ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി
കട്ടക്ക്: കീഴ്ക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. 14 വർഷം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ കൊലക്കേസ് പ്രതിയെ ഒടുവിൽ തെളിവുകളുടെ അഭാവത്തിലാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഒഡിഷയിലാണ് സംഭവം. നേരത്തെ കീഴ്ക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദൻ കൻഹാർ എന്ന 42കാരനെതിരെയാണ് കുറ്റം തെളിയിക്കാൻ വേണ്ട ശക്തമായ തെളിവുകളില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസത്തെ വിധിയിൽ കുറ്റവിമുക്തനാക്കി വെറുതെ വിടുകയായിരുന്നു. ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ്…

