ഇടുക്കിയിൽ പത്താം ക്ലാസുകാരിയും 34 വയസുകാരനും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞു; പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം
അടിമാലി: പതിനാലുകാരിയും ബന്ധുവായ 34 വയസുകാരനും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പരാതിയുണ്ടായിരുന്നു. അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.ഇടുക്കി വെള്ളത്തൂവല്‍ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായത്. പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവം അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാര്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരെയും ആദ്യം…

