ന വ്യാജേനയാണ് മൂന്നംഗ സംഘം ബൈക്കിലെത്തിയത്. നേതാവിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചതിനു പിന്നാലെ യാദവിൽനിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു. വെള്ളം നൽകിയതിനു പിന്നാലെ മുറിയിൽ…

Read More

കണ്ണൂരിൽ ഉത്സവത്തിനിടെ  ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം

കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവത്തിനിടെയാണ് സംഭവം.ഷൈജു ഉള്‍പ്പടെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈജുവിന് വെട്ടേല്‍ക്കുകയും മറ്റ് നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയുമായിരുന്നു. ഷൈജുവിന് തലയ്ക്കാണ് പരിക്കേറ്റത്. ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് പിന്നില്‍ സിപിഎം എന്ന് ബിജെപി ആരോപിച്ചു.പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍…

Read More

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ പൊലീസ് കസ്റ്റഡിയിൽ; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി

           ആലപ്പുഴ: വിവാഹ വാഗാ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെവ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സ് ഉള്ള ആളാണ് തൃക്കണ്ണൻ എന്ന പേരിൽ ഉള്ള ഹാഫിസ്.

Read More

ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; ‘ബ്ലഡ് മൂണ്‍’ ആകാശത്ത് എവിടെ, എപ്പോള്‍ ദൃശ്യമാകും എന്നറിയേണ്ടേ?

             തിരുവനന്തപുരം : അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം. 2025 മാർച്ച് 14ന് ആകാശത്ത് ‘രക്ത ചന്ദ്രന്‍’ അഥവാ ‘ബ്ലഡ്‌ മൂണ്‍’ ദൃശ്യമാകും. രക്ത ചന്ദ്രൻ എന്നാൽ ചുവന്ന നിറമുള്ള ചന്ദ്രൻ എന്നാണ് അർത്ഥം. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്ത ചന്ദ്രന്‍ എന്നറിയപ്പെടുന്നത്. എന്താണ് ബ്ലഡ് മൂൺ? ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. കടും ചുവപ്പ് നിറം കൊണ്ടാണ് ഇതിനെ ബ്ലഡ്…

Read More

നാലുവയസുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപെടുത്തി, നരബലിയെന്നു സംശയം

അഹമ്മദാബാദ്: ഗുജറാത്തില്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നരബലിയെന്ന് സംശയം. ഛോട്ട ഉദയ്പൂര്‍ ജില്ലയിലെ ബോഡേലി താലൂക്കില്‍ നാലു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തുവന്നതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഗൗരവ് അഗര്‍വാള്‍ പറഞ്ഞു. അന്വേഷണത്തില്‍ അയല്‍വാസിയായ ലാലാ ഭായ് തദ്വിയുടെ ക്ഷേത്രത്തിന്റെ പടികളില്‍ രക്തം ഒഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു….

Read More

കാസർകോട് 15കാരിയുടെ മരണം കൊലപാതകമാണോ എന്നതടക്കം  സംശയമുണ്ട്. ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തണമെന്ന് കോടതി

കാസർകോഡ്: കാസർകോട് 15കാരിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ കേസ് ഡയറിയിൽ മോശമായിട്ടൊന്നും കണ്ടില്ലെന്നും കേസ് ഡയറി തൃപ്തികരമെന്നും കോടതി. കുടുംബത്തിന്റെ വേദനക്കൊപ്പമാണ് കോടതിയെന്നും അതിൽ സത്യാവസ്ഥ കണ്ടെത്തുക എന്നുള്ളതാണ് കോടതിയുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നതടക്കം കോടതിക്ക് സംശയമുണ്ട്. ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. പെൺകുട്ടി മരിച്ചതെങ്ങനെയെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തണം. ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലവും നിലനിൽക്കുന്ന വേദനയായി ഈ പെൺകുട്ടിയുടെ മരണം ശേഷിക്കുമെന്നുറപ്പാണ്. അത്…

Read More

ദുബായിൽ കടലിൽ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു

കോഴിക്കോട് (പേരാമ്പ്ര): ദുബായിൽ കടലിൽ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു. കൈതക്കലിലെ കണിയാങ്കണ്ടി പ്രേമന്റെയും ഗീതയുടെയും മകൻ അർജുൻ ആണു മരിച്ചത്. 31 വയസ്സായിരുന്നു. മൃതദേഹം ഇന്നു രാത്രി നാട്ടിലെത്തിക്കും. നാളെ സംസ്കരിക്കും. ഭാര്യ ദർശന (കാരപ്പറമ്പ്). സഹോദരി: അഞ്ജന (കാനഡ).

Read More

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍. നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് ഗാന്ധി നഗര്‍ പൊലീസന്റെ പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial