വായ്പ തിരിച്ചടവ് മുടങ്ങിയാൽ പേടിക്കേണ്ട! കൃത്യമായി ഓർമ്മപ്പെടുത്താൻ ചോക്ലേറ്റുമായി എസ്ബിഐ ഇനി വീട്ടിൽ എത്തും

ബാങ്കുകളിൽ നിന്ന് വായ്പ എടുത്തവർ എല്ലാ മാസവും തിരിച്ചടവ് തുക കൃത്യമായി ബാങ്കിൽ അടയ്ക്കേണ്ടതുണ്ട്. തിരിച്ചടക്കാൻ മതിയായ പൈസ കയ്യിലില്ലെങ്കിൽ ബാങ്കിൽ നിന്നും ഫോൺ കോളോ, മെസേജോ വന്നാൽ മിക്ക ആളുകളും അവ അറ്റൻഡ് ചെയ്യാൻ മടിക്കും. ഇത്തരത്തിലുള്ളവരെ ഓർമ്മപ്പെടുത്താൻ വേറിട്ട മാർഗ്ഗവുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ. വായ്പ തിരിച്ചടവ് കൃത്യമായി തന്നെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചോക്ലേറ്റുമായി വീടുകളിൽ എത്താനാണ് എസ്ബിഐയുടെ തീരുമാനം. പ്രതിമാസ തവണകളിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ ഒരു പായ്ക്കറ്റ്…

Read More

പാരിപ്പള്ളി അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 നാൾ മുമ്പ്

കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറ. നിരവധി കേസുകളിലെ പ്രതിയാണ്…

Read More

പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു. ആസിഡാക്രമണ ഭീഷണിയും; യുവാവ് പിടിയിൽ

പത്തനംതിട്ട: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെ കഴിഞ്ഞദിവസമാണ് എറണാകുളത്ത് നിന്ന് പിടികൂടിയത്. ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച്, രണ്ടുവർഷമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച്തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തെന്നാണ് കേസ്. കഴിഞ്ഞവർഷം ഡിസംബറിൽ അടൂരിലെ ഒരു ലോഡ്ജിൽ എത്തിച്ചും, തുടർന്ന് വിവിധയിടങ്ങളിലെത്തിച്ചും ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി.പീഡനവിവരം പുറത്തു…

Read More

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്

കോഴിക്കോട് : നിപ്പായുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്‌കൂളുകള്‍ 23 വരെ അടച്ചിട്ട സാഹചര്യത്തില്‍ ഇന്ന് മുതൽ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സിന്റെ ജി സ്യൂട്ട് സംവിധാനമാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുക. ജി സ്യൂട്ട് ഉപയോഗിച്ചുള്ള പരിശീലനം സ്‌കൂളുകളില്‍ നേരത്തേ നല്‍കിയതാണ്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനുള്ള പ്ലാറ്റ്‌ഫോമാണ് ജി സ്യൂട്ട്. ഗൂഗിള്‍ മീറ്റ്, സൂം, വാട്‌സ് ആപ്പ്, ടീച്ചര്‍ വിന്‍ഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ക്ലാസ്സുകള്‍ക്കായി ഉപയോഗിക്കും. ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിലെ…

Read More

ബൈക്കില്‍ അമിത വേഗത്തില്‍ പാഞ്ഞ യുവാവ് ടിപ്പര്‍ ഇടിച്ച് മരിച്ചു; അപകടം പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നെന്ന് ആരോപണം

കൊല്ലം: പൊലീസിനെ ഭയന്ന് അമിത വേഗത്തിൽ ബൈക്ക് ഓടിച്ച് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. കടയ്ക്കൽ കുമ്പളം ചരുവിള പുത്തൻ വീട്ടിൽ സുബിൻ (36) ആണു മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസ് പിന്തുടരുന്നതു കണ്ട് സുബിൻ അമിത വേഗത്തിൽ സഞ്ചരിക്കുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിജുവിനെ റോഡിൽ ഇറക്കിയ ശേഷം സുബിൻ ബൈക്ക് ഓടിച്ചു പോയപ്പോഴാണ് അപകടം ഉണ്ടായത്. ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുബിൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞു കസ്റ്റഡിയിൽ എടുത്ത ബിജുവിനെ…

Read More

നൂറ് പെൺകുട്ടികളെ സൂപ്പറാക്കാൻ തിരുവനന്തപുരം ജില്ലാ ഭരണകൂടം:കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം :നൂറ് പെൺകുട്ടികളെ സൂപ്പറാക്കാൻ ജില്ലാ ഭരണകൂടം:കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കംആദിവാസി, തീരദേശ മേഖലകളിലെ സ്‌കൂളുകളിലെ ഒൻപത്,പത്ത്,പ്ലസ് വൺ,പ്ലസ്ടു ക്ലാസ്സുകളിൽ നിന്ന് തിരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രോജക്ട് എറൈസിന്റെ ഭാഗമായി നടപ്പാക്കുന്ന കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം. പ്രോജക്ട് എറൈസിന്റെ ഭാഗമായി സംഘടിപ്പിച്ച കളക്ടേഴ്‌സ് സൂപ്പർ 100 ന്റെയും അക്ഷരം ബുക്കത്തോൺ ക്യാമ്പയിന്റെ സമാപന ചടങ്ങിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടർ ജെറോമിക് ജോർജ്ജ് നിർവഹിച്ചു. ആദിവാസി, തീരദേശ മേഖലകളിലെ പെൺകുട്ടികളുടെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

വൈത്തിരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് ഭാരവാഹി കണ്ണാടിച്ചോല സ്വദേശി മനോജ് (39) ആണ് അറസ്റ്റിലായത്. വൈത്തിരി എസ്‌ഐ എംകെ സലീമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോക്‌സോ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനന്തവാടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു

Read More

തെരുവ് നായയുടെ നഖം തട്ടി മുക്കിൽ മുറിവേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു

പാലക്കാട്: തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു. വെള്ളിനേഴി എർളയത്ത് ലതയാണ് (60) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇവരുടെ വീട്ടിൽ സ്ഥിരം എത്തുകയും കൂട്ടാവുകയും ചെയ്തിരുന്ന തെരുവ് നായയും പൂച്ചയും തമ്മിൽ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് നഖം തട്ടിയത്. എന്നാൽ, മുറിവേറ്റിട്ടും പ്രതിരോധ കുത്തിവെപ്പെടുക്കാൻ ലത ആശുപത്രിയിൽ പോയിരുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ടതോടെയാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രദേശത്തെ…

Read More

വിതുരയിൽ വാഹനാപകടം ആറുപേർക്ക് പരിക്ക്

വിതുര ചേന്നൻപാറയില്‍ വാഹനാപകടം. 6 പേര്‍ക്ക് പരുക്ക്. വിതുരയില്‍ നിന്നും അമിത വേഗത്തില്‍ വന്ന പിക് അപ്പ് വാൻ നെടുമങ്ങാട് ഭാഗത്ത് നിന്നും വന്ന ജീപ്പ്, കാര്‍ എന്നിവയില്‍ കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്നവര്‍ക്കും പിക് അപ്പ് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

നിലമ്പൂരിലെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവം; ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിലെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ. ബൈക്കിന്റെ ആർസി ഓണർ ആയ പോത്തുകല്ല് കോടാലിപ്പൊയിൽ പഞ്ചിലി മുഹമ്മദ് അജ്നാസ് (25) ആണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷംഇയാളെ ജാമ്യത്തിൽ വിട്ടു. ഗുഡ്സ് ജീപ്പ് ഡ്രൈവർ കർണാടക ഗുണ്ടൽപേട്ട് സ്വദേശി ശേഷരാജി(34)നെതിരെയും കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ ഉപ്പട ആനക്കല്ല് ആച്ചക്കോട്ടിൽ ഷിബുവിന്റെ മകൻ ഷിബിൻരാജ് കൃഷ്ണ(14), പാതിരിപ്പാടം അയ്യപ്പശേരിൽ സന്തോഷിന്റെ മകൻ എ.എസ്.യദു(14) എന്നിവരാണു മരിച്ചത്. ഇരുവരും ചുങ്കത്തറ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial