Headlines

നെല്ലുമായി വന്ന വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞുവീണു; കർഷകത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കുട്ടനാട്ടിൽ നെല്ല് കയറ്റി വന്ന വള്ളത്തിൽ നിന്ന് ആറ്റിലേക്ക് വീണ കർഷകത്തൊഴിലാളിക്ക് ദാരുണാന്ത്യം. കൈനകരി കൈപ്പാൽ വീട്ടിൽ സ്വദേശി ടിജോ തോമസ്(34) യാണ് മരിച്ചത്. നെല്ല് കയറ്റിയ വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. കഞ്ഞിപ്പാടം വൈശ്യംഭാഗം പാലത്തിനു സമീപമാണ് സംഭവമുണ്ടായത്. തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

എറണാകുളം ജനറൽ ആശുപത്രിയിൽ ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് ജനൽപാളി അടർന്ന് വീണു

എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് പാളി തകർന്നു വീണു. അപകടത്തിൽ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കോൺക്രീറ്റ് പാളി തകർന്നത്. എട്ട് രോഗികളായിരുന്നു സംഭവ സമയത്ത് വാർഡിലുണ്ടായിരുന്നത്. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോൺക്രീറ്റ് കഷ്ണങ്ങൾ പതിച്ചത്. കുഞ്ഞിന് പാൽ കൊടുത്ത് മാറ്റികിടത്തിയ സമയത്ത് ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു അപകടം നടന്നത്. കുഞ്ഞിനെ മാറ്റിയതിനാൽ ഒഴിവായത് വലിയ അപകടമെന്ന് കൂട്ടിരുപ്പുകാർ…

Read More

തെലങ്കാനയിൽ തുരങ്ക ദുരന്തത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനത്തി നായി കേരള പൊലീസിൻ്റെ നായ്ക്കളും

നാഗർകുർനൂൽ: തെലങ്കാനയിൽ തുരങ്ക ദുരന്തത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനത്തി നായി കേരള പൊലീസിൻ്റെ ബെൽജിയൻ മാ ലിനോയിസ് ഇനത്തിൽപെട്ട നായ്ക്കളും. വെള്ളിയാഴ്ചയാണ് രണ്ട് നായ്ക്കൾ ഇവിടെ എത്തിയത്. 15 അടിവരെ ആഴത്തിൽനിന്ന് ഗന്ധം തിരിച്ചറിയാൻ കഴിയും. മാർച്ച് 11 മുതൽ രക്ഷാപ്രവർത്തനത്തിൽ സുരക്ഷ ഉറപ്പാക്കാൻ റോ ബോട്ടുകളും ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. മനുഷ്യ സാന്നിധ്യം തിരിച്ചറി ഞ്ഞ സ്ഥലങ്ങളിൽ കുഴിക്കൽ തുടരും. ഫെ ബ്രുവരി 22നുണ്ടായ അപകടത്തിൽ രണ്ട് എ ൻജിനീയർമാരുൾപ്പെടെ എട്ട് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്

Read More

കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നു, മാധ്യമങ്ങൾക്ക് എന്തിനാണ് ഇത്ര വിരോധം?- രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കൊല്ലം: കേന്ദ്ര സർക്കാരിനേയും മാധ്യമങ്ങളേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുകയാണെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‌‌‍ കേന്ദ്രം കേരളത്തോടു ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാൽ കേരളത്തെ ശത്രുക്കളായി കാണുന്നു. ഈ നാടിനൊപ്പം നിൽക്കേണ്ട ഘട്ടത്തിൽ ഇവിടുത്തെ പല സംവിധാനങ്ങളും ഈ നാടിനൊപ്പം നിൽക്കേണ്ടേ. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിൽ നിന്നു കരകയറേണ്ടേ. അതിനാവശ്യമായ സഹായം കേന്ദ്ര സർക്കാൽ നൽകേണ്ടേ….

Read More

ഹോളി വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ആഘോഷിക്കുന്നതെന്നും ജുമുഅ നമസ്‌കാരം എല്ലാ വെള്ളിയാഴ്ചയുമുണ്ടെന്ന സംഭല്‍ പൊലീസുദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം ആവര്‍ത്തിച്ച്  യോഗി ആദിത്യനാഥ്

ലഖ്‌നോ: ഹോളി വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ആഘോഷിക്കുന്നതെന്നും ജുമുഅ നമസ്‌കാരം എല്ലാ വെള്ളിയാഴ്ചയുമുണ്ടെന്ന സംഭല്‍ പൊലീസുദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദ്യോഗസ്ഥന്റെ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ വാക്കുകള്‍ ആവര്‍ത്തിച്ച് യോഗിയും രംഗത്തെത്തിയത്. ഉത്സവകാലത്ത് ഇരു സമുദായങ്ങളും വികാരങ്ങളെ ബഹുമാനിക്കണം. എല്ലാ വെള്ളിയാഴ്ചയും നമസ്‌കാരം നടക്കുന്നുണ്ട്. പക്ഷേ ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വരുന്നുള്ളൂവെന്ന് യോഗി പറഞ്ഞു. നമസ്‌കാരം വൈകിപ്പിക്കാം. വെള്ളിയാഴ്ച പ്രാര്‍ത്ഥന കൃത്യസമയത്ത് നടത്തണമെന്നുള്ളവര്‍ക്ക് വീട്ടിലിരുന്ന്‌കൊണ്ട് അത് ചെയ്യാം….

Read More

‘ചതി, വഞ്ചന, അവഹേളനം…52 വര്‍ഷത്തെ ബാക്കിപത്രം’; അതൃപ്തി പരസ്യമാക്കി എ പത്മകുമാര്‍

കൊല്ലം: സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ എംഎല്‍എയും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാര്‍. ‘ചതിവ്……… വഞ്ചന……… അവഹേളനം …….52 വര്‍ഷത്തെ ബാക്കിപത്രം……….ലാല്‍ സലാം…….’- ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പത്മകുമാര്‍ അതൃപ്തി പ്രകടിപ്പിച്ചത്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടായാക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് വലിയ ചര്‍ച്ചയായി മിനിറ്റുകള്‍ക്കകം പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കുറിപ്പ് പിന്‍വലിച്ചു. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍…

Read More

ഉത്തർപ്രദേശിൽ ബൈക്കിലെത്തിയ അക്രമികൾ മാധ്യമ പ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി

സീതാപൂർ: ഉത്തർപ്രദേശിൽ ബൈക്കിലെത്തിയ അക്രമികൾ മാധ്യമ പ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി. ലഖ്‌നൗ-ഡൽഹി ഹൈവേയിൽ പ്രാദേശിക പത്രപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ രാഘവേന്ദ്ര ബാജ്പായ് ആണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. ഉത്തർപ്രദേശിലെ ഒരു ഹിന്ദി ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകനായിരുന്നു രാഘവേന്ദ്ര. ആദ്യം അപകടമരണമായാണ് കരുതിയത്. എന്നാൽ ശരീരത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. അക്രമികൾ ബൈക്കിലെത്തി ഇയാളെ ഇടിച്ചിടുകയും തുടർന്ന് വെടിവെയ്ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് ഇയാൾ വീട്ടിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു. തൊട്ടുപിന്നാലെ…

Read More

വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

മുംബൈയിലെ നാഗപാഡയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. അഞ്ച് പേരാണ് ടാങ്ക് വൃത്തിയാക്കാനായി ഇറങ്ങിയത്. ശ്വാസംകിട്ടാതെ ഇവര്‍ ബോധരഹിതരായി. സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ഫയര്‍ ബ്രിഗേഡിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ഇവരെ ടാങ്കിന് പുറത്തെത്തിട്ട് തൊട്ടടുത്തുള്ള ജെജെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അപ്പേഴേക്കും നാലു പേര്‍ മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുടെ നില മെച്ചപ്പെട്ടു. ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.

Read More

കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് ഗൂഡല്ലൂരിന് സമീപം അപകടത്തിൽ പെട്ടു

മലപ്പുറം: കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിൽ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്ക്. വാനിൽ യാത്ര ചെയ്ിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽ പെട്ടത്. പ്രദേശത്തെ ആളുകൾ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ല

Read More

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് നാളെ തുടക്കം

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് നാളെ തുടക്കമാകും. ഏപ്രില്‍ നാല് വരെ നീളുന്ന സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരായ പ്രതിഷേധവും, പാര്‍ലമെന്റ് മണ്ഡല പുനര്‍ നിര്‍ണയവും അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുളള ഇന്ത്യയുടെ തീരുമാനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പാര്‍ലമെന്റ് പ്രഷുബ്ധമാകാനാണ് സാധ്യത. വഖഫ് ഭേദഗതി ബില്ലിന്മേലുളള സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ച ശേഷമാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍ ഫെബ്രുവരിയില്‍ അവസാനിച്ചത്. രണ്ടാം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial